ചരമം

രണ്ട് മാസം മുമ്പ് യുകെയിലെത്തിയ മലയാളി വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു


രണ്ട് മാസം മുമ്പ് മക്കള്‍ക്കൊപ്പം താമസിക്കാനെത്തിയ മലയാളി വീട്ടമ്മയ്ക്ക് യുകെയില്‍ അപ്രതീക്ഷിത മരണം. നോര്‍ത്ത് വെയില്‍സിലുള്ള ടോമിന്റെ ഭാര്യ നീതു തോമസിന്റെ മാതാവ് ആന്‍സി തോമസ്(64) ആണ് മരണത്തിന് കീഴടങ്ങിയത്. ആലപ്പുഴ കുന്നങ്കരി ചിറയില്‍ കുടുംബാംഗമാണ്.

ഹ്രസ്വ സന്ദര്‍ശനത്തിനായി രണ്ട് മാസം മുമ്പാണ് ആന്‍സിയും ഭര്‍ത്താവ് തോമസും യുകെയിലെത്തിയത്. മക്കളോടൊപ്പം സന്തോഷകരമായി കഴിഞ്ഞുവരുന്നതിനിടയിലാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അപ്രതീക്ഷിതമായി ആന്‍സി തോമസിന് ഹൃദയസ്തംഭനം (Cardiac Arrest) ഉണ്ടായത്. തുടര്‍ന്ന് Glan Clwyd Hospital ITU-ല്‍ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.

എന്നാല്‍ അവയവദാനമെന്ന മഹത്തായ സല്‍ക്കര്‍മത്തിലൂടെ മറ്റുള്ളവര്‍ക്ക് പുതുജീവന്‍ പകര്‍ന്നുനല്‍കിയാണ് പ്രിയ മാതാവ് യാത്രയാകുന്നത് എന്നത് അഭിമാനിക്കാവുന്ന കാര്യമാണ്.

  • പോര്‍ച്ചുഗലില്‍ മലയാളി യുവാവ് ഹീറ്റര്‍ പൊട്ടിത്തെറിച്ച് മരിച്ചു; അപകടം ഉറങ്ങിക്കിടക്കവേ
  • അയര്‍ലന്‍ഡില്‍ മലയാളി നഴ്സ് റോസ്‌മേരി വിടവാങ്ങി
  • മരങ്ങാട്ടുപ്പിള്ളി കുന്നത്ത് റോസമ്മ മാത്യുവിന്റെ സംസ്‌കാരം ശനിയാഴ്ച
  • ബ്ലാക്ക്പൂളിലെ ജെയിംസ് മാത്യുവിന് ജന്മനാട്ടില്‍ അന്ത്യനിദ്ര
  • ബെല്‍ഫാസ്റ്റ് മലയാളികള്‍ക്ക് വേദനയായി രാജശ്രീയുടെ വിയോഗം; വിടപറഞ്ഞത് കാന്‍സറിനോട് പൊരുതി
  • മകളുടെ പ്രസവ സഹായത്തിനായി എത്തിയ കോട്ടയം സ്വദേശിനി ബ്രിസ്റ്റോളില്‍ മരിച്ചു
  • യുകെയിലെത്തിയിട്ടു ഒന്നരവര്‍ഷം; ബ്ലാക് പൂളിലെ ജയിംസ് മാത്യുവിന്റെ വേര്‍പാടിന്റെ വേദനയില്‍ മലയാളി സമൂഹം
  • സറേയിലെ നഴ്സിങ് വിദ്യാര്‍ഥിനി നന്ദനയുടെ ആകസ്മിക വേര്‍പാടില്‍ തകര്‍ന്നു വീട്ടുകാരും സുഹൃത്തുക്കളും
  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions