യു.കെ.വാര്‍ത്തകള്‍

പകുതിയിലേറെ എന്‍എച്ച്എസ് ആശുപത്രികളിലും ഇടനാഴിപരിചരണം

എന്‍എച്ച്എസ് കോറിഡോര്‍ കെയര്‍ നിബന്ധനകള്‍ ലംഘിച്ച് പകുതിയിലേറെ എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികള്‍ക്ക് പൊതുഇടങ്ങളില്‍ ചികിത്സ തുടരുന്നു. ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് ഇടനാഴികളില്‍ കുട്ടികള്‍ക്കും, മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന രോഗികള്‍ക്കും ഉള്‍പ്പെടെ ചികിത്സ നല്‍കുന്നതായി വ്യക്തമാക്കിയത്.

ഉയര്‍ന്ന റിസ്‌കുള്ള രോഗികളെയും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ ഇടനാഴികളില്‍ ചികിത്സിച്ചതായി 73 ട്രസ്റ്റില്‍ 41 എണ്ണവും വെളിപ്പെടുത്തി. എന്നാല്‍ ഇവരെ ഒരു കാരണവശാലും ഇത്തരത്തില്‍ ചികിത്സിക്കരുതെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് നിബന്ധന.

കുട്ടികള്‍ക്ക് ഇടനാഴി പരിചരണം നല്‍കുന്നത് പൂര്‍ണ്ണമായി ഇല്ലാതാക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി വെറ്റ് കൂപ്പര്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ഇതിന്റെ വിവരങ്ങള്‍ ഗവണ്‍മെന്റ് സ്വരൂപിക്കുമെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇടനാഴികളില്‍ ചികിത്സ തുടരുന്നതിനാല്‍ കുട്ടികളുടേത് ഉള്‍പ്പെടെ ആരോഗ്യസ്ഥിതി മോശമാകുന്നത് പലപ്പോഴും ജീവനക്കാര്‍ കാണാതെ പോകുന്നതായി വിദഗ്ധര്‍ ആശങ്കപ്പെടുന്നു. റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ നടത്തിയ സര്‍വ്വെയില്‍ അഞ്ചിലൊന്ന് രോഗികള്‍ക്കാണ് നവംബറില്‍ ഇടനാഴി പരിചരണം നേരിടേണ്ടി വന്നതെന്ന് കണ്ടെത്തിയിരുന്നു.

വിന്റര്‍ മാസങ്ങള്‍ അടുത്ത് വരുമ്പോള്‍ ഒക്ടോബറിലെ ഓരോ മാസവും ദിവസേന ശരാശരി 2718 രോഗികള്‍ക്ക് ഇടനാഴി പരിചരണം ലഭിച്ചുവെന്നത് ഞെട്ടിക്കുന്ന കാര്യമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.സമ്മറിലെ കണക്കുകളില്‍ നിന്നും വലിയ വ്യത്യാസമില്ലാത്തതിനാല്‍ വിന്ററില്‍ സ്ഥിതി വഷളാകുമെന്നാണ് ഭീതി.

  • ബന്ധം മെച്ചപ്പെടുത്താന്‍ ബ്രിട്ടനും ഇ യുവും; വര്‍ഷം ഒരു ലക്ഷം യൂറോപ്യന്‍ യൂത്തിന് അവസരം
  • ഏറ്റവും തിരക്കേറിയ സ്റ്റേഷന്‍ ലിവര്‍പൂള്‍ സ്ട്രീറ്റ്; പാഡിങ്ടണും വാട്ടര്‍ലൂവും രണ്ടും മൂന്നും സ്ഥാനത്ത്
  • ഡിസംബറില്‍ യുകെ ജനത തണുത്ത് വിറയ്ക്കും; വരുന്നത് കനത്ത മഞ്ഞ് വീഴ്ച്ച
  • എനര്‍ജി ബില്ലുകള്‍ 26% വര്‍ധിക്കുമെന്ന് പ്രവചനം; ജനുവരിയില്‍ 2166 പൗണ്ടിലേക്ക് എത്തും
  • വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് മുതല്‍ സ്‌കോട്‌ലന്‍ഡ് വരെ കനത്ത മഞ്ഞുവീഴ്ച
  • ക്രിസ്മസ് - പുതുവത്സര യാത്രകള്‍ക്ക് പാരയാകാന്‍ ട്യൂബ് സമരം
  • ഇ യുവുമായുള്ള ബന്ധം ശക്തമാക്കാന്‍ പുതിയ പദ്ധതികള്‍ അടുത്ത മാസം പ്രഖ്യാപിക്കും
  • ടൂറിസ്റ്റ് വിസയ്ക്ക് പകരം ഇന്ത്യയിലേക്കുള്ള യാത്രകള്‍ എളുപ്പത്തിലാക്കാന്‍ ഇനി രണ്ട് കാറ്റഗറി വിസിറ്റര്‍ വിസ
  • പരീക്ഷകളിലും അസൈന്‍മെന്റുകളിലും എഐ ഉപയോഗിച്ച് കോപ്പിയടിച്ചാല്‍ ജിസിഎസ്ഇ, എ ലെവല്‍ യോഗ്യതകള്‍ റദ്ദാക്കും
  • വാടക നിരക്കുകള്‍ കുത്തനെ ഉയരുന്നു; ചെലവുകളില്‍ പൊറുതിമുട്ടി ജനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions