യു.കെ.വാര്‍ത്തകള്‍

70 പെണ്‍കുട്ടികളെ ലൈംഗിക ചൂഷണം ചെയ്തു; ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് 30 വര്‍ഷം തടവ്

സമൂഹമാധ്യമങ്ങളിലൂടെ എഴുപതിലധികം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വലയിലാക്കി ലൈംഗികമായി ചൂഷണം ചെയ്ത ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ബ്രിട്ടനില്‍ 30 വര്‍ഷം തടവ്. ഇന്ത്യക്കാരനായ ബിലാല്‍ ഖാസി (27) ആണ് ശിക്ഷിക്കപ്പെട്ടത്. ചെസ്റ്റര്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായിരുന്ന ഇയാള്‍ 10 മുതല്‍ 17 വയസ്സുവരെയുള്ള പെണ്‍കുട്ടികളെയാണ് ലക്ഷ്യമിട്ടത്.

2021 ഓഗസ്റ്റ് മുതല്‍ 2025 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ സ്‌നാപ്ചാറ്റ്, വിങ്ക്, റോബ്ലോക്‌സ് തുടങ്ങിയ ആപ്പുകള്‍ വഴിയായിരുന്നു തട്ടിപ്പ്. 14 വയസ്സുള്ള ബ്രിട്ടീഷ് കൗമാരക്കാരനാണെന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാള്‍ പെണ്‍കുട്ടികളുമായി പ്രണയബന്ധം സ്ഥാപിച്ചെന്ന വ്യാജേന വിശ്വാസം നേടിയെടുത്തു. തുടര്‍ന്ന് അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും അയക്കാന്‍ പ്രേരിപ്പിക്കുകയും പിന്നീട് അവ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.

അശ്ലീല ചിത്രങ്ങള്‍ നിര്‍മിക്കല്‍, ബ്ലാക്ക്മെയില്‍, കുട്ടികളെ ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കല്‍ തുടങ്ങി 37 കുറ്റങ്ങള്‍ സമ്മതിച്ചതിനെ തുടര്‍ന്നാണ് ചെസ്റ്റര്‍ ക്രൗണ്‍ കോടതി ശിക്ഷ വിധിച്ചത്. 20 വര്‍ഷം തടവ് അനുഭവിച്ച ശേഷമേ പരോളിന് അപേക്ഷിക്കാന്‍ കഴിയൂ. ജീവിതകാലം മുഴുവന്‍ ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററില്‍ ഇയാളുടെ പേര് തുടരും. പരോള്‍ ലഭിച്ചാല്‍ എട്ടുവര്‍ഷം ലൈസന്‍സോടെയുള്ള നിരീക്ഷണത്തിലും കഴിയണം.

  • അമേരിക്കന്‍ വ്യോമഗതാഗതം താറുമാറായി; ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങളെയും ബാധിച്ചു
  • ടൈപ്പ് 1 പ്രമേഹം പ്രതിരോധിക്കാനുള്ള പുതിയ മരുന്ന് ബ്രിട്ടനില്‍ ആദ്യമായി നല്‍കി
  • സ്റ്റുഡന്റ് വിസാ ആപ്ലിക്കേഷനുകള്‍ 31% ഇടിഞ്ഞു; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യുകെ ഒഴിവാക്കുന്നു
  • പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്; സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വന്‍ തിരക്ക്, വെള്ളവും ടിന്‍ ഭക്ഷണവും വാങ്ങിക്കൂട്ടി ജനം!
  • പലിശ നിരക്ക് വര്‍ധന തിരിച്ചടിയായി; ആദ്യ വീട് വാങ്ങലുകാരുടെ അന്വേഷണം കുറഞ്ഞു
  • ആര്‍ട്ടിക് ബ്ലാസ്റ്റ്; യുകെ തണുത്തുവിറയ്ക്കുന്നു, താപനില മൈനസ് എട്ട് വരെയാകും
  • മുഖം തിരിച്ചറിയല്‍ സാങ്കേതിക വിദ്യയില്‍ പിഴവുകള്‍; നിരപരാധികള്‍ അറസ്റ്റിലാകുമെന്ന് ആശങ്ക
  • യുകെയിലെ നൂറ് കണക്കിന് സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി
  • ഭവനവിലകള്‍ താഴുന്നത് തുടരും; പലിശ നിരക്കുകള്‍ വാങ്ങലുകാരെ അകറ്റുന്നു
  • യുകെയില്‍ 71 ശതമാനം പേര്‍ക്കും അപ്രതീക്ഷിത കട ബാധ്യത; ഒരാള്‍ക്ക് ശരാശരി ചെലവ് 535 പൗണ്ട്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions