യു.കെ.വാര്‍ത്തകള്‍

നവംബറില്‍ ബ്രിട്ടനില്‍ വീടുകളുടെ ചോദിക്കുന്ന വില 1.8% ഇടിഞ്ഞു

യുകെയിലെ ഭവനവിപണി വല്ലാത്ത അവസ്ഥയിലാണ്. പലിശ നിരക്ക് കൂട്ടുന്നതിനാല്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂടി നില്‍ക്കുന്നു. വരും മാസങ്ങളില്‍ പലിശകള്‍ വീണ്ടും കൂടുമെന്ന് തന്നെയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കുന്നത്.

ഇതിനിടയില്‍ യുകെയിലെ വീടുകള്‍ക്ക് ചോദിക്കുന്ന വില നവംബര്‍ 7 വരെയുള്ള നാല് ആഴ്ചയില്‍ 1.8% താഴ്ന്നു. വീട് വാങ്ങുന്നവരുടെ ഡിമാന്‍ഡ് 8 ശതമാനമാണ് ഇടിഞ്ഞത്. വില്‍ക്കാനുള്ള വീടുകളുടെ എണ്ണം 12 വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍ എത്തിനില്‍ക്കുകയുമാണ് .

ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ മാസങ്ങളായി നിലനില്‍ക്കുന്നതിനാല്‍ ഇത് വിപണിയില്‍ സമ്മര്‍ദം ചെലുത്തുകയാണെന്ന് റൈറ്റ്മൂവ് ചൂണ്ടിക്കാണിക്കുന്നു. വീട് വാങ്ങുന്നവരുടെ ബജറ്റ് കൂടുതല്‍ കടുപ്പത്തിലേക്ക് മാറുന്നതിനാല്‍ വീട് വില്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ഇതിനൊത്ത് അഡ്ജസ്റ്റ് ചെയ്യേണ്ടി വരുന്നു.

രണ്ട് വര്‍ഷത്തെ ശരാശരി ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് നിരക്ക് 5.51 ശതമാനത്തിലേക്ക് കുറഞ്ഞിട്ടുണ്ട്. മൂന്ന് വര്‍ഷത്തിനിടെ ആദ്യമായാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈ മാസം പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചത്. മോര്‍ട്ട്‌ഗേജ് നിരക്കുകളാണ് ഭവനവിപണിയെ ദുര്‍ബലപ്പെടുത്തുന്ന പ്രധാന ഘടകമായി മാറുന്നത്.

  • റെഡിച്ചിലെ മലയാളി അധ്യാപകന്‍ ഹീത്രു എയര്‍പോര്‍ട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുവാക്കളുടെ മടി മാറ്റാന്‍ ശമ്പളത്തോടെ ആറു മാസത്തെ ജോലി നല്‍കാന്‍ സര്‍ക്കാര്‍; സ്‌കൂള്‍ തലത്തില്‍ തൊഴില്‍ പരിശീലനം
  • ഈസ്റ്റ് ലണ്ടനില്‍ മൂന്നാം നിലയിലെ ജനല്‍പ്പടിയില്‍നിന്ന് വീണ പിഞ്ചുകുഞ്ഞിനെ രക്ഷിച്ച് മലയാളി യുവാവ്; അഭിനന്ദന പ്രവാഹം
  • അമേരിക്കന്‍ വ്യോമഗതാഗതം താറുമാറായി; ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങളെയും ബാധിച്ചു
  • ടൈപ്പ് 1 പ്രമേഹം പ്രതിരോധിക്കാനുള്ള പുതിയ മരുന്ന് ബ്രിട്ടനില്‍ ആദ്യമായി നല്‍കി
  • 70 പെണ്‍കുട്ടികളെ ലൈംഗിക ചൂഷണം ചെയ്തു; ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് 30 വര്‍ഷം തടവ്
  • സ്റ്റുഡന്റ് വിസാ ആപ്ലിക്കേഷനുകള്‍ 31% ഇടിഞ്ഞു; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യുകെ ഒഴിവാക്കുന്നു
  • പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്; സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വന്‍ തിരക്ക്, വെള്ളവും ടിന്‍ ഭക്ഷണവും വാങ്ങിക്കൂട്ടി ജനം!
  • പലിശ നിരക്ക് വര്‍ധന തിരിച്ചടിയായി; ആദ്യ വീട് വാങ്ങലുകാരുടെ അന്വേഷണം കുറഞ്ഞു
  • ആര്‍ട്ടിക് ബ്ലാസ്റ്റ്; യുകെ തണുത്തുവിറയ്ക്കുന്നു, താപനില മൈനസ് എട്ട് വരെയാകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions