യു.കെ.വാര്‍ത്തകള്‍

ബ്രിട്ടന്‍ അതി ശൈത്യത്തിലേയ്ക്ക്; താപനില മൈനസ് 10 ഡിഗ്രിയിലെത്തും, ജാഗ്രതാ നിര്‍ദ്ദേശം

യുകെയില്‍ വിന്റര്‍ അതിശക്തമാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. രാത്രിയില്‍ താപനില മൈനസ് 10 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാന്‍ സാധ്യതയുള്ളതിനാല്‍ ആരോഗ്യ സുരക്ഷാ മുന്നറിയിപ്പ് ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിവരെ നീട്ടി. നോര്‍ത്ത് വെസ്റ്റ്, നോര്‍ത്ത് ഈസ്റ്റ്, യോര്‍ക്ക്ഷയര്‍, ഹംബര്‍ മേഖലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കടുത്ത തണുപ്പ് ആരോഗ്യ സേവന രംഗങ്ങളിലും സമ്മര്‍ദ്ദമുണ്ടാക്കും. പ്രായമായവര്‍, രോഗികള്‍ തുടങ്ങിയവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി മുന്നറിയിപ്പ് നല്‍കി.

വ്യാഴാഴ്ച രാത്രി സ്‌കോട്ടിഷ് ഹൈലാന്‍ഡ്‌സിലെ ടുല്ലോച്ച് ബ്രിഡ്ജില്‍ താപനില മൈനസ് 8.4 ഡിഗ്രി രേഖപ്പെടുത്തി. ഈ ശരത്കാലത്തെ ഏറ്റവും തണുപ്പേറിയ രാത്രിയായിരുന്നു ഇത്.

വെള്ളിയാഴ്ച രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ സൂര്യപ്രകാശം ലഭിച്ചെങ്കിലും രാത്രിയോടെ വീണ്ടും ശക്തമായ മഞ്ഞുവീഴ്ചയും തണുപ്പും അനുഭവപ്പെടുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. സ്‌കോട്ട്‌ലന്‍ഡിലെ ഉള്‍പ്രദേശങ്ങളിലും വടക്കന്‍ ഇംഗ്ലണ്ടിലും താപനില മൈനസ് 8 മുതല്‍ മൈനസ് 9 ഡിഗ്രി വരെയാകാം. വടക്കന്‍ അയര്‍ലന്‍ഡ്, കിഴക്കന്‍ ഇംഗ്ലണ്ട് മേഖലകളില്‍ മൂടല്‍മഞ്ഞിനും സാധ്യതയുണ്ട്.

പസഫിക് സമുദ്രത്തിലെ റെക്കോര്‍ഡ് ഭേദിച്ച എല്‍ നിനോ പ്രതിഭാസവും, ഉത്തരധ്രുവത്തിന് മുകളിലായി വീശുന്ന അതിശൈത്യ കാറ്റായ പോളാര്‍ വോര്‍ട്ടെക്‌സും തമ്മിലുള്ള പരസ്പര പ്രവര്‍ത്തനം കാലാവസ്ഥയെ സ്വാധീനിക്കുന്നതായി മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലുണ്ടായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ പോളാര്‍ വോര്‍ട്ടെക്‌സിനെ ദുര്‍ബലപ്പെടുത്തുകയും അതിന്റെ സ്ഥാനത്തുനിന്ന് മാറ്റിസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

  • യുകെ വിദ്യാര്‍ഥി വിസ: ഇന്റര്‍വ്യൂന് വിളിച്ചവരില്‍ 79 ശതമാനവും നിരസിക്കപ്പെട്ടു
  • ഇംഗ്ലണ്ടില്‍ സെക്കന്‍ഡ് ഹോമുകളുടെ എണ്ണത്തില്‍ വന്‍ ഇടിവ്; തിരിച്ചടിയാകുന്നത് കൗണ്‍സിലുകളുടെ 100% പ്രീമിയം ടാക്‌സ്
  • ബന്ധം മെച്ചപ്പെടുത്താന്‍ ബ്രിട്ടനും ഇ യുവും; വര്‍ഷം ഒരു ലക്ഷം യൂറോപ്യന്‍ യൂത്തിന് അവസരം
  • പകുതിയിലേറെ എന്‍എച്ച്എസ് ആശുപത്രികളിലും ഇടനാഴിപരിചരണം
  • ഏറ്റവും തിരക്കേറിയ സ്റ്റേഷന്‍ ലിവര്‍പൂള്‍ സ്ട്രീറ്റ്; പാഡിങ്ടണും വാട്ടര്‍ലൂവും രണ്ടും മൂന്നും സ്ഥാനത്ത്
  • ഡിസംബറില്‍ യുകെ ജനത തണുത്ത് വിറയ്ക്കും; വരുന്നത് കനത്ത മഞ്ഞ് വീഴ്ച്ച
  • എനര്‍ജി ബില്ലുകള്‍ 26% വര്‍ധിക്കുമെന്ന് പ്രവചനം; ജനുവരിയില്‍ 2166 പൗണ്ടിലേക്ക് എത്തും
  • വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് മുതല്‍ സ്‌കോട്‌ലന്‍ഡ് വരെ കനത്ത മഞ്ഞുവീഴ്ച
  • ക്രിസ്മസ് - പുതുവത്സര യാത്രകള്‍ക്ക് പാരയാകാന്‍ ട്യൂബ് സമരം
  • ഇ യുവുമായുള്ള ബന്ധം ശക്തമാക്കാന്‍ പുതിയ പദ്ധതികള്‍ അടുത്ത മാസം പ്രഖ്യാപിക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions