സിനിമ

തിയേറ്റര്‍ ഇളക്കിമറിക്കാന്‍ 'ബാച്ച്‌ലര്‍ പാര്‍ട്ടി 'deux'; അഡ്വാന്‍സ് ബുക്കിംഗിന് തുടക്കം

അമല്‍ നീരദിന്റെ ഏറ്റവും പുതിയ ചിത്രം 'ബാച്ച്‌ലര്‍ പാര്‍ട്ടി Deux' തിയേറ്ററുകളിലെത്താന്‍ ഇനി 3 ദിനം കൂടി അവശേഷിക്കേ ചിത്രത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. നവംബര്‍ 19 - നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. ബുക്ക് മൈ ഷോ ഉള്‍പ്പെടെയുള്ള ടിക്കറ്റ് ബുക്കിംഗ് സൈറ്റുകളില്‍ മികച്ച പ്രതികരണമാണ് ഇതിനകം ടിക്കറ്റ് ബുക്കിംഗിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലര്‍ വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക് നല്‍കിയിരിക്കുന്നത്. നടന്‍മാരായ ടൊവിനോ തോമസിന്റെയും നസ്‌ലന്റെയും സൗബിന്റെയും ഷറഫുദ്ദിന്റെയും ശ്രീനാഥ് ഭാസിയുടെയും ചന്തുവിന്റെയും ഷൈന്‍ ടോമിന്റെയും നടിമാരായ നാദിയയുടേയും രജിഷയുടേയും ജ്യോതിര്‍മയിയുടേയും ഹന്‍സികയുടേയും പാരിസ് ലക്ഷ്മിയുടേയും പോസ്റ്ററുകള്‍ പുറത്തിറങ്ങിയിരുന്നതും അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമയിലെ പാട്ടുകളും ഏവരും ഏറ്റെടുത്തിട്ടുണ്ട്. എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

14 വര്‍ഷങ്ങള്‍ക്ക് ശേഷം ജെന്‍ - സി വൈബിലാണ്, 2012-ല്‍ പുറത്തിറങ്ങി തരംഗമായി മാറിയ ആക്ഷന്‍ ചിത്രം 'ബാച്ച്‌ലര്‍ പാര്‍ട്ടി'യുടെ രണ്ടാം ഭാഗം എത്തുന്നത്. റെഡ്-ഗോള്‍ഡന്‍ റെട്രോ പശ്ചാത്തലത്തിലുള്ള ഫസ്റ്റ് ലുക്ക് തരംഗമായിരുന്നു. സിനിമാ പ്രേമികള്‍ക്കിടയില്‍ കള്‍ട്ട് ക്ലാസിക് ആയി മാറിയ ചിത്രത്തിന്റെ രണ്ടാം ഭാഗം എന്നതിനാല്‍ തന്നെ ഏറെ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്കുള്ളത്. ഡുഎക്സ് (D'EUX) എന്നത് ഫ്രഞ്ച് ഭാഷയിലുള്ള വാക്കാണ്. ഫ്രഞ്ചില്‍ D'EUX എന്നാല്‍ രണ്ട് എന്നും ‘അവരുടെ’ അല്ലെങ്കില്‍ 'അവരെ കുറിച്ച്' എന്നുമാണ് അര്‍ത്ഥമാക്കുന്നത്.

യങ് ജനറേഷന്‍ താരങ്ങളെയും മലയാളത്തിലെ മുന്‍നിര അഭിനേതാക്കളെയും അണിനിരത്തിക്കൊണ്ടാണ് അമല്‍ നീരദ് ഇത്തവണ വരുന്നത്. നസ്‌ലന്‍, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാര്‍, ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയന്‍, ജ്യോതിര്‍മയി, ഹന്‍സിക കൃഷ്ണകുമാര്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സ്, അന്‍വര്‍ റഷീദ് എന്റെര്‍ടെയ്ന്‍മെന്‍റ്സ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.

ഛായാഗ്രഹണം: അപ്പു പ്രഭാകര്‍, എ‍ഡിറ്റര്‍: വിവേക് ഹര്‍ഷന്‍, സംഗീതം: ക്രിസ്റ്റോ സേവ്യര്‍, സംഭാഷണം: ഉണ്ണി ആര്‍, സൗണ്ട് ഡിസൈന്‍: തപസ് നായക്, പ്രൊഡക്ഷന്‍ ഡിസൈന്‍: ജോസഫ് നെല്ലിക്കല്‍, ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാര്‍, കോസ്റ്റ്യൂം: മഷv ഹംസ, മേക്കപ്പ്: റോണക്സ് സേവ്യര്‍. പിആര്‍ഒ: ആതിര ദില്‍ജിത്ത്.

  • 'അതിമനോഹരം' ബെസ്റ്റ് ആയിരുന്നുവെന്ന് ലോകം പറയും'; ഷാജി കുമാറിനെ അനുസ്മരിച്ചു തരുണ്‍മൂര്‍ത്തി
  • ബോക്സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തിരുത്തി 'രാമായണം'; ആഗോള കളക്ഷന്‍ 1000 കോടിയിലേക്ക്
  • ഛായാഗ്രാഹകന്‍ ഷാജികുമാര്‍ വിടവാങ്ങി; അന്തരിച്ചത് അന്‍പതിലേറെ സിനിമകള്‍ക്ക് ദൃശ്യഭംഗിയൊരുക്കിയ കലാകാരന്‍
  • നടന്‍ റസ്സല്‍ ബ്രാന്‍ഡിനെതിരെ കൂടുതല്‍ പീഡന കേസുകളില്‍ അന്വേഷണം
  • ഷൂട്ടിംഗ് സെറ്റില്‍ ഉണ്ടായ അപകടം, ഒരു മാസമായി പദ്മപ്രിയ കിടപ്പില്‍
  • ഡോക്ടറെ വിളിച്ചുവരുത്തി ക്രൂരമര്‍ദനവും കവര്‍ച്ചയും; നടി അതുല്യ ചന്ദ്രന്‍ ഉള്‍പ്പെടെ കസ്റ്റഡിയില്‍
  • വനം വകുപ്പിന്റെ അംബാസഡര്‍മാരായി പൃഥ്വിരാജും കുഞ്ചാക്കോ ബോബനും
  • ദീപാവലി ആഘോഷമാക്കാന്‍ നയന്‍താരയുടെ 'മൂക്കുത്തി അമ്മന്‍ 2 '
  • 'ഇതാണ് എന്റെ ആള്‍'; വരനെ പരിചയപ്പെടുത്തി റിമി ടോമി
  • രണ്ടാം വിവാഹത്തിന് റിമി ടോമി; വരന്‍ സര്‍പ്രൈസ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions