സിനിമ

'അതിമനോഹരം' ബെസ്റ്റ് ആയിരുന്നുവെന്ന് ലോകം പറയും'; ഷാജി കുമാറിനെ അനുസ്മരിച്ചു തരുണ്‍മൂര്‍ത്തി



അന്തരിച്ച ഛായാഗ്രാഹകന്‍ ഷാജികുമാറിനെ അനുസ്മരിച്ചു സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. ഷാജികുമാര്‍ തനിക്ക് ഛായാഗ്രാഹകന്‍ മാത്രമായിരുന്നില്ല, സഹോദരനായിരുന്നുവെന്ന് തരുണ്‍ പറഞ്ഞു. കരിയറിലും ജീവിതത്തിലും വലിയ നഷ്ടമാണ് ഷാജികുമാറിന്റെ വിയോഗമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈകാരിക കുറിപ്പുമായി എത്തിയിരിക്കുകയാണ് തരുണ്‍ മൂര്‍ത്തി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

'അതെ, ഇതായിരുന്നു ഞങ്ങളുടെ അവസാനത്തെ ഫോട്ടോ. അദ്ദേഹത്തെക്കുറിച്ച് മതിയാവോളം എഴുതാന്‍ എനിക്കാകില്ല. അദ്ദേഹം എനിക്കാരായിരുന്നുവെന്ന് വിശദീകരിക്കാനാകില്ല. കാഴ്ചപ്പാടുകളിലും ആറ്റിറ്റിയൂഡിലും സൗന്ദര്യബോധ്യത്തിലും എനിക്ക് ഒരു തരത്തിലും മാച്ച് ചെയ്യാന്‍ സാധിക്കാത്ത ഒരാളാണെന്നായിരുന്നു അദ്ദേഹം. സിനിമയില്‍ ഞങ്ങള്‍ രണ്ടുപേരും തീര്‍ത്തും വിരുദ്ധമായ രണ്ട് ധ്രുവങ്ങളായിരുന്നു. പക്ഷെ, അതെല്ലാം വെറും കാഴ്ചപ്പാടുകള്‍ മാത്രമായിരുന്നു. ഒരുപക്ഷെ, ഞങ്ങള്‍ക്ക് ചുറ്റുമുള്ള ഇന്‍ഡസ്ട്രി സൃഷ്ടിച്ച വിശ്വാസമാകാം'.

ഞങ്ങളുടെ വര്‍ക്കിലൂടെ, സംഭാഷണങ്ങളിലൂടെ, തുടര്‍ച്ചയായ യാത്രകളിലൂടെ, അവസാനമില്ലാത്ത മെസേജുകളിലൂടെ, കലയുടെ ഒരേ ധ്രുവത്തിലേക്ക് ഞങ്ങള്‍ എത്തിച്ചേര്‍ന്നു. അറിഞ്ഞും അറിയാതേയും, ഞങ്ങളുടെ ചിന്തകള്‍ ഒന്നായി. സൗന്ദര്യബോധ്യം ഒന്നായി. വിഷന്‍ ഒന്നായി. പതിയെ ഞങ്ങളുടെ ലക്ഷ്യം ഒന്നായി. ഒരു ഛായാഗ്രാഹകന്‍ എന്നതിലുപരിയായി, അദ്ദേഹം എനിക്ക് മാലാഖയെ പോലൊരു സഹോദരനായിരുന്നു. ഇന്‍ഡസ്ട്രിയിലെ സീനിയര്‍ എന്ന നിലയില്‍, അദ്ദേഹം എന്നും എന്നെ ഗ്രൗണ്ടഡ് ആയിരിക്കാന്‍ ശീലിപ്പിച്ചു. യാഥാര്‍ത്ഥ്യം മനസിലാക്കി, എന്റെ കാഴ്ചപ്പാടുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ പ്രേരിപ്പിച്ചു'.

എനിക്കിത് വലിയൊരു നഷ്ടമാണ്. കരിയറിലും ജീവിതത്തിലും. നിങ്ങളുടെ സാന്നിധ്യം എന്നും മിസ് ചെയ്യും. ഷാജിയേട്ടാ എന്ന എന്റെ കമാന്‍ഡും ഉടനെയുള്ള റെഡി സാര്‍ എന്ന നിങ്ങളുടെ മറുപടിയും ഞാന്‍ എന്നും മിസ് ചെയ്യും. നിങ്ങളെ മിസ് ചെയ്യും ഷാജിയേട്ടാ. അതിമനോഹരത്തിലൂടെ നിങ്ങള്‍ എനിക്ക് എന്താണ് തന്നതെന്ന് ലോകത്തെ കാണിക്കാന്‍ കാത്തിരിക്കുകയാണ്. ഇതായിരുന്നു നിങ്ങളുടെ ബെസ്റ്റ് എന്ന് ലോകം പറയട്ടെ', തരുണ്‍ മൂര്‍ത്തി കുറിച്ചു.

  • തിയേറ്റര്‍ ഇളക്കിമറിക്കാന്‍ 'ബാച്ച്‌ലര്‍ പാര്‍ട്ടി 'deux'; അഡ്വാന്‍സ് ബുക്കിംഗിന് തുടക്കം
  • ബോക്സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തിരുത്തി 'രാമായണം'; ആഗോള കളക്ഷന്‍ 1000 കോടിയിലേക്ക്
  • ഛായാഗ്രാഹകന്‍ ഷാജികുമാര്‍ വിടവാങ്ങി; അന്തരിച്ചത് അന്‍പതിലേറെ സിനിമകള്‍ക്ക് ദൃശ്യഭംഗിയൊരുക്കിയ കലാകാരന്‍
  • നടന്‍ റസ്സല്‍ ബ്രാന്‍ഡിനെതിരെ കൂടുതല്‍ പീഡന കേസുകളില്‍ അന്വേഷണം
  • ഷൂട്ടിംഗ് സെറ്റില്‍ ഉണ്ടായ അപകടം, ഒരു മാസമായി പദ്മപ്രിയ കിടപ്പില്‍
  • ഡോക്ടറെ വിളിച്ചുവരുത്തി ക്രൂരമര്‍ദനവും കവര്‍ച്ചയും; നടി അതുല്യ ചന്ദ്രന്‍ ഉള്‍പ്പെടെ കസ്റ്റഡിയില്‍
  • വനം വകുപ്പിന്റെ അംബാസഡര്‍മാരായി പൃഥ്വിരാജും കുഞ്ചാക്കോ ബോബനും
  • ദീപാവലി ആഘോഷമാക്കാന്‍ നയന്‍താരയുടെ 'മൂക്കുത്തി അമ്മന്‍ 2 '
  • 'ഇതാണ് എന്റെ ആള്‍'; വരനെ പരിചയപ്പെടുത്തി റിമി ടോമി
  • രണ്ടാം വിവാഹത്തിന് റിമി ടോമി; വരന്‍ സര്‍പ്രൈസ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions