യു.കെ.വാര്‍ത്തകള്‍

യുകെയിലെ നൂറ് കണക്കിന് സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി

ലണ്ടന്‍: യുകെയിലെ നൂറ് കണക്കിന് സ്‌കൂളുകള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി . ബ്രിട്ടീഷുകാരുടെ വംശഹത്യ ലക്ഷ്യമിട്ടാണ് ബോംബ് സ്ഥാപിച്ചിരിക്കുന്നത് എന്നായിരുന്നു ഭീഷണിയില്‍ പറഞ്ഞിരുന്നത്. ഗ്ലാസ്‌ഗോ, എഡിന്‍ബര്‍ഗ്, ഹൈലാന്‍ഡ്‌സ് എന്നിവിടങ്ങളിലേത് ഉള്‍പ്പടെ സ്‌കോട്ട്‌ലാന്‍ഡിലെയും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെയും സ്‌കൂളുകളില്‍ ഈമെയില്‍ വഴി ബോംബ് ഭീഷണി എത്തിയതോടെ ആയിരക്കണക്കിന് കുട്ടികളെ വീടുകളിലെക്ക് തിരിച്ചയച്ചു.

മിഖായേല്‍ ആന്‍ഡ്രൊപോവ് എന്ന പേരിലായിരുന്നു ഭീഷണി സന്ദേശം എത്തിയത്. ഇതേ പേരില്‍ തന്നെ കഴിഞ്ഞ വെള്ളിയാഴ്ച്ച അയര്‍ലന്‍ഡിലെ ആര്‍ ടി ഇ, സ്‌കൈ ന്യൂസ് എന്നിവ ഉള്‍പ്പടെയുള്ള നിരവധി യൂറോപ്യന്‍ ടെലിവിഷന്‍ സ്ഥാപനങ്ങളിലേക്കും ബോംബ് ഭീഷണി എത്തിയിരുന്നു. 'മരണം അടുത്തെത്തിയിരിക്കുന്നു' എന്നായിരുന്നു ഈമെയിലുകളുടെ സബ്ജക്റ്റ് ആയി എഴുതിയിരുന്നത്. അതുകഴിഞ്ഞ്, 'ചുവന്ന മൂങ്ങ'യുടെ നേതാവ് മിഖായേല്‍ ആന്‍ഡ്രൊപോവ് എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു സന്ദേശങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

വിവരമറിഞ്ഞ ഉടന്‍ തന്നെ പോലീസ് വിപുലമായ അന്വേഷണമായിരുന്നു നടത്തിയത്. ഭീഷണി വ്യാജമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതോടെ സ്‌കൂളുകള്‍ അടച്ചിടേണ്ടതില്ല എന്ന നിര്‍ദ്ദേശം പോലീസ്, സ്‌കൂളുകള്‍ക്ക് നല്‍കി. സ്‌കോട്ട്‌ലാന്‍ഡിലെ 1000 ല്‍ അധികം സ്‌കൂളുകള്‍ക്ക് ഈ ഭീഷണി സന്ദേശം ലഭിച്ചു.
വ്യാജ ബോംബു ഭീഷണി മൂലം യൂറോപ്പിലെ വ്യോമഗതാഗതം താറുമാറാക്കി ഒരാഴ്ച്ച കഴിയുന്നതിനു മുമ്പേയാണ് സ്‌കൂളുകള്‍ ലക്ഷ്യമിട്ടുള്ള ഭീഷണി.

  • ആര്‍ട്ടിക് ബ്ലാസ്റ്റ്; യുകെ തണുത്തുവിറയ്ക്കുന്നു, താപനില മൈനസ് എട്ട് വരെയാകും
  • മുഖം തിരിച്ചറിയല്‍ സാങ്കേതിക വിദ്യയില്‍ പിഴവുകള്‍; നിരപരാധികള്‍ അറസ്റ്റിലാകുമെന്ന് ആശങ്ക
  • ഭവനവിലകള്‍ താഴുന്നത് തുടരും; പലിശ നിരക്കുകള്‍ വാങ്ങലുകാരെ അകറ്റുന്നു
  • യുകെയില്‍ 71 ശതമാനം പേര്‍ക്കും അപ്രതീക്ഷിത കട ബാധ്യത; ഒരാള്‍ക്ക് ശരാശരി ചെലവ് 535 പൗണ്ട്
  • എന്‍എച്ച്എസ് സീനിയര്‍ ഡോക്ടര്‍മാര്‍ നടത്താനിരുന്ന 48 മണിക്കൂര്‍ പണിമുടക്ക് പിന്‍വലിച്ചു
  • ഏപ്രില്‍ ഒന്ന് മുതല്‍ നാഷണല്‍ മിനിമം വേജ് 13.21 പൗണ്ടാകും
  • ആങ്കിള്‍ മോണിറ്റര്‍ മുറിച്ചുമാറ്റി; മേഗന്‍ മാര്‍ക്കിളിന്റെ പിതാവ് വീണ്ടും കസ്റ്റഡിയില്‍
  • തൊഴിലില്ലായ്മ നിരക്ക് 5.1 ശതമാനത്തിലേക്ക്; ഒന്നരലക്ഷം തൊഴിലുകള്‍ അപകടത്തില്‍
  • ഇംഗ്ലണ്ടിനും, വെയില്‍സിനും 16 മണിക്കൂര്‍ മഞ്ഞ ജാഗ്രത; യാത്രാദുരിതം ഉറപ്പ്
  • ബലാത്സംഗം, ലൈംഗീക അതിക്രമം; റസല്‍ ബ്രാന്‍ഡിന് പത്തരവര്‍ഷം തടവ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions