കെന്റ് അയ്യപ്പക്ഷേത്രത്തില്‍ പ്രതിമാസ അയ്യപ്പപൂജ നവംബര്‍ 21 ശനിയാഴ്ച നടക്കും. രാവിലെ 8.30-ന് ഗണപതിഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. വൈകിട്ട് 6.30 മുതല്‍ 9.30 വരെയാണ് പ്രധാന പൂജാചടങ്ങുകള്‍.
അഭിഷേകം, വിളക്കുപൂജ, ലളിതാ സഹസ്രനാമ അര്‍ച്ചന, ഭജന്‍സ്, ധാര വഴിപാട്, നീരാഞ്ജനം, ഒറ്റയപ്പം പടിപൂജ, ഹരിവരാസനം, അന്നദാനം എന്നിവ ഉണ്ടായിരിക്കും.
വിളക്കുപൂജയില്‍ പങ്കെടുക്കുന്ന ഭക്തര്‍ രണ്ട് കെട്ട് പൂവ്, ഒരു നാളികേരം , സ്വന്തം നിലവിളക്ക് എന്നിവ കൊണ്ടുവരണമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. നീരാഞ്ജനത്തിനായി ഒരു നാളികേരവും കൊണ്ടുവരണം.
ക്ഷേത്ര വിലാസം:
കെന്റ് അയ്യപ്പ ടെമ്പിള്‍,
1 നോര്‍ത്ത്‌ഗേറ്റ്, റോച്ചസ്റ്റര്‍ ME1 1LS
(ഫ്രണ്ട്‌സ് മീറ്റിംഗ് ഹൗസ്, ക്വേക്കര്‍ മീറ്റിംഗ് ഹൗസ് - ഫസ്റ്റ് ഫ്‌ലോര്‍)
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.kentayyappatemple.org
ഇ-മെയില്‍: kentayyappatemple@gmail.com
ഫോണ്‍: 07838170203, 07985245890, 07507766652, 07906130390, 07973151975