യു.കെ.വാര്‍ത്തകള്‍

റെഡിച്ചിലെ മലയാളി അധ്യാപകന്‍ ഹീത്രു എയര്‍പോര്‍ട്ടില്‍ കുഴഞ്ഞു വീണു മരിച്ചു

നാട്ടില്‍ പോയി മടങ്ങി എത്തുന്ന പിതാവിനെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയ മകനെ കാത്തിരുന്നത് ദാരുണ വാര്‍ത്ത. വിമാനമിറങ്ങി ലഗേജ് എടുക്കാന്‍ കാത്തു നില്‍ക്കവെയാണ് റെഡിച്ച് മലയാളിയായ ഡോ ജോയ് കെ തോമസ് കുഴഞ്ഞു വീണു മരിക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരം ഹീത്രു എയര്‍ പോര്‍ട്ടിലാണ് സംഭവം. ഏറെക്കാലമായി റെഡിച്ചില്‍ കഴിയുന്ന 70 കാരനായ ജോയ് തോമസിന്റെ നിര്യാണം മലയാളികളെ ദുഃഖത്തിലാഴ്ത്തി. ജോലിയില്‍ നിന്നും വിരമിച്ചതിനാല്‍ പലപ്പോഴും ഒറ്റയ്ക്ക് തന്നെ നാട്ടില്‍ പോയി മടങ്ങി വരുന്നതും ഇദ്ദേഹത്തിന്റെ ശീലമായിരുന്നു. അദ്ദേഹം ഒറ്റയ്ക്ക് യാത്ര ചെയ്തിരുന്നതിനാല്‍ സഹയാത്രികര്‍ക്കും ആരാണ് എന്ന് ആദ്യം തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.

വിമാനത്താവളത്തിലെ ആകസ്മിക സംഭവത്തില്‍ ഉടന്‍ സി പി ആര്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പോലീസെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. മറ്റു നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

യുകെയില്‍ എത്തും മുന്‍പേ തുമ്പയില്‍ അധ്യാപന രംഗത്ത് ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ട്ണ്ട്. തുമ്പ സെന്റ് സേവിയേഴ്സ് കോളേജില്‍ പ്രൊഫസറായിരിക്കെയാണ് ആ ജോലി ഉപേക്ഷിച്ചു യുകെയിലേക്ക് എത്തുന്നത്. കൊച്ചി കുസാറ്റില്‍ നിന്നും ഡിഗ്രിയും കേരള യൂണിവേഴ്സിറ്റിയില്‍ നിന്നും പിഎച്ഡിയും സ്വന്തമാക്കിയ ഇദ്ദേഹത്തിന്റെ സ്‌കൂള്‍ ജീവിതകാലം അരുവിത്തുറയില്‍ ആയിരുന്നു. മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്നും സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ ജോയ് ജോസഫ് യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടന്‍, കവന്‍ട്രി യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് വെയില്‍സ് തുടങ്ങി യുകെയില്‍ നിരവധി യൂണിവേഴ്സിറ്റികളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ലണ്ടനില്‍ ബിസിനസ് സ്‌കൂള്‍ ഓഫ് ഇംഗ്ലണ്ടില്‍ ഗവേഷക വിഭാഗത്തിലെ മേല്‍നോട്ട ചുമതലയിലും ജോയ് ജോസഫ് ജോലി ചെയ്തിട്ടുണ്ട്. ഓര്‍ഗനൈസേഷണല്‍ സൈക്കോളജി, ഫിനാന്‍സ്, മാനവ വിഭവ ശേഷി തുടങ്ങി ജോയ് ജോസഫ് കൈവയ്ക്കാത്ത മേഖലകള്‍ വിരളമാണ്.

പ്രൊഫഷണല്‍ മികവിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തിന് യുകെയില്‍ ജോലി ലഭിക്കുന്നതും. കോട്ടയം സ്വദേശിയായ ഡോ ജോയ് അറിയപ്പെടുന്ന പ്രഭാഷകനും ആയിരുന്നു. ലോക സമാധാന സമ്മേളനത്തില്‍ ജനീവയില്‍ എത്തി പ്രസംഗിച്ചതും ഇദ്ദേഹത്തിന്റെ ആഗോള തലത്തില്‍ ഉള്ള പ്രവര്‍ത്തനത്തിന് ഉദാഹരണമാണ്. കൗണ്‍സിലിംഗ് രംഗത്തും പരിശീലക റോളിലും ഒക്കെ തിളങ്ങിയിട്ടുള്ള വ്യക്തിയാണ് ഡോ ജോയ്. ഒപ്പം ഗൗരവമുള്ള എഴുത്തിന്റെ വഴികളിലും ഗവേഷകനായും വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

മേരി ജീന്‍ ആണ് ഭാര്യ. മൂന്നു മക്കളാണ് ഈ ദമ്പതികള്‍ക്ക്. യുകെയില്‍ എത്തും മുന്‍പേ തുമ്പയില്‍ അധ്യാപന രംഗത്താണ് ജോയ് തോമസ് ജോലി ചെയ്തിരുന്നത്.

  • നവംബറില്‍ ബ്രിട്ടനില്‍ വീടുകളുടെ ചോദിക്കുന്ന വില 1.8% ഇടിഞ്ഞു
  • യുവാക്കളുടെ മടി മാറ്റാന്‍ ശമ്പളത്തോടെ ആറു മാസത്തെ ജോലി നല്‍കാന്‍ സര്‍ക്കാര്‍; സ്‌കൂള്‍ തലത്തില്‍ തൊഴില്‍ പരിശീലനം
  • ഈസ്റ്റ് ലണ്ടനില്‍ മൂന്നാം നിലയിലെ ജനല്‍പ്പടിയില്‍നിന്ന് വീണ പിഞ്ചുകുഞ്ഞിനെ രക്ഷിച്ച് മലയാളി യുവാവ്; അഭിനന്ദന പ്രവാഹം
  • അമേരിക്കന്‍ വ്യോമഗതാഗതം താറുമാറായി; ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങളെയും ബാധിച്ചു
  • ടൈപ്പ് 1 പ്രമേഹം പ്രതിരോധിക്കാനുള്ള പുതിയ മരുന്ന് ബ്രിട്ടനില്‍ ആദ്യമായി നല്‍കി
  • 70 പെണ്‍കുട്ടികളെ ലൈംഗിക ചൂഷണം ചെയ്തു; ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് 30 വര്‍ഷം തടവ്
  • സ്റ്റുഡന്റ് വിസാ ആപ്ലിക്കേഷനുകള്‍ 31% ഇടിഞ്ഞു; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യുകെ ഒഴിവാക്കുന്നു
  • പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്; സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വന്‍ തിരക്ക്, വെള്ളവും ടിന്‍ ഭക്ഷണവും വാങ്ങിക്കൂട്ടി ജനം!
  • പലിശ നിരക്ക് വര്‍ധന തിരിച്ചടിയായി; ആദ്യ വീട് വാങ്ങലുകാരുടെ അന്വേഷണം കുറഞ്ഞു
  • ആര്‍ട്ടിക് ബ്ലാസ്റ്റ്; യുകെ തണുത്തുവിറയ്ക്കുന്നു, താപനില മൈനസ് എട്ട് വരെയാകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions