ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ ഈ ആഴ്ച മഞ്ഞുവീഴ്ച ശക്തമാകുമെന്ന് റിപ്പോര്‍ട്ട്. ശൈത്യകാലത്തിന്റെ വരവ് നേരത്തെയെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നത്. സ്‌കോട്ട്‌ലന്‍ഡിലെ ചില ഗ്രാമപ്രദേശങ്ങളില്‍ താപനില മൈനസ് 9 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാന്‍ സാധ്യതയുണ്ട്.
തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടില്‍ ശക്തമായ മഴയും വെള്ളപ്പൊക്ക ഭീഷണിയും ഉയരുന്നുണ്ട്. ഇതേത്തുടര്‍ന്ന് യെല്ലോ റെയിന്‍ മുന്നറിയിപ്പ് പിന്‍വലിച്ചു. ഇംഗ്ലണ്ടില്‍ 24 ഇടങ്ങളില്‍ വെള്ളപ്പൊക്ക ജാഗ്രതാ നിര്‍ദേശങ്ങള്‍ ഇപ്പോഴും നിലവിലുണ്ട്. എന്നാല്‍ സൗത്ത് ഡെവണ്‍ തീരത്തെ വിവിധ മേഖലകളില്‍ പ്രഖ്യാപിച്ചിരുന്ന ഗുരുതര വെള്ളപ്പൊക്ക മുന്നറിയിപ്പ് പിന്‍വലിച്ചു.
ഞായറാഴ്ച രാത്രി തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില പൂജ്യത്തിന് താഴെയെത്തും. സ്‌കോട്ട്‌ലന്‍ഡിലെ ഗ്രാമപ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചയും ശക്തമായ തണുപ്പും അനുഭവപ്പെടാം. മിഡ്ലാന്‍ഡ്‌സ് മേഖലയില്‍ ചിലയിടങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്.