നാട്ടുവാര്‍ത്തകള്‍

ജയരാജന്‍മാരുടെ പോര്‌; സിപിഎമ്മില്‍ വിവാദം കനക്കുന്നു

മുതിര്‍ന്ന നേതാക്കളായ ഇ.പി. ജയരാജനും പി. ജയരാജനും തമ്മിലുള്ള തര്‍ക്കത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍ സിപിഎമ്മിന് തലവേദന . പി. ജയരാജനെതിരെ ഇ.പി. ജയരാജൻ പാര്‍ട്ടിക്ക് നല്‍കിയ പരാതിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ഇടുക്കിയിലെ മാങ്കുളത്തുള്ള റിസോര്‍ട്ടില്‍ പി. ജയരാജന് ഓഹരി പങ്കാളിത്തമുണ്ടെന്നാണ് ഇ.പി.യുടെ കത്തിലെ പ്രധാന ആരോപണം. സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുള്ള ഒരാള്‍ക്കും റിസോര്‍ട്ടില്‍ പങ്കാളിത്തമുണ്ടെന്നും ദുബായില്‍ നടന്ന ബോര്‍ഡ് യോഗത്തില്‍ പി. ജയരാജന്‍ അധ്യക്ഷനായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ഇതുസംബന്ധിച്ച് ഇടുക്കി ജില്ലാ കമ്മിറ്റി പാര്‍ട്ടിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഇ.പി. ചൂണ്ടിക്കാട്ടുന്നു.

പി. ശശിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ക്ക് പിന്നില്‍ പി. ജയരാജനാണെന്നും ഇ.പി. ആരോപിക്കുന്നു. ഡിവൈഎഫ്ഐ നേതാവിന്റെ പരാതിക്ക് പിന്നില്‍ പി. ജയരാജനാണെന്നും വനിതാ നേതാവിന്റെ പരാതി അദ്ദേഹമാണ് എഴുതിവാങ്ങിയതെന്നുമാണ് കത്തിലെ പരാമര്‍ശം. മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ പി. ജയരാജന്‍ അപവാദ പ്രചാരണം നടത്തിയെന്നും മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കുമെതിരായ കേസുമായി ബന്ധപ്പെട്ട രേഖകള്‍ ശേഖരിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.

സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് പി. ജയരാജനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ഇ.പി. ജയരാജന്‍ രേഖാമൂലം പരാതി നല്‍കിയത്. വിവിധ ജില്ലകളിലെ ക്വട്ടേഷന്‍ സംഘങ്ങളുമായി പി. ജയരാജന് ബന്ധമുണ്ടെന്നും സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നും പരാതിയില്‍ പറയുന്നു. പാര്‍ട്ടി നേതാക്കളെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ പി. ജയരാജന്റെ കീഴില്‍ പ്രത്യേക നവമാധ്യമ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇ.പി. ആരോപിച്ചിട്ടുണ്ട്.

അതേസമയം, ഇരുനേതാക്കളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സിപിഎം രണ്ടംഗ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. ഇ.പി. ജയരാജനുമായി ബന്ധപ്പെട്ട വൈദേഹം റിസോര്‍ട്ട് വിവാദവും പി. ജയരാജനെതിരായ ക്വട്ടേഷന്‍ ബന്ധ ആരോപണങ്ങളും കമ്മീഷന്‍ പരിശോധിക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.എന്‍. ബാലഗോപാലും ടി.പി. രാമകൃഷ്ണനുമാണ് അന്വേഷണ ചുമതല.

  • ബലാത്സംഗ കേസില്‍ പ്രതിയായ ലിവര്‍പൂളിലെ മലയാളി യുവാവിന് 12 വര്‍ഷം തടവ്
  • പത്തുവയസുകാരിയെ 70 കാരന്‍ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി; 46 കാരന്‍ അറസ്റ്റില്‍
  • പടക്കം വേണ്ടെന്ന് വധുവിന്റെ വീട്ടുകാര്‍; പടക്കം പൊട്ടിച്ച് വരന്റെ സംഘം; നാദാപുരത്ത് വിവാഹ ചടങ്ങില്‍ കൂട്ടത്തല്ല്
  • പത്മജയ്ക്കു പിന്നാലെ പത്മിനി തോമസും ബിജെപി വിട്ടു
  • ഇന്ത്യാ സന്ദര്‍ശനം പൂര്‍ത്തിയാക്കി വില്യമും കെയ്റ്റും; നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
  • ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെയും ടി വി രാജേഷിനെയും വെറുതെവിട്ടു; 13 പ്രതികള്‍ കുറ്റക്കാര്‍
  • മുഖ്യമന്ത്രിക്കെതിരെ മന്ത്രിമാര്‍; മന്ത്രിസഭാ യോഗത്തില്‍ രൂക്ഷമായ തര്‍ക്കം, പിന്നാലെ ഒപ്പിടല്‍
  • യുകെയില്‍ തൊഴിലില്ലായ്മ നിരക്ക് അപ്രതീക്ഷിതമായി താഴ്ന്ന് 4.6%ല്‍
  • ആശുപത്രി ഉടമയെ ഭീഷണിപ്പെടുത്തി 10 ലക്ഷം വാങ്ങിയ കോണ്‍ഗ്രസ് നേതാവ് പിടിയില്‍; പാര്‍ട്ടിയില്‍ നിന്ന് പുറത്ത്
  • സച്ചിനും കുട്ടികള്‍ക്കും ഒപ്പം ക്രിക്കറ്റ് കളിച്ചു വില്യമും കെയ്റ്റും മുംബൈയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions