യു.കെയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ മുതിര്‍ന്ന നേതാവും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്ന ചെല്ലപ്പന്‍ നടരാജന്‍(80) നിര്യാതനായി. കുറച്ചുനാളുകളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സിംഗപ്പൂരില്‍ നിന്നും യുകെയിലെത്തിയതാണ് കുടുംബം.
ചെല്ലപ്പന്‍ നടരാജന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.വിയോഗത്തില്‍ ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും വേദനയില്‍ പങ്കുചേരുകയും ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.