യു.കെ.വാര്‍ത്തകള്‍

സ്റ്റുഡന്റ് വിസാ ആപ്ലിക്കേഷനുകള്‍ 31% ഇടിഞ്ഞു; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യുകെ ഒഴിവാക്കുന്നു

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച ഗവണ്‍മെന്റ് നടപടി യുകെ യൂണിവേഴ്‌സിറ്റികള്‍ക്ക് കനത്ത തിരിച്ചടിയാകുന്നു. ഒക്ടോബറില്‍ യുകെയിലെ സ്റ്റുഡന്റ് വിസാ അപേക്ഷകളില്‍ ഒരു വര്‍ഷത്തിനിടെ 20 ശതമാനം കുറവാണ് നേരിട്ടത്.

നവംബറിലെ കണക്കുകള്‍ പ്രകാരം സ്‌പോണ്‍സേഡ് സ്റ്റഡി റൂട്ടില്‍ കേവലം 5800 പേരാണ് അപേക്ഷിച്ചതെന്ന് ഹോം ഓഫീസ് കണക്കുകള്‍ പറയുന്നു. 2025 ഒക്ടോബറിലെ കണക്കില്‍ നിന്നും 31 ശതമാനമാണ് ഇടിവ്. ആ സമയത്ത് 8400 പേര്‍ അപേക്ഷ വെച്ചിരുന്നു. 2023-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 44 ശതമാനം ഇടിവും രേഖപ്പെടുത്തി.

2026 ഒക്ടോബര്‍ അവസാനിച്ച കണക്ക് പ്രകാരം സ്‌പോണ്‍സേഡ് സ്റ്റുഡന്റ് റൂട്ടില്‍ 20 ശതമാനം കുറവാണ് വന്നത്. 2025-ല്‍ 434,000 അപേക്ഷകള്‍ ലഭിച്ചത് 2026 ഒക്ടോബര്‍ വരെ 349,900 ആയാണ് ചുരുങ്ങിയത്. 2023-ല്‍ അഞ്ച് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ബ്രിട്ടനില്‍ പഠിക്കാനായി അപേക്ഷ നല്‍കി.

സമ്മര്‍ മാസങ്ങളില്‍ അപേക്ഷിച്ച നല്ലൊരു ശതമാനം വിദ്യാര്‍ത്ഥികളുടെയും അപേക്ഷ വിസാ ഉദ്യോഗസ്ഥര്‍ തള്ളിയതാണ് ഇതിന് പ്രധാന കാരണമെന്നാണ് ആശങ്ക. ഇന്ത്യക്ക് പുറമെ പാകിസ്ഥാന്‍, നൈജീരിയ, ഘാന പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ആപ്ലിക്കേഷനുകള്‍ വന്‍തോതില്‍ തള്ളുന്നുണ്ട്.

സാധാരണമായി ഇന്ത്യയില്‍ നിന്നും ഉള്‍പ്പെടെ വിദേശ വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസത്തിനായി എത്തുന്നത് യുകെ, യുഎസ്, കാനഡ, ഒാസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലാണ്. ഇവര്‍ക്കെല്ലാം വിദേശ വിദ്യാര്‍ത്ഥികളുടെ വരവില്‍ ഇടിവ് അനുഭവപ്പെട്ടിട്ടുണ്ട്. അതേസമയം ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളാണ് ഇന്‍ടേക്കില്‍ ഇപ്പോള്‍ ശക്തമായി നിലകൊള്ളുന്നത്.

ആഭ്യന്തര വിദ്യാര്‍ത്ഥികളെ അപേക്ഷിച്ച് കുത്തനെ ഉയര്‍ന്ന ഫീസാണ് വിദേശികള്‍ വഹിക്കേണ്ടി വരുന്നത്. ഇതിന് ആനുപാതികമായി ഗുണങ്ങള്‍ ലഭിക്കാതെ പോകുന്നതാണ് യുകെ ഉള്‍പ്പെടെ കൈവിടാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുന്നത്. യുകെയില്‍ ഇമിഗ്രേഷന്‍ നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ പഠിക്കുന്നതിന് പുറമെയുള്ള ഗുണങ്ങള്‍ എല്ലാം നഷ്ടപ്പെട്ട മട്ടാണ്.

കൂടാതെ വിസാ പ്രോസസിംഗില്‍ വന്‍തോതില്‍ ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ ആപ്ലിക്കേഷന്‍ തള്ളുന്ന രീതിയും കാണുന്നു. ഇത് യുകെ യൂണിവേഴ്‌സിറ്റികള്‍ക്ക് തിരിച്ചടിയാണ്. അതുകൊണ്ട് തന്നെ വിദേശ വിദ്യാര്‍ത്ഥികളുടെ ആപ്ലിക്കേഷന്‍ പ്രൊസസ് ചെയ്യുന്നത് യൂണിവേഴ്‌സിറ്റികള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കാനെന്ന പേരില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ ഡിപ്പന്‍ഡന്റ്‌സിനെ കൊണ്ടുവരുന്നത് വിലക്കുകയും, ഗ്രാജുവേറ്റുകള്‍ക്ക് ജോലി ചെയ്യാനുള്ള സമയം ചുരുക്കുമെന്ന് സൂചന നല്‍കുകയും ചെയ്തത് വരവിനെ ബാധിച്ചിട്ടുണ്ട്.

  • അമേരിക്കന്‍ വ്യോമഗതാഗതം താറുമാറായി; ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങളെയും ബാധിച്ചു
  • ടൈപ്പ് 1 പ്രമേഹം പ്രതിരോധിക്കാനുള്ള പുതിയ മരുന്ന് ബ്രിട്ടനില്‍ ആദ്യമായി നല്‍കി
  • 70 പെണ്‍കുട്ടികളെ ലൈംഗിക ചൂഷണം ചെയ്തു; ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് 30 വര്‍ഷം തടവ്
  • പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്; സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വന്‍ തിരക്ക്, വെള്ളവും ടിന്‍ ഭക്ഷണവും വാങ്ങിക്കൂട്ടി ജനം!
  • പലിശ നിരക്ക് വര്‍ധന തിരിച്ചടിയായി; ആദ്യ വീട് വാങ്ങലുകാരുടെ അന്വേഷണം കുറഞ്ഞു
  • ആര്‍ട്ടിക് ബ്ലാസ്റ്റ്; യുകെ തണുത്തുവിറയ്ക്കുന്നു, താപനില മൈനസ് എട്ട് വരെയാകും
  • മുഖം തിരിച്ചറിയല്‍ സാങ്കേതിക വിദ്യയില്‍ പിഴവുകള്‍; നിരപരാധികള്‍ അറസ്റ്റിലാകുമെന്ന് ആശങ്ക
  • യുകെയിലെ നൂറ് കണക്കിന് സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി
  • ഭവനവിലകള്‍ താഴുന്നത് തുടരും; പലിശ നിരക്കുകള്‍ വാങ്ങലുകാരെ അകറ്റുന്നു
  • യുകെയില്‍ 71 ശതമാനം പേര്‍ക്കും അപ്രതീക്ഷിത കട ബാധ്യത; ഒരാള്‍ക്ക് ശരാശരി ചെലവ് 535 പൗണ്ട്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions