Don't Miss

ആത്മീയത കാത്തുസൂക്ഷിക്കുന്ന പ്രായമായ ആളുകളുടെ ജീവിതനിലവാരവും മെച്ചം

ബ്രിട്ടനില്‍ ഉള്‍പ്പെടെ വിശ്വാസികളുടെ എണ്ണം കുറയുകയാണ്. പള്ളിയില്‍ പോകുന്ന ആളുകളുടെ എണ്ണവും ചുരുങ്ങിവരുന്നു. എന്നാല്‍ ദൈവിശ്വാസമുള്ളത് ജീവിതത്തില്‍ ഗുണങ്ങളുണ്ടെന്നാണ് ഒരു സുപ്രധാന പഠനം ഇപ്പോള്‍ വ്യക്തമാക്കുന്നത്. വിശ്വാസമുള്ളവരും, ആത്മീയത കാത്തുസൂക്ഷിക്കുന്നവരുമായ പ്രായമായ ആളുകള്‍ക്ക് ജീവിതത്തില്‍ ആത്മസംതൃപ്തി കൂടുതലായിരിക്കുമെന്നാണ് പ്രധാന കണ്ടെത്തല്‍. വിശ്വാസം സൂക്ഷിക്കാത്ത ആളുകളെ അപേക്ഷിച്ചാണ് ഈ വ്യത്യാസം.

വിശ്വാസവും, ആത്മീയതയും ഉള്ളവരുടെ ജീവിതവീക്ഷണം മെച്ചപ്പെടുന്നതായി ശാസ്ത്രജ്ഞര്‍ പറയുന്നു. വിശ്വാസം ഉള്ളതിനാല്‍ ജീവിതത്തിന് അര്‍ത്ഥം കണ്ടെത്താനും, സമൂഹികമായ ബന്ധവും നിലനിര്‍ത്താന്‍ കഴിയുന്നതും കാരണങ്ങളായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

ആരോഗ്യപരമായി വാര്‍ദ്ധക്യത്തിലേക്ക് നീങ്ങുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളില്‍ വിശ്വാസങ്ങള്‍ക്കും സ്ഥാനം നല്‍കണമെന്ന് ഇറ്റലിയിലെ പദോവ യൂണിവേഴ്‌സിറ്റി ഗവേഷകന്‍ സൊഹെല്‍ അക്തര്‍ പറയുന്നു. ദൈനംദിന ജീവിതത്തില്‍ വിശ്വാസം ഭാഗമാക്കിയ പ്രായമായ ആളുകള്‍ കൂടുതല്‍ ശക്തരായി തുടര്‍ന്നുവെന്നാണ് ഗവേഷകര്‍ തിരിച്ചറിഞ്ഞത്. ബുദ്ധിമുട്ടുള്ള സമയത്ത് മാത്രം വിശ്വാസത്തിലേക്ക് തിരിയുന്നവരെ അപേക്ഷിച്ച് ഇത് ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കിയവര്‍ക്കാണ് കൂടുതല്‍ ഗുണകരമായി കണ്ടത്.

  • സിംഗിളെങ്കില്‍ പ്രണയം തേടി ഫിന്‍ലന്‍ഡിലേക്ക് പറക്കാം; യാത്രയും താമസവും ഫ്രീ!
  • യൂറോപ്പില്‍ വിമാനങ്ങള്‍ക്ക് നേരെ വ്യാപക ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ് നടത്തി നിരവധി ഫ്ലൈറ്റുകള്‍
  • സൈബര്‍ സുരക്ഷാ പ്രശ്നം: യു കെ സര്‍ക്കാരിന്റെ 32 സേവനങ്ങള്‍ തടസപ്പെട്ടു
  • യുഎസിലെ മലയാളി യുവതികളുടെ കൊല: അനില ബേബിയുടെ വിചാരണ നടപടികള്‍ സ്‌റ്റേ ചെയ്തു
  • ‘ഉമ്മന്‍ചാണ്ടിയെ 10വര്‍ഷം രാഷ്ട്രീയ വിരോധം കൊണ്ട് വേട്ടയാടി, നീതി നിഷേധിക്കപ്പെട്ടു’; മാത്യു കുഴല്‍നാടനെ പിന്തുണച്ച് ചാണ്ടി ഉമ്മന്‍
  • പണത്തിന്റെ ഹുങ്കും അടിപൊളി ജീവിതവും: മൂന്നു ജീവനുകള്‍ നഷ്ടമായിട്ടും കൂസലില്ലാതെ സുഹൈല്‍
  • ഗ്യാനേഷ് കുമാറിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങി
  • ആകാശ ദുരന്തം തടഞ്ഞ അസാധാരണ ധീരന്‍; ഇന്ത്യന്‍ പൈലറ്റിനെ അഭിനന്ദിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി
  • ഭാര്യയുടെ ക്വട്ടേഷന്‍: തൃശ്ശൂരില്‍ ഭര്‍ത്താവിന്റെ കാമുകിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; ഭര്‍ത്താവിന്റെ കൈകാലുകള്‍ തല്ലിയൊടിച്ചു
  • ഗ്യാനേഷ് കുമാറുമാര്‍ തിരഞ്ഞെടുപ്പ് പ്രഹസനമാക്കുമ്പോള്‍..
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions