യു.കെ.വാര്‍ത്തകള്‍

ഭവനവിലകള്‍ താഴുന്നത് തുടരും; പലിശ നിരക്കുകള്‍ വാങ്ങലുകാരെ അകറ്റുന്നു

വരും മാസങ്ങളിലും യുകെയിലെ ഭവനവിലകള്‍ താഴുന്നത് തുടരുമെന്ന് മുന്നറിയിപ്പ്. ഉയര്‍ന്ന പലിശ നിരക്കുകള്‍ മൂലം വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ വിപണിയില്‍ നിന്നും അകന്ന് നില്‍ക്കുമ്പോഴാണ് ഈ അവസ്ഥ.

ഹൗസിംഗ് ഡിമാന്‍ഡ് രാജ്യത്ത് ഉടനീളം സ്തംഭനാവസ്ഥയിലാണെന്ന് എസ്‌റ്റേറ്റ് ഏജന്റുമാര്‍ മുന്നറിയിപ്പ് നല്‍കുന്നു. റോയല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ചാര്‍ട്ടേഡ് സര്‍വെയേഴ്‌സ് സര്‍വ്വെയിലാണ് ഈ ആശങ്ക ഉളവാക്കുന്ന റിപ്പോര്‍ട്ടുള്ളത്.

2023 ജൂലൈക്ക് ശേഷമുള്ള ഏറ്റവും ദുര്‍ബലമായ സ്ഥിതിയിലാണ് ഹൗസിംഗ് വിപണിയെന്നും സര്‍വ്വെ വെളിപ്പെടുത്തി. ആ സമയത്ത് 6.37 ശതമാനം വരെ പോയ അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് ഇപ്പോള്‍ 5.97 ശതമാനത്തിലാണ് ലഭിക്കുന്നതെന്ന് മണിഫാക്ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒക്ടോബര്‍ മാസത്തില്‍ ഭവനവിലകള്‍ ഇടിഞ്ഞതായാണ് ഭൂരിഭാഗം റിക്‌സ് അംഗങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. ലണ്ടന്‍, ഈസ്റ്റ് ആംഗ്ലിയ, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, സൗത്ത് ഈസ്റ്റ് എന്നിവിടങ്ങളിലെ വിലകള്‍ ഷോക്കേറ്റ് വാങ്ങിയപ്പോള്‍, സ്‌കോട്ട്‌ലണ്ട്, നോര്‍ത്ത് വെസ്റ്റ് മേഖലകള്‍ മാത്രമാണ് ട്രെന്‍ഡില്‍ പിടിച്ചുനിന്നത്.

  • ആര്‍ട്ടിക് ബ്ലാസ്റ്റ്; യുകെ തണുത്തുവിറയ്ക്കുന്നു, താപനില മൈനസ് എട്ട് വരെയാകും
  • മുഖം തിരിച്ചറിയല്‍ സാങ്കേതിക വിദ്യയില്‍ പിഴവുകള്‍; നിരപരാധികള്‍ അറസ്റ്റിലാകുമെന്ന് ആശങ്ക
  • യുകെയിലെ നൂറ് കണക്കിന് സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി
  • യുകെയില്‍ 71 ശതമാനം പേര്‍ക്കും അപ്രതീക്ഷിത കട ബാധ്യത; ഒരാള്‍ക്ക് ശരാശരി ചെലവ് 535 പൗണ്ട്
  • എന്‍എച്ച്എസ് സീനിയര്‍ ഡോക്ടര്‍മാര്‍ നടത്താനിരുന്ന 48 മണിക്കൂര്‍ പണിമുടക്ക് പിന്‍വലിച്ചു
  • ഏപ്രില്‍ ഒന്ന് മുതല്‍ നാഷണല്‍ മിനിമം വേജ് 13.21 പൗണ്ടാകും
  • ആങ്കിള്‍ മോണിറ്റര്‍ മുറിച്ചുമാറ്റി; മേഗന്‍ മാര്‍ക്കിളിന്റെ പിതാവ് വീണ്ടും കസ്റ്റഡിയില്‍
  • തൊഴിലില്ലായ്മ നിരക്ക് 5.1 ശതമാനത്തിലേക്ക്; ഒന്നരലക്ഷം തൊഴിലുകള്‍ അപകടത്തില്‍
  • ഇംഗ്ലണ്ടിനും, വെയില്‍സിനും 16 മണിക്കൂര്‍ മഞ്ഞ ജാഗ്രത; യാത്രാദുരിതം ഉറപ്പ്
  • ബലാത്സംഗം, ലൈംഗീക അതിക്രമം; റസല്‍ ബ്രാന്‍ഡിന് പത്തരവര്‍ഷം തടവ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions