നാട്ടുവാര്‍ത്തകള്‍

സച്ചിനും കുട്ടികള്‍ക്കും ഒപ്പം ക്രിക്കറ്റ് കളിച്ചു വില്യമും കെയ്റ്റും മുംബൈയില്‍

വെയില്‍സ് രാജകുമാരന്‍ വില്യമിനും ഭാര്യയും വെയില്‍സ് രാജകുമാരിയുമായ കെയ്റ്റ് മിഡില്‍ടണും മുംബൈയില്‍ ഊഷ്മള വരവേല്‍പ്പ്. ഒരു പതിറ്റാണ്ടിന് ശേഷം മുംബൈയിലെത്തിയതിന്റെ ആഹ്ലാദത്തിലായിരുന്നു കെയ്റ്റ്. ക്രിക്കറ്റിലെ എക്കാലത്തെയും ഹീറോ സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ സ്വീകരിക്കാന്‍ എത്തിയതിന്റെ ത്രില്ലിലായിരുന്നു രാജദമ്പതിമാര്‍. തങ്ങളുടെ വീര നായകനെയും രാജദമ്പതിമാരെയും ഒരുനോക്കു കാണാന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ റോഡിനു ഇരുവശവും തിങ്ങിനിറഞ്ഞു. സച്ചിനൊപ്പം കുട്ടികള്‍ക്ക് സെല്‍ഫികള്‍ക്കായി പോസ് ചെയ്യാന്‍ വില്യം മടിച്ചില്ല. സച്ചിനെ അത്ര ഇഷ്ടമാണോ എന്ന് വില്യം അതിനിടയില്‍ കുട്ടികളോട് ചോദിക്കുന്നുണ്ടായിരുന്നു.

മുംബൈയിലെ ഗളി ക്രിക്കറ്റിന്റെ പറുദീസ എന്ന് തന്നെ അറിയപ്പെടുന്ന ബല്ലാര്‍ഡ് എസ്റ്റേറ്റിലെ തെരുവില്‍ ഒരു ക്രിക്കറ്റ് കളിയോടെയായിരുന്നു സച്ചിന്‍ വില്യമിനും കെയ്റ്റിനും സ്വാഗതമോതിയത്. ചൊവ്വാഴ്ച്ച നടക്കുന്ന എര്‍ത്ത്‌ഷോട്ട് പ്രൈസ് പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുക്കാനായിരുന്നു പ്രധാനമായും വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയും ഇന്ത്യയിലെത്തിയത്. അവരുടെ മൂന്ന് ദിന സന്ദര്‍ശനമാണ് ഗള്ളി ക്രിക്കറ്റിലൂടെ ആരംഭിച്ചത്.

2016 ല്‍ വില്യമും കെയ്റ്റും ഇന്ത്യ സന്ദര്‍ശിക്കാന്‍ എത്തിയപ്പൊഴും അവര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ചിരുന്നു. പത്ത് വര്‍ഷക്കാലത്തിനുള്ളില്‍ ഇരുവരുടെയും ബാറ്റിംഗ് സ്‌കില്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നായിരുന്നു സച്ചിന്‍ ബ്രിട്ടീഷ് മാധ്യമങ്ങളോട് കളിക്ക് ശേഷം തമാശയായി പറഞ്ഞത്. എര്‍ത്ത്‌ഷോട്ട് പുരസ്‌കാരത്തെ കുറിച്ചും സച്ചിന്‍ വാചാലനായി. ഭൂമിയെ സംരക്ഷിക്കാനുള്ള മഹത്തായ ഉദ്യമം എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്.

മുംബൈ മെട്രോയില്‍ ഒരു യാത്രയും രാജദമ്പതിമാര്‍ ആസ്വദിച്ചു. വിധാന്‍ ഭവന്‍ മെട്രോ സ്റ്റേഷനില്‍ നിന്നും അക്വാ ലൈനില്‍ ബാന്ദ്ര കുര്‍ല കോംപ്ലക്‌സ് വരെയായിരുന്നു അവര്‍ യാത്ര ചെയ്തത്. മെട്രോ റെയിലിലെ വനിത ട്രെയിന്‍ പൈലറ്റുമാരുമായും അവര്‍ സംസാരിച്ചു. മുംബൈ മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ മൊത്തം ജീവനക്കാരില്‍ മൂന്നിലൊന്നും സ്ത്രീകളാണ്. ട്രെയിന്‍ യാത്രകളെ ഏറെ സ്‌നേഹിക്കുന്ന കെയ്റ്റ് രാജകുമാരി, മറക്കാന്‍ കഴിയാത്ത മറ്റൊരു അനുഭവം എന്നാണ് മുംബൈ മെട്രോ യാത്രയ്ക്ക് ശേഷം പറഞ്ഞത്.
2024-ല്‍ കാന്‍സര്‍ ചികിത്സയ്ക്ക് വിധേയയായതിന് ശേഷം കെയ്റ്റ് നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട വിദേശ സന്ദര്‍ശനമാണിത്.

നിലവില്‍ കാന്‍സര്‍ രോഗമുക്തിയുടെ ഘട്ടത്തിലാണെങ്കിലും രോഗം ഇപ്പോഴും തന്റെ ജീവിതത്തെ ബാധിക്കുന്നുണ്ടെന്ന് കേറ്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. പിതാവ് ചാള്‍സ് രാജാവിനെപ്പോലെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്ന വില്യം 2020-ലാണ് എര്‍ത്ത്ഷോട്ട് വാര്‍ഷിക പുരസ്‌കാരം പ്രഖ്യാപിച്ചത്. കാലാവസ്ഥാ വ്യതിയാനത്തിന് പരിഹാരം കണ്ടെത്തുന്നതിനുള്ള നൂതന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് പുരസ്‌കാരത്തിന്റെ ലക്ഷ്യം. പദ്ധതികള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിനായി ഓരോ വര്‍ഷവും അഞ്ച് വിജയികള്‍ക്ക് പത്ത് ലക്ഷം പൗണ്ട് (ഏകദേശം 13 ലക്ഷം ഡോളര്‍) വീതം സമ്മാനമായി നല്‍കുന്നു.

എര്‍ത്ത്ഷോട്ട് പുരസ്‌കാര ചടങ്ങിന് പുറമെ ബുധനാഴ്ച ഇരുവരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. പ്രതിരോധം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ പ്രാധാന്യമാണ് കൂടിക്കാഴ്ചയിലൂടെ പ്രതിഫലിക്കുന്നതെന്ന് കെന്‍സിങ്ടണ്‍ കൊട്ടാര വക്താവ് പറഞ്ഞു. ആഗോളതലത്തില്‍ വില്യം കൂടുതല്‍ സജീവമായ പങ്കുവഹിക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  • മഞ്ഞിനുള്ള 12 മണിക്കൂര്‍ അലേര്‍ട്ട് പ്രഖ്യാപിച്ച് മെറ്റ് ഓഫീസ്
  • ഇന്ത്യയില്‍ എര്‍ത്ത്ഷോട്ട് പുരസ്‌കാര ചടങ്ങില്‍ വില്യവും കെയ്റ്റും പങ്കെടുക്കും
  • മൈക്രോസോഫ്റ്റ് ആഗോള തകരാര്‍; എന്‍എച്ച്എസ് ഉള്‍പ്പെടെ നിര്‍ണായക സേവനങ്ങള്‍ തടസ്സപ്പെട്ടു
  • വിവാഹ ക്ഷണക്കത്ത് നല്‍കാന്‍ പോയ പ്രതിശ്രുത വധുവും ബന്ധുവും ലോറിയിടിച്ച് മരിച്ചു
  • പ്രണബ് മുഖര്‍ജി പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിച്ചത്ഞെട്ടിച്ചെന്നു സോണിയ; നെഹ്‌റു കുടുംബത്തിന് പുറത്തുള്ളവര്‍ ആഗ്രഹിച്ചാല്‍ എന്താണ് തെറ്റെന്നു പ്രണബിന്റെ മകള്‍
  • തിരുവനന്തപുരത്ത് ഏഴാം ക്ലാസുകാരിയെ ഗര്‍ഭിണിയാക്കിയ 17-കാരന്‍ പിടിയില്‍
  • ബ്രിട്ടനില്‍ മികച്ച ഡപ്യൂട്ടി കെയര്‍ മാനേജറായി ഗീതു ടെന്നിസണ്‍
  • ഡോക്ടറുടെ ഫോണ്‍ പീഡനത്തിന് ഇരയായ സ്ത്രീയുടെ കൈയില്‍; ഡോക്ടര്‍ വിദേശത്തേക്ക് കടന്നു?
  • കൊച്ചി ഫ്ലാറ്റ് മര്‍ദനക്കേസില്‍ വഴിത്തിരിവ്; വാദിയായ ഡോക്ടറുടെ ഫോണില്‍ 12 സ്ത്രീകള്‍ക്കൊപ്പമുള്ള അശ്ലീലദൃശ്യങ്ങള്‍
  • ലോസ് എയ്ഞ്ചല്‍സിലെ ആദ്യ ഏഷ്യന്‍ - അമേരിക്കന്‍ മേയറായി മലയാളി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions