കലാഭവന്‍ ലണ്ടന്റെ 'അഭിനയ' നൃത്തപരിശീലന ശില്‍പശാലയ്ക്ക് നാളെ നോട്ടിംഗ്ഹാമില്‍ തുടക്കം. കലാഭവന്‍ ലണ്ടന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'ABHINAYA - The Art of Expression Through Dance' എന്ന പ്രത്യേക നൃത്തപരിശീലന ശില്‍പശാലയുടെ ആദ്യ പരിപാടി നവംബര്‍ 22 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ നോട്ടിംഗ്ഹാമില്‍ നടക്കും.
നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ താല്‍പര്യമുള്ളവര്‍ക്കും, നൃത്തകലയിലെ അഭിനയസങ്കേതങ്ങള്‍ കൂടുതല്‍ ആഴത്തില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വേണ്ടിയാണ് ഈ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
യുകെയിലെ പ്രശസ്ത നര്‍ത്തകിയും നൃത്താധ്യാപികയും അഭിനേത്രിയുമായ ജിതാ രാജ് (MA Bharatanatyam) ആണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. Sanskrithi Kalakshethra School of Dance and Music-ന്റെ നേതൃത്വത്തിലുള്ള ജിതാ രാജിന്റെ അനുഭവസമ്പത്തും പ്രായോഗിക പരിശീലനവും ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കും.മാപ്പുകൾ കാണുക
നൃത്തത്തിലൂടെ വികാരങ്ങള്‍, ചിന്തകള്‍, ആശയങ്ങള്‍, കഥകള്‍ എന്നിവ പ്രേക്ഷകരിലേക്ക് മനോഹരമായും അര്‍ത്ഥവത്തായും ഫലപ്രദമായും എത്തിക്കുന്നതിനുള്ള വിവിധ അഭിനയസങ്കേതങ്ങളില്‍ പരിശീലനം നല്‍കുകയാണ് ശില്‍പശാലയുടെ പ്രധാന ലക്ഷ്യം. മുഖഭാവങ്ങള്‍, ആംഗിക ചലനങ്ങള്‍, നേത്രാഭിനയം, ശരീരഭാഷ തുടങ്ങിയ അഭിനയഘടകങ്ങളുടെ പ്രാധാന്യം പ്രായോഗിക ഉദാഹരണങ്ങളിലൂടെയും അവതരണങ്ങളിലൂടെയും പരിചയപ്പെടുത്തും.
നൃത്താവതരണങ്ങളില്‍ അഭിനയത്തിനുള്ള പ്രാധാന്യം കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കുന്നതിനും, സ്വന്തം കലാപരമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനും, ആത്മവിശ്വാസത്തോടെയും മികച്ച അവതരണശേഷിയോടെയും വേദിയില്‍ പ്രകടനം കാഴ്ചവയ്ക്കുന്നതിനും ആഗ്രഹിക്കുന്നവര്‍ക്ക് ഈ ശില്‍പശാല സവിശേഷമായൊരു പരിശീലനാനുഭവമായിരിക്കും.
പരിശീലന പരിപാടിയുടെ വിശദാംശങ്ങള്‍:
പരിപാടി: ABHINAYA - The Art of Expression Through Dance
തീയതി: 2026 നവംബര്‍ 22, ഞായറാഴ്ച
സമയം: ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ 5 മണി വരെ
പരിശീലക: ജിതാ രാജ് (MA Bharatanatyam)
വേദി: St. Timothy's Church and Community Centre, Daybrook, Nottingham, NG5 6BX.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ബന്ധപ്പെടുക:
KALABHAVAN LONDON
07841 613973