ഹാര്‍ലോയില്‍ അന്തരിച്ച ജോയ്‌സിന്റെ പൊതു ദര്‍ശനം നാളെ (ഞായറാഴ്ച) ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ നാലു വരെ ഹാര്‍ലോയിലെ സെന്റ് തോമസ് മോര്‍ ചര്‍ച്ചില്‍ നടക്കും. ഇവിടെ അന്ത്യാഞ്ജലി അര്‍പ്പിക്കാം.
ജോയ്‌സിന്റെ ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികളും പൂര്‍ത്തിയായി. നവംബര്‍ 25 ബുധനാഴ്ച മൃതദേഹം ജന്മ നാട്ടിലേക്ക് അയക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തിവരികയാണ്.
എറണാകുളം വൈറ്റില സ്വദേശിയാണ് ജോയ്‌സ് ജോണ്‍. വൈറ്റില ചമ്പക്കരയില്‍ മാമ്പിള്ളില്‍ കുടുംബാംഗമാണ് . ഭാര്യ അഞ്ജന പോള്‍ ഹാര്‍ലോ ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്തുവരികയാണ്. ഏക മകള്‍ റാഹേല്‍.
കുടുംബത്തിന് ആശ്വാസമായി ഹാര്‍ലോ മലയാളികള്‍ ഒപ്പമുണ്ട്.