നാട്ടുവാര്‍ത്തകള്‍

പത്തുവയസുകാരിയെ 70 കാരന്‍ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി; 46 കാരന്‍ അറസ്റ്റില്‍

വണ്ടൂര്‍: പത്തുവയസ്സുകാരിയെ എഴുപതുകാരന്‍ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയ ആള്‍ അറസ്റ്റില്‍. തിരുവാലി പത്തിരിയാല്‍ വട്ടപ്പറമ്പ് സ്വദേശി നൗഫലിനെ (46) ആണ് വണ്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പത്തിരിയാല്‍ വട്ടപ്പറമ്പ് സ്വദേശിയും നൗഫലിന്റെ അയല്‍വാസിയുമായ മുരുകാലയത്തില്‍ വിജയ് കുമാറാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കുട്ടിയെ കളിപ്പാട്ടങ്ങള്‍ കാട്ടി പ്രലോഭിപ്പിച്ച് വീടിന് അടുത്തുള്ള കുറ്റിക്കാട്ടിലെത്തിച്ച് വിജയകുമാര്‍ ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. വിജയകുമാര്‍ കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്നത് കണ്ട നൗഫല്‍ പിന്നാലെയെത്തി ഒളിച്ചിരുന്നു ദൃശ്യങ്ങള്‍ പകര്‍ത്തി ഫോണില്‍ സൂക്ഷിക്കുകയായിരുന്നു.

കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ കുഞ്ഞിനോട് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് വിവരം പുറത്തായത്. വീട്ടുകാര്‍ വിവരം പൊലീസിനെ അറിയിച്ചതോടെ വിജയകുമാര്‍ അറസ്റ്റിലാകുകയും ചെയ്തു. കേസിന്റെ തുടരന്വേഷണത്തിനിടെയാണ് നൗഫല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ വിവരം പൊലീസിന് യാദൃശ്ചികമായി ലഭിച്ചത്. തുടര്‍ന്ന് ഇയാളുടെ ഫോണും പൊലീസ് പിടിച്ചെടുത്തു.

  • ബലാത്സംഗ കേസില്‍ പ്രതിയായ ലിവര്‍പൂളിലെ മലയാളി യുവാവിന് 12 വര്‍ഷം തടവ്
  • പടക്കം വേണ്ടെന്ന് വധുവിന്റെ വീട്ടുകാര്‍; പടക്കം പൊട്ടിച്ച് വരന്റെ സംഘം; നാദാപുരത്ത് വിവാഹ ചടങ്ങില്‍ കൂട്ടത്തല്ല്
  • പത്മജയ്ക്കു പിന്നാലെ പത്മിനി തോമസും ബിജെപി വിട്ടു
  • ഇന്ത്യാ സന്ദര്‍ശനം പൂര്‍ത്തിയാക്കി വില്യമും കെയ്റ്റും; നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
  • ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെയും ടി വി രാജേഷിനെയും വെറുതെവിട്ടു; 13 പ്രതികള്‍ കുറ്റക്കാര്‍
  • മുഖ്യമന്ത്രിക്കെതിരെ മന്ത്രിമാര്‍; മന്ത്രിസഭാ യോഗത്തില്‍ രൂക്ഷമായ തര്‍ക്കം, പിന്നാലെ ഒപ്പിടല്‍
  • യുകെയില്‍ തൊഴിലില്ലായ്മ നിരക്ക് അപ്രതീക്ഷിതമായി താഴ്ന്ന് 4.6%ല്‍
  • ആശുപത്രി ഉടമയെ ഭീഷണിപ്പെടുത്തി 10 ലക്ഷം വാങ്ങിയ കോണ്‍ഗ്രസ് നേതാവ് പിടിയില്‍; പാര്‍ട്ടിയില്‍ നിന്ന് പുറത്ത്
  • സച്ചിനും കുട്ടികള്‍ക്കും ഒപ്പം ക്രിക്കറ്റ് കളിച്ചു വില്യമും കെയ്റ്റും മുംബൈയില്‍
  • മഞ്ഞിനുള്ള 12 മണിക്കൂര്‍ അലേര്‍ട്ട് പ്രഖ്യാപിച്ച് മെറ്റ് ഓഫീസ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions