യു.കെ.വാര്‍ത്തകള്‍

ടൈപ്പ് 1 പ്രമേഹം പ്രതിരോധിക്കാനുള്ള പുതിയ മരുന്ന് ബ്രിട്ടനില്‍ ആദ്യമായി നല്‍കി

ടൈപ്പ് 1 പ്രമേഹം പിടിപെടുന്നത് പ്രതിരോധിക്കാന്‍ സഹായിക്കുന്ന ആധുനിക മരുന്ന് ബ്രിട്ടനില്‍ ആദ്യമായി ഒരു രോഗിക്ക് നല്‍കി. ഷ്രോപ്ഷെയറില്‍ നിന്നുള്ള അനെറ്റ് ക്വില്‍റ്റര്‍, ക്വീന്‍ എലിസബത്ത് ഹോസ്പിറ്റല്‍ ബിര്‍മിംഗ്ഹാമില്‍ (QEHB) വെച്ച് ഈ ആഴ്ച ടെപ്ലിസുമാബിന്റെ ആദ്യ എന്‍.എച്ച്.എസ് ഡോസ് സ്വീകരിച്ചു. തുടക്കത്തിലുള്ള ടൈപ്പ് 1 പ്രമേയത്തിന്റെ പുരോഗതി വൈകിപ്പിക്കാന്‍ ഈ ചികിത്സയ്ക്ക് കഴിയും. ഇത് രോഗികള്‍ക്ക് ഇന്‍സുലിന്‍ എടുത്തു തുടങ്ങുന്നതിന് മുമ്പ് കൂടുതല്‍ സമയം നല്‍കുന്നു.

ഈ വര്‍ഷം വേനല്‍ക്കാലത്ത് സ്റ്റേജ് 2 ടൈപ്പ് 1 പ്രമേഹം സ്ഥിരീകരിച്ച 42 കാരിയായ അനെറ്റ് ക്വില്‍റ്റര്‍, സ്‌ക്രീനിംഗിനും വിലയിരുത്തലുകള്‍ക്കും ശേഷമാണ് ഈ മരുന്ന് ഉപയോഗിച്ചുള്ള ചികിത്സയ്ക്ക് അര്‍ഹയായി തിരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് കുട്ടികളുടെ അമ്മയും ജി പിയുമായ അവര്‍ പറയുന്നത് രോഗം സ്ഥിരീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതായിരുന്നു എന്നാണ്. എന്നാല്‍, നേരത്തെ കണ്ടെത്തിയതിനാല്‍ ഈ മരുന്ന് ഉപയോഗിച്ച് ചികിത്സിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

  • അമേരിക്കന്‍ വ്യോമഗതാഗതം താറുമാറായി; ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങളെയും ബാധിച്ചു
  • 70 പെണ്‍കുട്ടികളെ ലൈംഗിക ചൂഷണം ചെയ്തു; ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് 30 വര്‍ഷം തടവ്
  • സ്റ്റുഡന്റ് വിസാ ആപ്ലിക്കേഷനുകള്‍ 31% ഇടിഞ്ഞു; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യുകെ ഒഴിവാക്കുന്നു
  • പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്; സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വന്‍ തിരക്ക്, വെള്ളവും ടിന്‍ ഭക്ഷണവും വാങ്ങിക്കൂട്ടി ജനം!
  • പലിശ നിരക്ക് വര്‍ധന തിരിച്ചടിയായി; ആദ്യ വീട് വാങ്ങലുകാരുടെ അന്വേഷണം കുറഞ്ഞു
  • ആര്‍ട്ടിക് ബ്ലാസ്റ്റ്; യുകെ തണുത്തുവിറയ്ക്കുന്നു, താപനില മൈനസ് എട്ട് വരെയാകും
  • മുഖം തിരിച്ചറിയല്‍ സാങ്കേതിക വിദ്യയില്‍ പിഴവുകള്‍; നിരപരാധികള്‍ അറസ്റ്റിലാകുമെന്ന് ആശങ്ക
  • യുകെയിലെ നൂറ് കണക്കിന് സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി
  • ഭവനവിലകള്‍ താഴുന്നത് തുടരും; പലിശ നിരക്കുകള്‍ വാങ്ങലുകാരെ അകറ്റുന്നു
  • യുകെയില്‍ 71 ശതമാനം പേര്‍ക്കും അപ്രതീക്ഷിത കട ബാധ്യത; ഒരാള്‍ക്ക് ശരാശരി ചെലവ് 535 പൗണ്ട്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions