ബ്രിട്ടന്‍ വീണ്ടും യൂറോപ്യന്‍ യൂണിയനില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായിരിക്കെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം. വീണ്ടും യൂറോപ്യന്‍ യൂണിയനില്‍ ചേരണമെങ്കില്‍ ജനങ്ങളുടെ അഭിപ്രായം തേടി ഹിതപരിശോധന നടത്തേണ്ടത് അനിവാര്യമാണെന്ന് ആന്‍ഡി ബേണ്‍ഹാം വ്യക്തമാക്കി. പുതിയൊരു ജനഹിതപരിശോധനയില്ലാതെ ബ്രിട്ടനെ യൂറോപ്യന്‍ യൂണിയനിലേക്ക് തിരികെ കൊണ്ടുപോകുന്നത് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള ദീര്‍ഘകാല പദ്ധതികള്‍ അടുത്ത മാസം പ്രഖ്യാപിക്കാനാണ് പ്രധാനമന്ത്രിയുടെ നീക്കം. എന്നാല്‍ ബ്രക്‌സിറ്റുമായി ബന്ധപ്പെട്ട നയങ്ങളില്‍ മാറ്റം വരുത്തുന്നതിനുള്ള വ്യക്തമായ നടപടികള്‍ അടുത്ത പൊതുതെരഞ്ഞെടുപ്പിന് ശേഷമായിരിക്കും ഉണ്ടാകുക. ലേബര്‍ പാര്‍ട്ടിയുടെ പ്രകടനപത്രികയില്‍ വ്യക്തമാക്കിയിട്ടുള്ള നയപരമായ പരിധികള്‍ ലംഘിക്കില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
ബ്രിട്ടന്‍ വീണ്ടും യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നതാണ് രാജ്യത്തിന് ഏറ്റവും ഉചിതമെന്ന് തീരുമാനിച്ചാല്‍, അടുത്ത തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ അതിനുള്ള ചര്‍ച്ചകള്‍ക്ക് ജനവിധി തേടുകയും പിന്നീട് സ്ഥിരീകരണ ജനഹിതപരിശോധന നടത്തുകയും ചെയ്യുമെന്നാണ് സൂചന.
മുന്‍ പ്രധാനമന്ത്രിമാരായ റിഷി സുനക്, ഡേവിഡ് കാമറൂണ്‍, തെരേസ മേ എന്നിവര്‍ ബ്രക്‌സിറ്റ് ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കരുതെന്ന് ആവശ്യപ്പെട്ടതിനെ ബേണ്‍ഹാം വിമര്‍ശിച്ചു. മോശം ബ്രക്‌സിറ്റ് കരാറിലൂടെ ബ്രിട്ടനെ പ്രതിസന്ധിയിലാക്കിയവരുടെ ഉപദേശം താന്‍ പരിഗണിക്കില്ലെന്നും അവര്‍ക്ക് സ്വന്തം തീരുമാനങ്ങളിലെ പിഴവുകള്‍ അംഗീകരിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.