ഇമിഗ്രേഷന്‍

അനധികൃത കുടിയേറ്റക്കാരെയും, അഭയാര്‍ത്ഥി അപേക്ഷ തള്ളിയവരെയും മണിക്കൂറുകള്‍ക്കുള്ളില്‍ നാടുകടത്തും

അഭയാര്‍ത്ഥി അപേക്ഷകള്‍ തള്ളിയവരെയും, അനധികൃത കുടിയേറ്റക്കാരെയും അപ്പീല്‍ നല്‍കി മണിക്കൂറുകള്‍ക്കുള്ളില്‍ നാടുകടത്താന്‍ പദ്ധതിയുമായി ഹോം സെക്രട്ടറി. ഷബാന മഹ്‌മൂദ് പാര്‍ലമെന്റില്‍ പരിഗണനയിലുള്ള ബില്ലില്‍ ഭേദഗതി കൊണ്ടുവരാനാണ് നീക്കം. കുടിയേറ്റക്കാര്‍ക്ക് അപ്പീല്‍ നഷ്ടമായാല്‍ നാടുകടത്തുന്നതിന് മുന്‍പ് അഞ്ച് ദിവസത്തെ ഇടവേള നല്‍കുന്ന ഇളവ് അവസാനിപ്പിക്കാനാണ് ഹോം സെക്രട്ടറി ഷബാന മഹ്മൂദ് ഒരുങ്ങുന്നത്.

നിലവില്‍ അനധികൃത കുടിയേറ്റക്കാരാണെന്ന് വ്യക്തമായാലും അഞ്ച് ദിവസത്തെ നോട്ടീസ് പിരീഡ് നല്‍കിയ ശേഷമാണ് നിയമപരമായി നീക്കം ചെയ്യാന്‍ കഴിയുക. ഈ ഇളവ് പ്രയോജനപ്പെടുത്തി അഭയാര്‍ത്ഥി അപേക്ഷകള്‍ പരാജയപ്പെട്ടാലും മനുഷ്യാവകാശ അഭിഭാഷകരെ ഉപയോഗിച്ച് നാടുകടത്തലില്‍ നിന്നും തലയൂരുകയാണ്.

ഈ സാഹചര്യത്തിലാണ് ഇമിഗ്രേഷന്‍ & അസൈലം ബില്ലിന്റെ അവസാന റീഡിംഗില്‍ ഭേദഗതി ഉള്‍പ്പെടുത്തുന്നത്. അഞ്ച് ദിവസത്തെ നോട്ടീസ് പിരീഡ് പിന്‍വലിക്കാനും, അപ്പീല്‍ ഓപ്ഷനുകള്‍ അവസാനിച്ചത കുടിയേറ്റക്കാരെ ഉടനടി നീക്കം ചെയ്യാന്‍ ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍ക്ക് അനുമതി നല്‍കുന്നതുമാണ് ഭേദഗതി.

കൂടാതെ അപ്പീലിനുള്ള സാധ്യതകള്‍ ഉണ്ടെങ്കില്‍ ഇക്കാര്യങ്ങള്‍ അഭയാര്‍ത്ഥിത്വ നടപടികള്‍ ആരംഭിക്കുന്ന ഘട്ടത്തില്‍ തന്നെ അറിയിക്കാനും ബില്‍ ആവശ്യപ്പെടും. ഇതുവഴി കേസുകള്‍ അനിശ്ചിതമായി നീണ്ടുപോകുന്നത് തടയുകയാണ് ലക്ഷ്യം. എന്നാല്‍ ബ്രിട്ടന്റെ അതിര്‍ത്തി നിയന്ത്രണം തിരിച്ചുപിടിക്കാന്‍ യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ ഓണ്‍ ഹ്യൂമന്‍ റൈറ്റ്‌സില്‍ നിന്നും ഒഴിയേണ്ടി വരുമെന്നാണ് ടോറികളുടെയും, റിഫോമിന്റെയും നിലപാട്.

സര്‍ക്കാര്‍ നീക്കത്തിനെതിരെ അഭയാര്‍ഥി സംഘടനകള്‍ രംഗത്തെത്തി. ഇത്ര കുറഞ്ഞ സമയത്തിനുള്ളില്‍ നാടുകടത്തുന്നത് അഭയാര്‍ഥികളില്‍ അനാവശ്യമായ മാനസിക സമ്മര്‍ദവും ആശങ്കയും സൃഷ്ടിക്കുമെന്ന് റെഫ്യൂജി കൗണ്‍സില്‍ ഡയറക്ടര്‍ ഇമ്രാന്‍ ഹുസൈന്‍ പറഞ്ഞു. നിര്‍ബന്ധിത നാടുകടത്തലിനേക്കാള്‍ മാന്യമായ രീതിയിലുള്ള സ്വമേധയാ മടങ്ങിപ്പോകല്‍ കൂടുതല്‍ ഫലപ്രദവും ചെലവ് കുറഞ്ഞതുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ബ്രിട്ടനിലെ ജനസംഖ്യയില്‍ 63 ശതമാനം പേര്‍ക്കും അഭയാര്‍ഥി നിയമസഹായം നല്‍കുന്ന അഭിഭാഷകരുടെ സേവനം ലഭ്യമല്ലെന്ന് അസൈലം മാറ്റേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ലൂയിസ് കാല്‍വി പറഞ്ഞു. ആവശ്യമായ നിയമോപദേശം ലഭിക്കാതെ ആദ്യഘട്ടത്തില്‍ അപേക്ഷ നല്‍കിയ പലര്‍ക്കും പിന്നീട് യഥാര്‍ഥത്തില്‍ സംരക്ഷണം ആവശ്യമാണെന്ന് തെളിയിക്കപ്പെടുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.

  • ഇമിഗ്രേഷന്‍ കുരുക്കില്‍ രക്ഷ വിദേശ കെയര്‍ വര്‍ക്കേഴ്‌സിന് മാത്രം
  • ഇമിഗ്രേഷന്‍ പരിഷ്‌കാരങ്ങളില്‍ കെയര്‍ ജീവനക്കാരും കുടുംബാംഗങ്ങളും ഉള്‍പ്പെടില്ല; മലയാളികള്‍ക്കു ആശ്വാസം
  • പെര്‍മനന്റ് സെറ്റില്‍മെന്റ്: സര്‍ക്കാര്‍ പദ്ധതിക്കെതിരെ ക്യാബിനറ്റില്‍ ഭിന്നത
  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ചു ഓസ്ട്രേലിയ; സ്റ്റുഡന്റ് വിസക്കാര്‍ക്ക് ഡിപെന്‍ഡന്റ് വിസ നിര്‍ത്തി
  • പിആര്‍ നിയമ മാറ്റം; ചില വിഭാഗങ്ങള്‍ക്ക്‌ ഇളവ് പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • ഇ-ഒസിഐ കാര്‍ഡ് പ്രാബല്യത്തില്‍; ഒസിഐ കാര്‍ഡുള്ള 50 ലക്ഷം പ്രവാസി ഇന്ത്യക്കാര്‍ക്ക് ആശ്വാസം
  • ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കാത്തിരിപ്പ് സമയം ദീര്‍ഘിപ്പിക്കരുതെന്ന് ഹൗസ് ഓഫ് ലോര്‍ഡ്‌സ് കമ്മിറ്റി
  • വിസ നിയമങ്ങള്‍ കടുക്കുന്നു; ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പുതിയ ലക്‌ഷ്യം ഫ്രാന്‍സ്
  • യുകെ സ്റ്റഡി വിസ ആപ്ലിക്കേഷനുകള്‍ കുത്തനെ ഇടിഞ്ഞു; ഏപ്രില്‍ മാസം മാത്രം കുറഞ്ഞത് 40%
  • ഒസിഐ സിസ്റ്റത്തില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തി ഇന്ത്യ; ആഗോള ഫീസും, പുതിയ പാസ്‌പോര്‍ട്ട് നിയമങ്ങളും പ്രാബല്യത്തില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions