യുകെയില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്തു വരികയായിരുന്ന ജെസിമോള്‍ (35) കാന്‍സറിനോട് പോരാടി യാത്രയായി. കാന്‍സര്‍ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മലയാളി സമൂഹത്തിനു വേദനയായി കഴിഞ്ഞ ദിവസം അന്ത്യം സംഭവിച്ചത് . നെടുങ്കണ്ടം കല്ലാര്‍ പത്തിച്ചിറയില്‍ വീട്ടിന്‍ ജോഷി ജോസഫിന്റെ ഭാര്യയാണ്.
ബേയ്‌സിംഗ് സ്റ്റോക്ക് ആന്‍ഡ് നോര്‍ത്ത് ഹാം ഷെയര്‍ ഹോസ്പിറ്റാലിറ്റി കാന്‍സര്‍ ബാധിച്ചു ചികിത്സയില്‍ ഇരിക്കെയാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അടിമാലി കല്ലാര്‍കുട്ടി സ്വദേശിനിയായ ജെസി മോള്‍ക്ക് ഒപ്പം ഭര്‍ത്താവ് ജോഷിയും യുകെയില്‍ തന്നെയാണ് ജോലി ചെയ്യുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള തീരുമാനത്തിലാണ് ബന്ധുക്കള്‍.
മകന്‍ ജോര്‍ദാന്‍ (നാലു വയസ്). ആറു വര്‍ഷം മുന്‍പാണ് ജോഷിയും ജെസിമോളും യുകെയിലെത്തിയത്.