യു.കെ.വാര്‍ത്തകള്‍

പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്; സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വന്‍ തിരക്ക്, വെള്ളവും ടിന്‍ ഭക്ഷണവും വാങ്ങിക്കൂട്ടി ജനം!

ലണ്ടന്‍: അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ വീടുകളില്‍ അവശ്യസാധനങ്ങള്‍ കരുതണമെന്ന പ്രധാനമന്ത്രി ആന്‍ഡി ബെണ്‍ഹാമിന്റെ നിര്‍ദേശത്തിനു പിന്നാലെ ബ്രിട്ടനില്‍ ഭക്ഷ്യവസ്തുക്കളുടെയും സുരക്ഷാ ഉപകരണങ്ങളുടെയും വാങ്ങല്‍ കുതിച്ചു. കുപ്പിവെള്ളം, ടിന്നിലടച്ച ഭക്ഷണം, ഉണക്കഭക്ഷണം എന്നിവയ്‌ക്കൊപ്പം ടോര്‍ച്ച്, ബാറ്ററി, മെഴുകുതിരി, പവര്‍ബാങ്ക് തുടങ്ങിയ ജനം വാങ്ങിക്കൂട്ടുകയാണ്.

പ്രതികൂല കാലാവസ്ഥ, സൈബര്‍ ആക്രമണം, മറ്റ് അപ്രതീക്ഷിത പ്രതിസന്ധികള്‍ എന്നിവ നേരിടാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് 'ബി റെഡി' പ്രചാരണം. കുറഞ്ഞത് മൂന്നു ദിവസത്തേക്കുള്ള ഭക്ഷണവും വെള്ളവും മറ്റ് അത്യാവശ്യ സാധനങ്ങളും വീടുകളില്‍ സൂക്ഷിക്കണമെന്നാണ് നിര്‍ദേശം. ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ആവശ്യത്തിന് പണം കൈവശം കരുതാനും നിര്‍ദേശിച്ചിട്ടുണ്ട്.

പ്രചാരണം ആരംഭിച്ച് പത്തു ദിവസത്തിനകം കുപ്പിവെള്ളത്തിന്റെ വില്‍പന 67 ശതമാനവും ടിന്നിലടച്ച ഭക്ഷണത്തിന്റെ വില്‍പന 37 ശതമാനവും വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. ഹാന്‍ഡ് സാനിറ്റൈസറിന്റെ വില്‍പനയില്‍ 83 ശതമാനം വര്‍ധനയും രേഖപ്പെടുത്തി. കോവിഡ് കാലത്തേതുപോലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ കൂട്ടത്തിരക്ക് അനുഭവപ്പെടുന്നില്ലെങ്കിലും പതിവ് വാങ്ങലുകള്‍ക്കൊപ്പം കൂടുതല്‍ സാധനങ്ങള്‍ കരുതിവയ്ക്കുന്ന പ്രവണതയാണ് കാണുന്നത്. ഓണ്‍ലൈന്‍ വിപണിയിലും സമാനമായ വര്‍ധനയുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകള്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളും ജനങ്ങളുടെ ആശങ്കയും കരുതല്‍ വാങ്ങലുകളും വര്‍ധിപ്പിച്ചിരിക്കുകയാണ്.

ഇതിനിടെ, ഫ്രാന്‍സ്, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകള്‍ക്കു നേരെയുണ്ടായ സൈബര്‍ ആക്രമണങ്ങളും ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിച്ചു. വൈഫൈ സംവിധാനങ്ങള്‍ ഹാക്ക് ചെയ്ത് ഫ്രീസറുകളുടെ പ്രവര്‍ത്തനം തകരാറിലാക്കിയുള്ള ആക്രമണം വന്‍ സാമ്പത്തിക നഷ്ടത്തിനും ഇടയാക്കി. ഇതോടെ അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ മുന്‍കൂട്ടി തയ്യാറെടുക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ ഗൗരവത്തോടെ കാണുകയാണ് യുകെ ജനത.

  • പലിശ നിരക്ക് വര്‍ധന തിരിച്ചടിയായി; ആദ്യ വീട് വാങ്ങലുകാരുടെ അന്വേഷണം കുറഞ്ഞു
  • ആര്‍ട്ടിക് ബ്ലാസ്റ്റ്; യുകെ തണുത്തുവിറയ്ക്കുന്നു, താപനില മൈനസ് എട്ട് വരെയാകും
  • മുഖം തിരിച്ചറിയല്‍ സാങ്കേതിക വിദ്യയില്‍ പിഴവുകള്‍; നിരപരാധികള്‍ അറസ്റ്റിലാകുമെന്ന് ആശങ്ക
  • യുകെയിലെ നൂറ് കണക്കിന് സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി
  • ഭവനവിലകള്‍ താഴുന്നത് തുടരും; പലിശ നിരക്കുകള്‍ വാങ്ങലുകാരെ അകറ്റുന്നു
  • യുകെയില്‍ 71 ശതമാനം പേര്‍ക്കും അപ്രതീക്ഷിത കട ബാധ്യത; ഒരാള്‍ക്ക് ശരാശരി ചെലവ് 535 പൗണ്ട്
  • എന്‍എച്ച്എസ് സീനിയര്‍ ഡോക്ടര്‍മാര്‍ നടത്താനിരുന്ന 48 മണിക്കൂര്‍ പണിമുടക്ക് പിന്‍വലിച്ചു
  • ഏപ്രില്‍ ഒന്ന് മുതല്‍ നാഷണല്‍ മിനിമം വേജ് 13.21 പൗണ്ടാകും
  • ആങ്കിള്‍ മോണിറ്റര്‍ മുറിച്ചുമാറ്റി; മേഗന്‍ മാര്‍ക്കിളിന്റെ പിതാവ് വീണ്ടും കസ്റ്റഡിയില്‍
  • തൊഴിലില്ലായ്മ നിരക്ക് 5.1 ശതമാനത്തിലേക്ക്; ഒന്നരലക്ഷം തൊഴിലുകള്‍ അപകടത്തില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions