യു.കെ.വാര്‍ത്തകള്‍

കുടുംബങ്ങള്‍ക്കു ജീവിത ചെലവ് പ്രതിസന്ധി; ഭക്ഷ്യവിലക്കയറ്റം 5% വരെ ഉയരുമെന്ന് മുന്നറിയിപ്പ്

യുകെയില്‍ ഭക്ഷ്യവിലപ്പെരുപ്പം പുതുവര്‍ഷം 5 ശതമാനം വരെ ഉയര്‍ന്നേക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മുന്നറിയിപ്പ്. ഇറാന്‍ യുദ്ധത്തെത്തുടര്‍ന്ന് ആഗോളതലത്തില്‍ എണ്ണ, വാതക വിലകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ വിലയിരുത്തല്‍. നിലവില്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞ തോതിലാണ് ഭക്ഷ്യവില ഉയരുന്നതെങ്കിലും 2027 മധ്യത്തോടെ ഭക്ഷ്യവിലപ്പെരുപ്പം 3 മുതല്‍ 5 ശതമാനം വരെയാകാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഡെപ്യൂട്ടി ഗവര്‍ണര്‍ ക്ലെയര്‍ ലൊംബാര്‍ഡെല്ലി പാര്‍ലമെന്ററി സമിതിയെ അറിയിച്ചു.

നിലവില്‍ ഭക്ഷ്യവിലപ്പെരുപ്പം ഏകദേശം 1.3 ശതമാനമാണ്. എന്നാല്‍ വരും മാസങ്ങളില്‍ വിലക്കയറ്റ സമ്മര്‍ദം ശക്തമാകുമെന്നാണ് ബാങ്കിന്റെ വിലയിരുത്തല്‍. കാലാവസ്ഥാ വ്യതിയാനവും ഈ വര്‍ഷത്തെ ശക്തമായ എല്‍ നിനോ പ്രതിഭാസവും ഭക്ഷ്യവിലയെ ബാധിച്ചേക്കാമെന്ന് ബാങ്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്ലിയും മുന്നറിയിപ്പ് നല്‍കി.

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഈ മാസം ആദ്യം ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശനിരക്ക് 0.25 ശതമാനം വര്‍ധിപ്പിച്ച് 4 ശതമാനമാക്കിയിരുന്നു. കഴിഞ്ഞ മാസം യുകെയിലെ വാര്‍ഷിക പണപ്പെരുപ്പം 3.6 ശതമാനത്തിലെത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പെട്രോള്‍, ഡീസല്‍ വിലകളില്‍ 33 ശതമാനത്തിലധികം വര്‍ധനവുണ്ടായതും വിലക്കയറ്റത്തിന് വഴിവച്ചിട്ടുണ്ട്.

ട്രാന്‍സ്‌പോര്‍ട്ട് ചെലവുകള്‍, പ്രത്യേകിച്ച് ഇന്ധന ചെലവാണ് പണപ്പെരുപ്പത്തെ മുന്നോട്ട് നയിക്കുന്നത്. സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ വരെ മാസങ്ങളില്‍ ശരാശരി പെട്രോള്‍ വില ലിറ്ററിന് 5.2 പെന്‍സാണ് ഉയര്‍ന്നത്.

മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തില്‍ അയവ് വരാത്തതാണ് എണ്ണവിലയേറാന്‍ ഇടയാക്കുന്നത്. എനര്‍ജി പ്രൈസ് ക്യാപ്പ് 4% ഉയര്‍ന്നതും, വര്‍ദ്ധിക്കുന്ന വേപ്പ്, പുകയില ഡ്യൂട്ടികളും മറ്റ് കാരണങ്ങളാണ്. യുകെയിലെ കുടുംബങ്ങളെ സംബന്ധിച്ച് ഇത് മോശം വാര്‍ത്തയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

പണപ്പെരുപ്പം മുന്നോട്ട് പോകുംതോറും ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്ന 2 ശതമാനത്തില്‍ നിന്നും ദൂരം ഇരട്ടിയോടടുക്കുകയാണ് . ഇതുമൂലം പലിശ നിരക്കുകള്‍ കൂടുതല്‍ നാള്‍ ഉയര്‍ത്തി നിര്‍ത്താന്‍ ഇടയാകും. ഇത് ഫലത്തില്‍ മോര്‍ട്ട്‌ഗേജ് എടുത്തവര്‍ക്കും, ലോണും, ക്രെഡിറ്റ് കാര്‍ഡും ഉള്ളവര്‍ക്ക് സാമ്പത്തിക സമ്മര്‍ദമായി മാറുകയും ചെയ്യും.

പണപ്പെരുപ്പം പിടിച്ചുകെട്ടാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് വര്‍ദ്ധിപ്പിക്കാന്‍ തന്നെയാണ് സാധ്യത. ഇത് പലിശ നിരക്കുകള്‍ ഉയരാന്‍ ഇടയാക്കും. ഇതിനകം ഉയര്‍ന്ന് നില്‍ക്കുന്ന മോര്‍ട്ട്‌ഗേജ് നിരക്കുകളെയാണ് ഇത് സാരമായി ബാധിക്കുക.

  • ഇംഗ്ലണ്ടില്‍ വേനല്‍ച്ചൂടുമായി ബന്ധപ്പെട്ട മരണങ്ങള്‍ റെക്കോര്‍ഡില്‍; 2026ല്‍ 5,258
  • ജനുവരിയില്‍ എനര്‍ജി ബില്ലുകള്‍ ഷോക്കാകും; ബില്ലില്‍ 400 പൗണ്ട് വര്‍ധനവ്
  • ഗുരുതര രോഗികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ആനുകൂല്യം ഉടനടി ലഭ്യമാക്കാന്‍ ശുപാര്‍ശ
  • ഇ യുവിലേക്ക് മടങ്ങാന്‍ ഹിതപരിശോധന അനുകൂലമാവണമെന്ന് ആന്‍ഡി ബേണ്‍ഹാം
  • വംശീയ വിവേചനം; യുകെയിലെ ഏഷ്യന്‍ ഡോക്ടര്‍ക്ക് ഒരു ലക്ഷം പൗണ്ടിലേറെ നഷ്ടപരിഹാരം
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുതിച്ചുയര്‍ന്നതോടെ സ്വന്തം വീടിലും നല്ലത് വാടക വീട്; പട്ടിക പുറത്ത്
  • ചികിത്സയും ജീവനക്കാരെയും വെട്ടിക്കുറയ്‌ക്കേണ്ടി വരുമെന്ന് എന്‍എച്ച്എസ് ട്രസ്റ്റുകള്‍
  • ലണ്ടന്‍ ഭരണം പിടിക്കാന്‍ ടോറികളുടെ കരുനീക്കം; മേയര്‍ സ്ഥാനാര്‍ഥിയായി ജെയിംസ് ക്ലെവര്‍ലി
  • ബ്രിട്ടനില്‍ ശൈത്യകാലം നേരത്തെയെത്തുന്നു; മഞ്ഞുവീഴ്ച കടുക്കും
  • വില്‍പ്പന ഇടിഞ്ഞപ്പോഴും യുകെയിലെ ശരാശരി വീടുകളുടെ വില 273,000 പൗണ്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions