സിനിമ

വില്യം രാജകുമാരന് സെയ്ഫ് അലിഖാനും കരീന കപൂറും വിരുന്നൊരുക്കി


കേറ്റ് മിഡില്‍ട്ടണൊപ്പമുള്ള മുംബൈ സന്ദര്‍ശന വേളയില്‍ ബോളിവുഡ് ലോകത്തിന്റെയും ഇന്ത്യന്‍ രുചികളുടേയും മറക്കാനാവാത്ത ഒരു അനുഭവമാണ് വില്യം രാജകുമാരന് ലഭിച്ചത്. എര്‍ത്ത്‌ഷോട്ട് പ്രൈസ് അവാര്‍ഡ് ചടങ്ങുകളില്‍ പങ്കെടുത്തുന്നതിനിടയില്‍ രാജകുമാരന്‍ സംവിധായകന്‍ കര്‍ണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ് ഓഫീസ് സന്ദര്‍ശിച്ചു. സെയ്ഫ് അലിഖാനും കരീന കപൂറും ചേര്‍ന്ന് ഊഷ്മളമായ വരവേല്‍പ്പാണ് അദ്ദേഹത്തിന് നല്‍കിയത്.

വര്‍ണാഭമായ നൃത്താവിഷ്‌കാരവും തനത് ഇന്ത്യന്‍ രുചികളെ ആധുനിക രീതിയില്‍ പുനരാവിഷ്‌കരിച്ച പ്രത്യേക വിഭവങ്ങളും ഏറെ ഹൃദ്യമാക്കി.

മഹാരാഷ്ട്ര, കോളി, പഴ്‌സി, സിന്ധി, ഗുജറാത്തി, മുസ്ലീം ,പഞ്ചാബി , ജൈന പാരമ്പര്യങ്ങളില്‍ നിന്നുള്ള രുചികൂട്ടുകളാണ് പാചക വിദഗ്ധര്‍ രജകീയ അതിഥികള്‍ക്കായി ഒരുക്കിയത്.

വില്യം രാജകുമാരനും കരണ്‍ ജോഹറും സെയ്ഫ് അലി ഖാനും കരീന കപൂറും സ്വകാര്യ മുറിയിലിരുന്നാണ് ഉച്ചഭക്ഷണം കഴിച്ചത്. ലോബ്‌സ്റ്റര്‍ ആന്‍ഡ് എഗ് അകുരി, മിനി വടാ പാവ്, ധോക്ല എന്നിവയും മെനുവിലുണ്ടായിരുന്നു. മധുര പലഹാരമായി ഗുലാബ് ജാമുന്‍ ചീസ് കേക്കാണ് അതിഥികള്‍ക്കായി വിളമ്പിയത്.

  • നയന്‍താരയുടെ 42-ാം പിറന്നാളിന് അപൂര്‍വ പ്രണയനിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ സമ്മാനവുമായി വിഘ്നേഷ് ശിവന്‍
  • 'അതിമനോഹരം' ബെസ്റ്റ് ആയിരുന്നുവെന്ന് ലോകം പറയും'; ഷാജി കുമാറിനെ അനുസ്മരിച്ചു തരുണ്‍മൂര്‍ത്തി
  • തിയേറ്റര്‍ ഇളക്കിമറിക്കാന്‍ 'ബാച്ച്‌ലര്‍ പാര്‍ട്ടി 'deux'; അഡ്വാന്‍സ് ബുക്കിംഗിന് തുടക്കം
  • ബോക്സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തിരുത്തി 'രാമായണം'; ആഗോള കളക്ഷന്‍ 1000 കോടിയിലേക്ക്
  • ഛായാഗ്രാഹകന്‍ ഷാജികുമാര്‍ വിടവാങ്ങി; അന്തരിച്ചത് അന്‍പതിലേറെ സിനിമകള്‍ക്ക് ദൃശ്യഭംഗിയൊരുക്കിയ കലാകാരന്‍
  • നടന്‍ റസ്സല്‍ ബ്രാന്‍ഡിനെതിരെ കൂടുതല്‍ പീഡന കേസുകളില്‍ അന്വേഷണം
  • ഷൂട്ടിംഗ് സെറ്റില്‍ ഉണ്ടായ അപകടം, ഒരു മാസമായി പദ്മപ്രിയ കിടപ്പില്‍
  • ഡോക്ടറെ വിളിച്ചുവരുത്തി ക്രൂരമര്‍ദനവും കവര്‍ച്ചയും; നടി അതുല്യ ചന്ദ്രന്‍ ഉള്‍പ്പെടെ കസ്റ്റഡിയില്‍
  • വനം വകുപ്പിന്റെ അംബാസഡര്‍മാരായി പൃഥ്വിരാജും കുഞ്ചാക്കോ ബോബനും
  • ദീപാവലി ആഘോഷമാക്കാന്‍ നയന്‍താരയുടെ 'മൂക്കുത്തി അമ്മന്‍ 2 '
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions