സ്പിരിച്വല്‍

ലിങ്കണില്‍ അയ്യപ്പ പൂജ 22ന്


വടക്കന്‍ ഇംഗ്ലണ്ടിലെ ലിങ്കണില്‍ അയ്യപ്പ പൂജ 22ന്. ലിങ്കണ്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഹിന്ദു സേവാ സംഘമാണ് അയ്യപ്പ പൂജയ്ക്ക് നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്. ലിങ്കനോട് ചേര്‍ന്ന് കിടക്കുന്ന ചെറി വിലിങ്ടന്‍, വെല്‍റ്റന്‍, മേത്തറിങ്ഹാം, വുഡാള്‍, സട്ടന്‍ ഓണ്‍ ട്രെന്റ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നൊക്കെ മലയാളി ഭക്തര്‍ക്ക് എത്താനാകുന്ന വിധത്തിലാണ് പൂജയുടെ സമയം ക്രമീകരിച്ചിരിക്കുന്നത്.

22ന് ഞായറാഴ്ച വൈകുന്നേരം മൂന്നു മണി മുതല്‍ അയ്യപ്പ പൂജയും ഭക്തിനിര്‍ഭരമായ വിവിധ ആചാരാനുഷ്ഠാനങ്ങളുമാണ് നടക്കുക. ബ്രഹ്മശ്രീ പ്രസാദ് ഭട്ട് നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന പൂജാചടങ്ങുകളില്‍ ഭജന, വിളക്ക് പൂജ, നീരാഞ്ജനം, പടിപൂജ, ദീപാരാധന, ഹരിവരാസനം, മഹാപ്രസാദം തുടങ്ങിയ വിശേഷാല്‍ ചടങ്ങുകള്‍ ഉണ്ടായിരിക്കും. അയ്യപ്പസ്വാമിയുടെ മംഗളകരമായ ഹരിവരാസനത്തോടെ ചടങ്ങുകള്‍ സമാപിക്കും.

പ്രശസ്ത ഗായകനും അയ്യപ്പഭക്തനുമായ സദാനന്ദന്റെ നേതൃത്വത്തിലുള്ള തത്വമസി അയ്യപ്പ ഭജന്‍സ് പരമ്പരാഗത അയ്യപ്പ ഭജനകള്‍ അവതരിപ്പിക്കും. ഭക്തിസാന്ദ്രമായ ഈ ഭജനസന്ധ്യ ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണമായിരിക്കും.

ഹിന്ദു സേവാ സംഘത്തിന്റെ 11 എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ നേതൃത്വത്തിലാണ് പരിപാടിയുടെ സംഘാടനം. അയ്യപ്പഭക്തിയും ആത്മീയ ചൈതന്യവും നിറഞ്ഞ ഈ ആഘോഷത്തിലേക്ക് ലിങ്കണിലെയും സമീപ പ്രദേശങ്ങളിലെയും എല്ലാ അയ്യപ്പഭക്തരെയും ഈശ്വരവിശ്വാസികളെയും കുടുംബസമേതം സംഘാടകര്‍ ക്ഷണിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

hindusamajamlincoln@gmail.com

ശ്രീ ശ്രീ: 07765599073 / 07305505655

സുരജ് ഉണ്ണികൃഷ്ണന്‍: 07586246304

ലക്ഷ്മി പ്രസാദ്: 07717281724

സുഷ്മില സുനില്‍: 07470 155168

  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡല-മകരവിളക്ക് പൂജകള്‍ക്ക് തുടക്കം
  • ലണ്ടനില്‍ 13-ാമത് ചെമ്പൈ സംഗീതോത്സവം നവംബര്‍ 28 ന്
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ദീപാവലി ആഘോഷം ഭക്തിനിര്‍ഭരമായി
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ദീപാവലി ആഘോഷം 31ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ നവരാത്രി - വിജയദശമി - വിദ്യാരംഭ ആഘോഷങ്ങള്‍ ഭക്തിസാന്ദ്രമായി സമാപിച്ചു
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ നവരാത്രി - ആഘോഷം 18 മുതല്‍ 21 വരെ
  • ജപമാല മണികളില്‍ കൈവിരല്‍ അമരുമ്പോള്‍' ഭക്തിസാന്ദ്രമായ മാതാവിന്റെ ഗാനം ചെസ്റ്റര്‍ഫീല്‍ഡില്‍ റിലീസ് ചെയ്തു
  • മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഭദ്രാസനത്തിന് സ്വന്തം ആസ്ഥാന മന്ദിരം
  • കെന്റില്‍ വിനായക ചതുര്‍ത്ഥി ആഘോഷവും സൂര്യകാലടി മഹാഗണപതിഹോമവും ഭക്തിസാന്ദ്രമായി
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി പ്രത്യേക പൂജകള്‍ ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions