ചരമം

അയര്‍ലന്‍ഡില്‍ മലയാളി നഴ്സ് റോസ്‌മേരി വിടവാങ്ങി


അയര്‍ലന്‍ഡിലെ കോര്‍ക്കില്‍ താമസിച്ചിരുന്ന മലയാളി നഴ്സ് റോസ്‌മേരി കിടങ്ങന്‍ ഫിലിപ്പോസ് (40) അന്തരിച്ചു. ദീര്‍ഘകാലമായി കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. തൃശൂര്‍ കൊരട്ടി കൊന്നൂര്‍ സ്വദേശിനിയാണ്. കൊച്ചുമേരിയുടെയും പരേതനായ ഫിലിപ്പോസ് കിടങ്ങന്റെയും മകളായ റോസ്‌മേരി, ഭര്‍ത്താവ് സിനു തോമസിനും മക്കള്‍ക്കുമൊപ്പം ബല്ലിന്‍കോളിഗിലെ ക്ലാസസ് ലേക്കിലായിരുന്നു താമസം.

എലാനോ തോമസ് സിനു (12), ഇവാ റോസ് സിനു (8) എന്നിവരാണ് മക്കള്‍. രോഗീപരിചരണത്തിലും മറ്റുള്ളവരെ സഹായിക്കുന്നതിലും ശ്രദ്ധ പുലര്‍ത്തിയിരുന്ന റോസ്‌മേരിയുടെ വിയോഗം ബന്ധുക്കളെയും സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും ദുഃഖത്തിലാഴ്ത്തി. കോര്‍ക്കിലെ മലയാളി സമൂഹത്തിനും വിയോഗം നൊമ്പരമായി.

സംസ്‌കാരശുശ്രൂഷകള്‍ നവംബര്‍ 13 വെള്ളിയാഴ്ച രാവിലെ 11ന് ബല്ലിന്‍കോളിഗിലെ ക്രൈസ്റ്റ് അവര്‍ ലൈറ്റ് ചര്‍ച്ചില്‍ (P31 HW74) ആരംഭിക്കും. തുടര്‍ന്ന് ഓവന്‍സിലെ കില്ലംനി റോഡിലുള്ള സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌കരിക്കും. സമയങ്ങള്‍ അയര്‍ലന്‍ഡ് പ്രാദേശിക സമയമാണ്.

  • മരങ്ങാട്ടുപ്പിള്ളി കുന്നത്ത് റോസമ്മ മാത്യുവിന്റെ സംസ്‌കാരം ശനിയാഴ്ച
  • ബ്ലാക്ക്പൂളിലെ ജെയിംസ് മാത്യുവിന് ജന്മനാട്ടില്‍ അന്ത്യനിദ്ര
  • ബെല്‍ഫാസ്റ്റ് മലയാളികള്‍ക്ക് വേദനയായി രാജശ്രീയുടെ വിയോഗം; വിടപറഞ്ഞത് കാന്‍സറിനോട് പൊരുതി
  • മകളുടെ പ്രസവ സഹായത്തിനായി എത്തിയ കോട്ടയം സ്വദേശിനി ബ്രിസ്റ്റോളില്‍ മരിച്ചു
  • യുകെയിലെത്തിയിട്ടു ഒന്നരവര്‍ഷം; ബ്ലാക് പൂളിലെ ജയിംസ് മാത്യുവിന്റെ വേര്‍പാടിന്റെ വേദനയില്‍ മലയാളി സമൂഹം
  • സറേയിലെ നഴ്സിങ് വിദ്യാര്‍ഥിനി നന്ദനയുടെ ആകസ്മിക വേര്‍പാടില്‍ തകര്‍ന്നു വീട്ടുകാരും സുഹൃത്തുക്കളും
  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions