സിനിമ

'സിനിമ പ്രൊമോഷന്‍ സമയത്ത് മാത്രം മാളത്തില്‍ നിന്നിറങ്ങി വായില്‍ തോന്നിയത് വിളിച്ചു പറയുന്ന കമ്മിണി' ; പാര്‍വതിക്കെതിരെ മായ മേനോന്‍

സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായെത്തിയ നടി പാര്‍വതി തിരുവോത്തിനെ പരിഹസിച്ച് നടി മായ മേനോന്‍. സിനിമയുടെ പ്രൊമോഷന്‍ സമയത്ത് മാത്രം മാളത്തില്‍ നിന്നിറങ്ങി വായില്‍ തോന്നിയത് വിളിച്ചു പറയുന്ന കമ്മിണിയാണ് പാര്‍വതിയെന്ന് മായ മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

'അതിന് ആര് പറഞ്ഞു, അവര്‍ ആരുടെ മടിയില്‍ കയറിയിരുന്നാലും നമുക്ക് എന്ത് പ്രശ്നം..?! അതൊക്കെ കൊങ്ങികള്‍ക്കും, പ്രത്യേകിച്ച് കമ്മികള്‍ക്കുമാണ് പ്രശ്നം.. കാരണം, അവര്‍ക്ക് അച്ഛന്‍, അമ്മ, ഗുരു ഒക്കെ പ്രസവയന്ത്രം, എടിഎം കാര്‍ഡ്, വെറുമൊരു പാലം എന്നിവ മാത്രം ആണ്...ജീവിതത്തില്‍ അവരുടെ ആവശ്യം കഴിഞ്ഞാല്‍ പിന്നെ യാതൊരു വിലയുമില്ലാത്ത ആളുകള്‍..

പിന്നെ ഈ സോണിയ അമ്മച്ചി എഴുതി വച്ചിരിക്കുന്ന നുണകള്‍, കള്ള ചരിത്രം, പൊട്ടത്തെറ്റുകള്‍ എന്നിവയ്ക്ക് മാത്രം ആണ് ബുദ്ധിയും ബോധവുമുള്ളവര്‍ക്ക് പ്രശ്നം... നിങ്ങള്‍ക്ക്, വാചാടോപം മാത്രമുള്ള, പ്രവര്‍ത്തിയില്‍ സ്വന്തം നാടിനോട് യാതൊരു കൂറുമില്ലാത്ത കമ്മിണികള്‍ക്ക്, അത് പ്രശ്നം കാണില്ലായിരിക്കും.

കാരണം, ഇവിടെ നിങ്ങള്‍ സ്വന്തം സിനിമയുടെ പ്രൊമോഷന്‍ സമയത്ത് മാത്രം മാളത്തില്‍ നിന്നിറങ്ങി, സേഫ് സോണ്‍ ആയ ഹിന്ദു വിരോധം തുപ്പിക്കൊണ്ട്, യാതൊരു ആത്മാര്‍ത്ഥതയുമില്ലാതെ വായില്‍ തോന്നിയത് വിളിച്ചു പറഞ്ഞു തിരിച്ചു കയറിപ്പോകുന്ന, ഒരു ബിലോ ആവറേജ് കമ്മിണി മാത്രമാണ് പാര്‍വതി.. അതുകൊണ്ട് നിങ്ങളുടെ അഭിപ്രായം, നിങ്ങളുടെ മാത്രം അഭിപ്രായം ആണ് പാര്‍വതി... നിങ്ങളുടെ മാത്രം അഭിപ്രായം.. അതിന്, ഈ പ്രത്യേക വിഷയത്തില്‍ ഞാന്‍ പുല്ലുവില പോലും നല്‍കുന്നില്ല..."



  • വില്യം രാജകുമാരന് സെയ്ഫ് അലിഖാനും കരീന കപൂറും വിരുന്നൊരുക്കി
  • നയന്‍താരയുടെ 42-ാം പിറന്നാളിന് അപൂര്‍വ പ്രണയനിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ സമ്മാനവുമായി വിഘ്നേഷ് ശിവന്‍
  • 'അതിമനോഹരം' ബെസ്റ്റ് ആയിരുന്നുവെന്ന് ലോകം പറയും'; ഷാജി കുമാറിനെ അനുസ്മരിച്ചു തരുണ്‍മൂര്‍ത്തി
  • തിയേറ്റര്‍ ഇളക്കിമറിക്കാന്‍ 'ബാച്ച്‌ലര്‍ പാര്‍ട്ടി 'deux'; അഡ്വാന്‍സ് ബുക്കിംഗിന് തുടക്കം
  • ബോക്സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തിരുത്തി 'രാമായണം'; ആഗോള കളക്ഷന്‍ 1000 കോടിയിലേക്ക്
  • ഛായാഗ്രാഹകന്‍ ഷാജികുമാര്‍ വിടവാങ്ങി; അന്തരിച്ചത് അന്‍പതിലേറെ സിനിമകള്‍ക്ക് ദൃശ്യഭംഗിയൊരുക്കിയ കലാകാരന്‍
  • നടന്‍ റസ്സല്‍ ബ്രാന്‍ഡിനെതിരെ കൂടുതല്‍ പീഡന കേസുകളില്‍ അന്വേഷണം
  • ഷൂട്ടിംഗ് സെറ്റില്‍ ഉണ്ടായ അപകടം, ഒരു മാസമായി പദ്മപ്രിയ കിടപ്പില്‍
  • ഡോക്ടറെ വിളിച്ചുവരുത്തി ക്രൂരമര്‍ദനവും കവര്‍ച്ചയും; നടി അതുല്യ ചന്ദ്രന്‍ ഉള്‍പ്പെടെ കസ്റ്റഡിയില്‍
  • വനം വകുപ്പിന്റെ അംബാസഡര്‍മാരായി പൃഥ്വിരാജും കുഞ്ചാക്കോ ബോബനും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions