യു.കെ.വാര്‍ത്തകള്‍

ഏറ്റവും തിരക്കേറിയ സ്റ്റേഷന്‍ ലിവര്‍പൂള്‍ സ്ട്രീറ്റ്; പാഡിങ്ടണും വാട്ടര്‍ലൂവും രണ്ടും മൂന്നും സ്ഥാനത്ത്

പ്രതിവര്‍ഷം 100 ദശലക്ഷത്തിലധികം യാത്രക്കാര്‍ക്ക് സേവനം നല്‍കുന്ന ബ്രിട്ടനിലെ ആദ്യ റെയില്‍വേ സ്റ്റേഷനായി ലിവര്‍പൂള്‍ സ്ട്രീറ്റ് സ്റ്റേഷന്‍. 2026 മാര്‍ച്ച് വരെയുള്ള 12 മാസത്തിനുള്ളില്‍ 102.7 ദശലക്ഷം യാത്രക്കാരുമായി ഈ സ്റ്റേഷന്‍ തുടര്‍ച്ചയായ നാലാം വര്‍ഷവും യുകെയിലെ ഏറ്റവും തിരക്കേറിയ റെയില്‍വേ സ്റ്റേഷനായി മാറി. 2022-ല്‍ എലിസബത്ത് ലൈന്‍ (Elizabeth line) സെന്‍ട്രല്‍ സെക്ഷന്‍ തുറന്നതാണ് സ്റ്റേഷനിലെ യാത്രക്കാരുടെ എണ്ണം ഇത്രയധികം വര്‍ദ്ധിക്കാന്‍ കാരണം.

72.9 ദശലക്ഷം യാത്രക്കാരുമായി പാഡിംഗ്ടണ്‍ രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍, 71.6 ദശലക്ഷം യാത്രക്കാരുമായി വാട്ടര്‍ലൂ മൂന്നാം സ്ഥാനത്തെത്തി. ഏറ്റവും തിരക്കേറിയ ആദ്യ പത്ത് സ്റ്റേഷനുകളും ലണ്ടനില്‍ തന്നെയാണ് സ്ഥിതിചെയ്യുന്നത്. ലണ്ടന് പുറത്ത് ബര്‍മ്മിംഗ്ഹാം ന്യൂ സ്ട്രീറ്റ് സ്റ്റേഷനാണ് ഏറ്റവുമധികം യാത്രക്കാര്‍ക്ക് സേവനം നല്‍കിയിരിക്കുന്നത്. സ്‌കോട്ട്‌ലാന്‍ഡില്‍ ഗ്ലാസ്‌ഗോ സെന്‍ട്രലും വെയില്‍സില്‍ കാര്‍ഡിഫ് സെന്‍ട്രലുമാണ് ഏറ്റവും തിരക്കേറിയ സ്റ്റേഷനുകള്‍. ഏറ്റവും കുറവ് യാത്രക്കാരുള്ള സ്റ്റേഷന്‍ ഗ്രെയ്റ്റര്‍ മാഞ്ചസ്റ്ററിലെ റെഡിഷ് സൗത്ത് ആണ് പ്രതിവര്‍ഷം 94 പേര്‍ മാത്രമാണ് ഈ സ്റ്റേഷനിലൂടെ യാത്ര ചെയ്യുന്നത്. ഓഫീസ് ഓഫ് റെയില്‍ ആന്‍ഡ് റോഡിന്റെ കണക്കുകളാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

  • ബന്ധം മെച്ചപ്പെടുത്താന്‍ ബ്രിട്ടനും ഇ യുവും; വര്‍ഷം ഒരു ലക്ഷം യൂറോപ്യന്‍ യൂത്തിന് അവസരം
  • പകുതിയിലേറെ എന്‍എച്ച്എസ് ആശുപത്രികളിലും ഇടനാഴിപരിചരണം
  • ഡിസംബറില്‍ യുകെ ജനത തണുത്ത് വിറയ്ക്കും; വരുന്നത് കനത്ത മഞ്ഞ് വീഴ്ച്ച
  • എനര്‍ജി ബില്ലുകള്‍ 26% വര്‍ധിക്കുമെന്ന് പ്രവചനം; ജനുവരിയില്‍ 2166 പൗണ്ടിലേക്ക് എത്തും
  • വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് മുതല്‍ സ്‌കോട്‌ലന്‍ഡ് വരെ കനത്ത മഞ്ഞുവീഴ്ച
  • ക്രിസ്മസ് - പുതുവത്സര യാത്രകള്‍ക്ക് പാരയാകാന്‍ ട്യൂബ് സമരം
  • ഇ യുവുമായുള്ള ബന്ധം ശക്തമാക്കാന്‍ പുതിയ പദ്ധതികള്‍ അടുത്ത മാസം പ്രഖ്യാപിക്കും
  • ടൂറിസ്റ്റ് വിസയ്ക്ക് പകരം ഇന്ത്യയിലേക്കുള്ള യാത്രകള്‍ എളുപ്പത്തിലാക്കാന്‍ ഇനി രണ്ട് കാറ്റഗറി വിസിറ്റര്‍ വിസ
  • പരീക്ഷകളിലും അസൈന്‍മെന്റുകളിലും എഐ ഉപയോഗിച്ച് കോപ്പിയടിച്ചാല്‍ ജിസിഎസ്ഇ, എ ലെവല്‍ യോഗ്യതകള്‍ റദ്ദാക്കും
  • വാടക നിരക്കുകള്‍ കുത്തനെ ഉയരുന്നു; ചെലവുകളില്‍ പൊറുതിമുട്ടി ജനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions