നാട്ടുവാര്‍ത്തകള്‍

ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെയും ടി വി രാജേഷിനെയും വെറുതെവിട്ടു; 13 പ്രതികള്‍ കുറ്റക്കാര്‍

മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിനെ വധിച്ച കേസില്‍ 13 പ്രതികള്‍ കുറ്റക്കാര്‍. 32ാം പ്രതി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്‍, 33-ാം പ്രതി സംസ്ഥാന സമിതി അംഗം ടി വി രാജേഷ് ഉള്‍പ്പെടെ 18 പ്രതികളെ കോടതി വെറുതെവിട്ടു. എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. 19-ാം പ്രതിയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകനുമായ ശ്യാംജിത്തിനെയും കേസില്‍ വെറുതെവിട്ടു. 2 പ്രതികള്‍ നേരത്തെ മരിച്ചിരുന്നു. 33 പ്രതികളാണ് കേസിലുണ്ടായിരുന്നത്.

ഒന്നാം പ്രതി സുമേഷ് മൂന്നാം പ്രതി അനൂപ് 7ാം പ്രതി പവിത്രന്‍ 9ാം പ്രതി മനോഹരന്‍ എന്നിവരടക്കം 13 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

2012 ഫെബ്രുവരി 20നാണ് കണ്ണൂര്‍ കീഴറ വള്ളുവന്‍ കടവില്‍ വച്ച് 18 കാരനായ അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. അന്നത്തെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന് നേരെ ആക്രമണം ഉണ്ടായതിന്റെ പ്രതികാരമായാണ് അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയത് എന്നാണ് സിബിഐ കേസ്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315-ാം നമ്പര്‍ മുറിയില്‍ വച്ച് പി ജയരാജനും ടി വി രാജേഷും അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രധാന ആരോപണം.

പി ജയരാജനും ടി വി രാജേഷും സഞ്ചരിച്ച വാഹനത്തിന് നേരെ ഉണ്ടായ ആക്രമണത്തിന്റെ പ്രതികാരമായാണ് ഈ കൊലപാതകം നടന്നതെന്നാണ് സിബിഐ കണ്ടെത്തല്‍. ഷുക്കൂറിനെയും സുഹൃത്തുക്കളെയും രണ്ടര മണിക്കൂറോളം തടഞ്ഞുവയ്ക്കുകയും മൊബൈല്‍ ഫോണ്‍ വഴി ചിത്രങ്ങള്‍ അയച്ച് ആളെ ഉറപ്പുവരുത്തിയ ശേഷമാണ് സ്വന്തം നിലയില്‍ 'വിചാരണ' നടത്തി കൊലപ്പെടുത്തിയെന്നുമാണ് കേസ്.

കേസില്‍ ആകെ 81 സാക്ഷികളാണ് ഉണ്ടായിരുന്നത്. പോലീസാണ് ആദ്യം കേസ് അന്വേഷിച്ചത്. ഷുക്കൂറിന്റെ മാതാവ് ആത്തിക്കയുടെ ഹര്‍ജിയില്‍ 2016 ഫെബ്രുവരിയില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. മൂന്നു വര്‍ഷത്തിനു ശേഷം 2019 ഫെബ്രുവരി 11ന് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.

  • ഇന്ത്യാ സന്ദര്‍ശനം പൂര്‍ത്തിയാക്കി വില്യമും കെയ്റ്റും; നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
  • മുഖ്യമന്ത്രിക്കെതിരെ മന്ത്രിമാര്‍; മന്ത്രിസഭാ യോഗത്തില്‍ രൂക്ഷമായ തര്‍ക്കം, പിന്നാലെ ഒപ്പിടല്‍
  • യുകെയില്‍ തൊഴിലില്ലായ്മ നിരക്ക് അപ്രതീക്ഷിതമായി താഴ്ന്ന് 4.6%ല്‍
  • ആശുപത്രി ഉടമയെ ഭീഷണിപ്പെടുത്തി 10 ലക്ഷം വാങ്ങിയ കോണ്‍ഗ്രസ് നേതാവ് പിടിയില്‍; പാര്‍ട്ടിയില്‍ നിന്ന് പുറത്ത്
  • സച്ചിനും കുട്ടികള്‍ക്കും ഒപ്പം ക്രിക്കറ്റ് കളിച്ചു വില്യമും കെയ്റ്റും മുംബൈയില്‍
  • മഞ്ഞിനുള്ള 12 മണിക്കൂര്‍ അലേര്‍ട്ട് പ്രഖ്യാപിച്ച് മെറ്റ് ഓഫീസ്
  • ഇന്ത്യയില്‍ എര്‍ത്ത്ഷോട്ട് പുരസ്‌കാര ചടങ്ങില്‍ വില്യവും കെയ്റ്റും പങ്കെടുക്കും
  • മൈക്രോസോഫ്റ്റ് ആഗോള തകരാര്‍; എന്‍എച്ച്എസ് ഉള്‍പ്പെടെ നിര്‍ണായക സേവനങ്ങള്‍ തടസ്സപ്പെട്ടു
  • വിവാഹ ക്ഷണക്കത്ത് നല്‍കാന്‍ പോയ പ്രതിശ്രുത വധുവും ബന്ധുവും ലോറിയിടിച്ച് മരിച്ചു
  • പ്രണബ് മുഖര്‍ജി പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിച്ചത്ഞെട്ടിച്ചെന്നു സോണിയ; നെഹ്‌റു കുടുംബത്തിന് പുറത്തുള്ളവര്‍ ആഗ്രഹിച്ചാല്‍ എന്താണ് തെറ്റെന്നു പ്രണബിന്റെ മകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions