യു.കെ.വാര്‍ത്തകള്‍

വാടക നിരക്കുകള്‍ കുത്തനെ ഉയരുന്നു; ചെലവുകളില്‍ പൊറുതിമുട്ടി ജനം

യുകെയില്‍ വാടക നിരക്കുകള്‍ കുത്തനെ ഉയരുന്നതിനിടെ, വാടകയ്ക്ക് ലഭ്യമായ വീടുകളുടെ എണ്ണവും കുറയുന്നു. ഇതോടെ വാടക വിപണിയില്‍ കടുത്ത മത്സരമാണ് രൂപപ്പെടുന്നത്. ലാന്‍ഡ്‌ലോര്‍ഡ്‌സ് പ്രോപ്പര്‍ട്ടികള്‍ വില്‍ക്കാന്‍ തീരുമാനിക്കുന്നതാണ് വിപണിയില്‍ സമ്മര്‍ദം ഉയര്‍ത്തുന്നത്.

റെന്റേഴ്‌സ് റൈറ്റ്‌സ് ആക്ടിന് ശേഷം വളരെ കുറച്ച് വാടകക്കാര്‍ക്ക് മാത്രമാണ് കുറഞ്ഞ വാടക നിരക്കുകള്‍ നേടിയെടുക്കാന്‍ കഴിഞ്ഞത്. ഭൂരിഭാഗം ജനങ്ങളുടെ ഉയര്‍ന്ന ചെലവുകള്‍ മൂലം ബുദ്ധിമുട്ടുകയാണ്. കൂടാതെ പുറത്താക്കല്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്ന വാടകക്കാരുടെ കേസുകള്‍ മൂലം ഇംഗ്ലണ്ടിലെ ഹൗസിംഗ് കോടതികള്‍ അമിതഭാരം ചുമക്കുകയാണ്.

നിലവിലെ വിപണിയിലെ സമ്മര്‍ദം പ്രതിമാസ ബജറ്റുകളെ സാരമായി ബാധിക്കുന്നുണ്ട്. ഉയര്‍ന്ന ജീവിതച്ചെലവുകള്‍ മൂലം ബുദ്ധിമുട്ടുമ്പോഴാണ് വാടക സമ്മര്‍ദവും അധികരിക്കുന്നത്. ഇംഗ്ലണ്ടിലെ റെന്റേഴ്‌സ് റൈറ്റ്‌സ് ആക്ട് വാടകക്കാര്‍ക്ക് പുതിയ സുരക്ഷ നല്‍കിയെങ്കിലും വാടക വിപണിയിലെ സപ്ലൈയും, അഫോര്‍ഡബിലിറ്റി പ്രശ്‌നവും മാറ്റാന്‍ ഇതിന് സാധിച്ചിട്ടില്ല.

  • വിന്റര്‍ ഒരുക്കം; രക്തദാനത്തിന് അടിയന്തര അപേക്ഷ വെച്ച് യുകെ ബ്ലഡ് സര്‍വ്വീസസ്
  • റെഡിച്ചിലെ മലയാളി അധ്യാപകന്‍ ഹീത്രു എയര്‍പോര്‍ട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • നവംബറില്‍ ബ്രിട്ടനില്‍ വീടുകളുടെ ചോദിക്കുന്ന വില 1.8% ഇടിഞ്ഞു
  • യുവാക്കളുടെ മടി മാറ്റാന്‍ ശമ്പളത്തോടെ ആറു മാസത്തെ ജോലി നല്‍കാന്‍ സര്‍ക്കാര്‍; സ്‌കൂള്‍ തലത്തില്‍ തൊഴില്‍ പരിശീലനം
  • ഈസ്റ്റ് ലണ്ടനില്‍ മൂന്നാം നിലയിലെ ജനല്‍പ്പടിയില്‍നിന്ന് വീണ പിഞ്ചുകുഞ്ഞിനെ രക്ഷിച്ച് മലയാളി യുവാവ്; അഭിനന്ദന പ്രവാഹം
  • അമേരിക്കന്‍ വ്യോമഗതാഗതം താറുമാറായി; ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങളെയും ബാധിച്ചു
  • ടൈപ്പ് 1 പ്രമേഹം പ്രതിരോധിക്കാനുള്ള പുതിയ മരുന്ന് ബ്രിട്ടനില്‍ ആദ്യമായി നല്‍കി
  • 70 പെണ്‍കുട്ടികളെ ലൈംഗിക ചൂഷണം ചെയ്തു; ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് 30 വര്‍ഷം തടവ്
  • സ്റ്റുഡന്റ് വിസാ ആപ്ലിക്കേഷനുകള്‍ 31% ഇടിഞ്ഞു; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യുകെ ഒഴിവാക്കുന്നു
  • പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്; സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വന്‍ തിരക്ക്, വെള്ളവും ടിന്‍ ഭക്ഷണവും വാങ്ങിക്കൂട്ടി ജനം!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions