ചരമം

പോര്‍ച്ചുഗലില്‍ മലയാളി യുവാവ് ഹീറ്റര്‍ പൊട്ടിത്തെറിച്ച് മരിച്ചു; അപകടം ഉറങ്ങിക്കിടക്കവേ

കോതമംഗലം: പോര്‍ച്ചുഗലില്‍ റൂമിനുള്ളിലുണ്ടായിരുന്ന ഹീറ്റര്‍ പൊട്ടിത്തെറിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം. എറണാകുളം കോതമംഗലം ഭൂതത്താന്‍കെട്ട് ചെങ്കര മുത്തലത്തോട്ടത്തില്‍ ബോണി ബേസില്‍(36) ആണ് മരിച്ചത്. കഠിനമായ തണുപ്പില്‍ നിന്നു രക്ഷ നേടാനാണു ഉറങ്ങാന്‍ കിടന്നപ്പോള്‍ മുറിയില്‍ ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്. അതിനു സംഭവിച്ച സാങ്കേതിക തകരാറാണ് വന്‍ ദുരന്തമായി മാറിയത്. ബോണി മാത്രമാണ് മുറിയില്‍ ഉണ്ടായിരുന്നത്. അര്‍ദ്ധരാത്രിയോടെ ഹീറ്റര്‍ പൊട്ടിത്തെറിക്കുകയോ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടുത്തമുണ്ടാവുകയോ ചെയ്യുകയായിരുന്നു എന്നാണ് കുടുംബത്തിന് ലഭിച്ച പ്രാഥമിക വിവരം.

തീയും പുകയും പെട്ടെന്ന് തന്നെ മുറിയിലാകെ വ്യാപിച്ചതിനെ തുടര്‍ന്ന് ശ്വാസം മുട്ടേറ്റും പൊള്ളലേറ്റുമാണ് ബോണിയുടെ മരണം സംഭവിച്ചതെന്നാണ് കരുതുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി പോര്‍ച്ചുഗലില്‍ ജോലി ചെയ്ത് വരികയായിരുന്നു ബോണി ബേസില്‍. വിദേശത്ത് സ്ഥിരതാമസമാക്കുന്നതിനുള്ള നിയമപരമായ നടപടികളും പേപ്പര്‍ വര്‍ക്കുകളും നടത്തിവരുന്നതിനിടയിലാണ് അപ്രതീക്ഷിത വിയോഗം. വേര്‍പാട് സുഹൃത്തുക്കളേയും പ്രിയപ്പെട്ടവരേയും കണ്ണീരിലാഴ്ത്തി.

വിദേശകാര്യ മന്ത്രാലയത്തിന്റെയും നോര്‍ക്കയുടെയും പോര്‍ച്ചുഗലിലെ ഇന്ത്യന്‍ എംബസ്സിയുടെയും സഹായത്തോടെ ബോണിയുടെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നാട്ടിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ന്ന് ഭൂതത്താന്‍കെട്ടിലെ കുടുംബവീട്ടു വളപ്പില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും. കുര്യാക്കോസിന്റെയും ലീലയുടെയും മകനാണ്.

  • അയര്‍ലന്‍ഡില്‍ മലയാളി നഴ്സ് റോസ്‌മേരി വിടവാങ്ങി
  • മരങ്ങാട്ടുപ്പിള്ളി കുന്നത്ത് റോസമ്മ മാത്യുവിന്റെ സംസ്‌കാരം ശനിയാഴ്ച
  • ബ്ലാക്ക്പൂളിലെ ജെയിംസ് മാത്യുവിന് ജന്മനാട്ടില്‍ അന്ത്യനിദ്ര
  • ബെല്‍ഫാസ്റ്റ് മലയാളികള്‍ക്ക് വേദനയായി രാജശ്രീയുടെ വിയോഗം; വിടപറഞ്ഞത് കാന്‍സറിനോട് പൊരുതി
  • മകളുടെ പ്രസവ സഹായത്തിനായി എത്തിയ കോട്ടയം സ്വദേശിനി ബ്രിസ്റ്റോളില്‍ മരിച്ചു
  • യുകെയിലെത്തിയിട്ടു ഒന്നരവര്‍ഷം; ബ്ലാക് പൂളിലെ ജയിംസ് മാത്യുവിന്റെ വേര്‍പാടിന്റെ വേദനയില്‍ മലയാളി സമൂഹം
  • സറേയിലെ നഴ്സിങ് വിദ്യാര്‍ഥിനി നന്ദനയുടെ ആകസ്മിക വേര്‍പാടില്‍ തകര്‍ന്നു വീട്ടുകാരും സുഹൃത്തുക്കളും
  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions