യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ സെക്കന്‍ഡ് ഹോമുകളുടെ എണ്ണത്തില്‍ വന്‍ ഇടിവ്; തിരിച്ചടിയാകുന്നത് കൗണ്‍സിലുകളുടെ 100% പ്രീമിയം ടാക്‌സ്

ഇംഗ്ലണ്ടില്‍ സെക്കന്‍ഡ് ഹോമുകളുടെ എണ്ണത്തില്‍ വന്‍ ഇടിവ്. രണ്ടാമത്തെ വീടുകള്‍ക്കു 100% കൗണ്‍സില്‍ ടാക്‌സ് അടയ്‌ക്കേണ്ടി വരുന്നതാണ് ഇതിന് കാരണം. എന്നാല്‍ ഈ ഇരട്ട നികുതിയുടെ പേരില്‍ രണ്ടാമത്തെ വീടുകള്‍ വിറ്റൊഴിയുന്ന തിരക്കിലാണ് ആളുകള്‍. ഇതുവഴി കൗണ്‍സിലുകള്‍ക്ക് ലഭിക്കേണ്ട ടാക്‌സും നഷ്ടമാകുന്നു.

കഴിഞ്ഞ വര്‍ഷം സെക്കന്‍ഡ് ഹോമുകളുടെ കണക്കില്‍ 7478 എണ്ണമാണ് കുറവ് വന്നത്. ഹൗസിംഗ്, കമ്മ്യൂണിറ്റീസ്, ലോക്കല്‍ ഗവണ്‍മെന്റ് കണക്കുകളാണ് ഇത് സ്ഥിരീകരിച്ചത്. 2024 മുതല്‍ സെക്കന്‍ഡ് ഹോമുകളായി കണക്കാക്കുന്ന പ്രോപ്പര്‍ട്ടികളുടെ എണ്ണത്തില്‍ ഇരുപതിനായിരത്തോളം കുറവ് വന്നതായി ഇതില്‍ നിന്നും വ്യക്തമാകുന്നു.

സെക്കന്‍ഡ് ഹോംസ് പ്രീമിയം നിലവില്‍ വന്നതാണ് ഇതിന് കാരണമെന്നാണ് ചില കൗണ്‍സിലുകള്‍ സമ്മതിക്കുന്നത്. 2025 ഏപ്രില്‍ മുതല്‍ രണ്ടാമത്തെ വീടുകളുടെ കൗണ്‍സില്‍ ടാക്‌സ് ഇരട്ടിയായി വര്‍ദ്ധിച്ചിരുന്നു. സാധാരണ നിരക്കിന്റെ 200 ശതമാനം വരെ സെക്കന്‍ഡ് ഹോമുകളുടെ കൗണ്‍സില്‍ ടാക്‌സ് പ്രീമിയം ഉയര്‍ത്താന്‍ ഗവണ്‍മെന്റ് കൗണ്‍സിലുകള്‍ക്ക് അധികാരം നല്‍കിയതാണ് തിരിച്ചടിയായത്.

വെയില്‍സില്‍ കൗണ്‍സിലുകള്‍ക്ക് 400% വരെ ചാര്‍ജ്ജ് ചുമത്താം. ആരും താമസിക്കാത്ത, ഉടമയുടെ പ്രധാന താമസസ്ഥലം അല്ലാത്ത വീടുകളാണ് സെക്കന്‍ഡ് ഹോമുകളുടെ പട്ടികയില്‍ വരുന്നത്. ബാന്‍ഡ് ഡി പ്രോപ്പര്‍ട്ടിയില്‍ കൗണ്‍സില്‍ ടാക്‌സ് ശരാശരി 2392 പൗണ്ടാകുമ്പോള്‍, സെക്കന്‍ഡ് ഹോമുകള്‍ക്ക് ഇത് 4787 പൗണ്ടാണ്. ഈ ചെലവാണ് വീടുകള്‍ വില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്.

ലാന്‍ഡ്‌ലോര്‍ഡ്‌സ് പ്രോപ്പര്‍ട്ടികള്‍ വില്‍ക്കാന്‍ തീരുമാനിക്കുന്നത് മൂലം വാടക വിപണിയില്‍ കടുത്ത മത്സരമാണ് രൂപപ്പെടുന്നത്. ഇംഗ്ലണ്ടിലെ റെന്റേഴ്‌സ് റൈറ്റ്‌സ് ആക്ട് വാടകക്കാര്‍ക്ക് പുതിയ സുരക്ഷ നല്‍കിയെങ്കിലും വാടക വിപണിയിലെ സപ്ലൈയും, അഫോര്‍ഡബിലിറ്റി പ്രശ്‌നവും മാറ്റാന്‍ ഇതിന് സാധിച്ചിട്ടില്ല.

  • യുകെ വിദ്യാര്‍ഥി വിസ: ഇന്റര്‍വ്യൂന് വിളിച്ചവരില്‍ 79 ശതമാനവും നിരസിക്കപ്പെട്ടു
  • ബ്രിട്ടന്‍ അതി ശൈത്യത്തിലേയ്ക്ക്; താപനില മൈനസ് 10 ഡിഗ്രിയിലെത്തും, ജാഗ്രതാ നിര്‍ദ്ദേശം
  • ബന്ധം മെച്ചപ്പെടുത്താന്‍ ബ്രിട്ടനും ഇ യുവും; വര്‍ഷം ഒരു ലക്ഷം യൂറോപ്യന്‍ യൂത്തിന് അവസരം
  • പകുതിയിലേറെ എന്‍എച്ച്എസ് ആശുപത്രികളിലും ഇടനാഴിപരിചരണം
  • ഏറ്റവും തിരക്കേറിയ സ്റ്റേഷന്‍ ലിവര്‍പൂള്‍ സ്ട്രീറ്റ്; പാഡിങ്ടണും വാട്ടര്‍ലൂവും രണ്ടും മൂന്നും സ്ഥാനത്ത്
  • ഡിസംബറില്‍ യുകെ ജനത തണുത്ത് വിറയ്ക്കും; വരുന്നത് കനത്ത മഞ്ഞ് വീഴ്ച്ച
  • എനര്‍ജി ബില്ലുകള്‍ 26% വര്‍ധിക്കുമെന്ന് പ്രവചനം; ജനുവരിയില്‍ 2166 പൗണ്ടിലേക്ക് എത്തും
  • വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് മുതല്‍ സ്‌കോട്‌ലന്‍ഡ് വരെ കനത്ത മഞ്ഞുവീഴ്ച
  • ക്രിസ്മസ് - പുതുവത്സര യാത്രകള്‍ക്ക് പാരയാകാന്‍ ട്യൂബ് സമരം
  • ഇ യുവുമായുള്ള ബന്ധം ശക്തമാക്കാന്‍ പുതിയ പദ്ധതികള്‍ അടുത്ത മാസം പ്രഖ്യാപിക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions