നാട്ടുവാര്‍ത്തകള്‍

ഷാഫിക്കെതിരായ പരാമര്‍ശം: ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിന് നേരെ സൈബര്‍ ആക്രമണം

കോണ്‍ഗ്രസില്‍ സൈബര്‍ പോര് കടുക്കുന്നതിനിടെ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിന് നേരെയും സൈബര്‍ ആക്രമണം. ഷാഫി പറമ്പില്‍ എംപിയെ തള്ളിപ്പറഞ്ഞതിന് പിന്നാലെ ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന് നേരെയും മക്കള്‍ മറിയ ഉമ്മനും ചാണ്ടി ഉമ്മനും എതിരെയും സൈബര്‍ ആക്രമണം ശക്തമാണ്. രാജ്മോഹന്‍ ഉണ്ണിത്താനെതിരെയുള്ള സൈബര്‍ ആക്രമണവും തുടരുകയാണ്. ജെ എസ് അഖിലിന് നേരെയും കെ സി വേണുഗോപാലിന് നേരെയും സൈബര്‍ ആക്രമണവുമായി ഷാഫി അനുകൂലികള്‍ രംഗത്തുണ്ട്.

ഇന്നലെയാണ് രാജ്മോഹന്‍ ഉണ്ണിത്താനെ പിന്തുണച്ചും ഷാഫി പറമ്പിലിനെ തള്ളിയും ഉമ്മന്‍ ചാണ്ടിയുടെ കുടുംബം രംഗത്ത് വന്നത്. ഇതിന് പിന്നാലെയാണ് ഉമ്മന്‍ചാണ്ടിയുടെ കുടംബത്തിനെതിരെ കടുത്ത സൈബര്‍ ആക്രമണവുമായി ഒരു വിഭാഗം രംഗത്ത് വന്നത്. കേട്ടാല്‍ അറയ്ക്കുന്ന ഭാഷയിലാണ് പല കമന്റുകളും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റവും അധികം സ്നേഹിക്കുന്ന നേതാവാണ് ഉമ്മന്‍ചാണ്ടി എന്നിരിക്കെയാണ് ചില കോണ്‍ഗ്രസ് അനുകൂല ഹാന്റിലുകളില്‍ നിന്ന് തന്നെ സൈബര്‍ ആക്രമണം ഉണ്ടാകുന്നത്. ഗ്രൂപ്പ് പ്രശ്നം കോണ്‍ഗ്രസില്‍ രൂക്ഷമായതിന് പിന്നാലെ തന്നെ സൈബര്‍ പോര്‍ വിളികള്‍ കടുക്കുന്നുണ്ടായിരുന്നു. വിവിധ ഗ്രൂപ്പുകളിലെ സൈബര്‍ പോരാളികള്‍ പരസ്പരം പോര്‍വിളികളുമായി രംഗത്ത് വരുന്ന സാഹചര്യമുണ്ടായി.

രാജ്മോഹന്‍ ഉണ്ണിത്താന്റെ വിമര്‍ശനങ്ങളും തുടര്‍ പ്രതികരണങ്ങളും പ്രശ്നം വഷളാക്കിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചിരുന്ന പേര് ജെ എസ് അഖിലിന്റേതായിരുന്നു എന്ന് ഉണ്ണിത്താന്‍ വെളിപ്പെടുത്തിയതോടെയാണ് അഖിലിനും സൈബര്‍ ആക്രമണം നേരിടേണ്ടി വരുന്നത്. ദൃശ്യമാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണ വീഡിയോകളുടെ അടിയില്‍ അതി രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്.

  • ജയരാജന്‍മാരുടെ പോര്‌; സിപിഎമ്മില്‍ വിവാദം കനക്കുന്നു
  • ബലാത്സംഗ കേസില്‍ പ്രതിയായ ലിവര്‍പൂളിലെ മലയാളി യുവാവിന് 12 വര്‍ഷം തടവ്
  • പത്തുവയസുകാരിയെ 70 കാരന്‍ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി; 46 കാരന്‍ അറസ്റ്റില്‍
  • പടക്കം വേണ്ടെന്ന് വധുവിന്റെ വീട്ടുകാര്‍; പടക്കം പൊട്ടിച്ച് വരന്റെ സംഘം; നാദാപുരത്ത് വിവാഹ ചടങ്ങില്‍ കൂട്ടത്തല്ല്
  • പത്മജയ്ക്കു പിന്നാലെ പത്മിനി തോമസും ബിജെപി വിട്ടു
  • ഇന്ത്യാ സന്ദര്‍ശനം പൂര്‍ത്തിയാക്കി വില്യമും കെയ്റ്റും; നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
  • ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെയും ടി വി രാജേഷിനെയും വെറുതെവിട്ടു; 13 പ്രതികള്‍ കുറ്റക്കാര്‍
  • മുഖ്യമന്ത്രിക്കെതിരെ മന്ത്രിമാര്‍; മന്ത്രിസഭാ യോഗത്തില്‍ രൂക്ഷമായ തര്‍ക്കം, പിന്നാലെ ഒപ്പിടല്‍
  • യുകെയില്‍ തൊഴിലില്ലായ്മ നിരക്ക് അപ്രതീക്ഷിതമായി താഴ്ന്ന് 4.6%ല്‍
  • ആശുപത്രി ഉടമയെ ഭീഷണിപ്പെടുത്തി 10 ലക്ഷം വാങ്ങിയ കോണ്‍ഗ്രസ് നേതാവ് പിടിയില്‍; പാര്‍ട്ടിയില്‍ നിന്ന് പുറത്ത്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions