ബിസിനസ്‌

യുകെയില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഒരു ശതമാനം ഡെപ്പോസിറ്റില്‍ ഭവനവായ്പ പദ്ധതി

യുകെയില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് വെറും ഒരു ശതമാനം ഡെപ്പോസിറ്റില്‍ ഭവനവായ്പ ലഭ്യമാക്കുന്ന പുതിയ പദ്ധതി അവതരിപ്പിച്ച് നാഷണല്‍വൈഡ് ബില്‍ഡിങ് സൊസൈറ്റി. വീടിന്റെ വിലയുടെ 99 ശതമാനം വരെ വായ്പയായി ലഭിക്കുന്ന പദ്ധതിയിലൂടെ പ്രതിവര്‍ഷം 5,000ത്തിലധികം പുതിയ ഉപഭോക്താക്കള്‍ക്ക് വീട് വാങ്ങാന്‍ അവസരം ലഭിക്കുമെന്നാണ് ബാങ്കിന്റെ പ്രതീക്ഷ. ഇതിനായി പ്രതിവര്‍ഷം ഒരു ബില്യണ്‍ പൗണ്ട് നീക്കിവെക്കുമെന്നും അധികൃതര്‍ അറിയിച്ചു.

അഞ്ചുവര്‍ഷത്തെ ഫിക്‌സഡ് പലിശനിരക്കില്‍ 5.99 ശതമാനം പലിശയുള്ളതാണ് പുതിയ വായ്പാ പദ്ധതി. അപേക്ഷകരുടെ വാര്‍ഷിക വരുമാനത്തിന്റെ ആറിരട്ടി വരെ വായ്പ ലഭിക്കാനും സാധ്യതയുണ്ട്. എന്നാല്‍ വീടുകളുടെ വിലയില്‍ ചെറിയ ഇടിവുണ്ടായാല്‍ പോലും വായ്പയെടുത്തവര്‍ നെഗറ്റീവ് ഇക്വിറ്റിയിലേക്ക് വീഴാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധരും മോര്‍ട്ട്‌ഗേജ് ബ്രോക്കര്‍മാരും മുന്നറിയിപ്പ് നല്‍കുന്നു.

വായ്പയുടെ ബാക്കി തുകയേക്കാള്‍ വീടിന്റെ വിപണിമൂല്യം കുറയുന്ന സാഹചര്യമാണ് നെഗറ്റീവ് ഇക്വിറ്റി. ഇതിനിടെ ഒക്ടോബറില്‍ ബ്രിട്ടനിലെ വീടുകളുടെ വില 0.6 ശതമാനം കുറഞ്ഞതായി ലോയ്ഡ്‌സ് ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിലയില്‍ 1.2 ശതമാനം ഇടിവുമുണ്ടായി.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം യുകെയിലെ ശരാശരി ഭവനവില 2026 സെപ്റ്റംബറില്‍ 273,000 പൗണ്ടിലേക്കാണ് എത്തിയത്. 1.2% വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്ന് ഹൗസ് പ്രൈസ് ഇന്‍ഡക്‌സ് സ്ഥിരീകരിക്കുന്നു.

പ്രോപ്പര്‍ട്ടി വില ഉയരുമ്പോഴും, ഹൗസിംഗ് വിപണിയിലെ പ്രവര്‍ത്തനങ്ങള്‍ മെല്ലെപ്പോക്കിലാണ്. 2026 ജൂലൈയില്‍ ഒരു വര്‍ഷം മുന്‍പത്തെ അപേക്ഷിച്ച് 19,205 കുറവ് വീടുകളുടെ വില്‍പ്പനയാണ് നടന്നത്.

കൈമാറ്റം ചെയ്യുന്ന വീടുകളുടെ എണ്ണം കുറയുമ്പോഴും കഴിഞ്ഞ 12 മാസത്തില്‍ ഭവനവിലകള്‍ പിടിച്ചുനില്‍ക്കുകയാണ്. ഇംഗ്ലണ്ടിലാണ് വില്‍പ്പന ഇടിഞ്ഞതില്‍ പ്രധാനം. 31% ഇടിവാണ് ഇവിടെ വില്‍പ്പനയില്‍ നേരിട്ടത്. വെയില്‍സില്‍ 1219 വില്‍പ്പനക്കുറവ് ഉണ്ടായപ്പോള്‍, സ്‌കോട്ട്‌ലണ്ടില്‍ ട്രെന്‍ഡ് നേര്‍വിപരീതമാണ്. അവിടെ 342 സെയില്‍ കൂടി.

നോര്‍ത്ത് മേഖലകളിലാണ് വില വര്‍ദ്ധന ശക്തമായി രേഖപ്പെടുത്തിയതെന്ന് കണക്കുകള്‍ പറയുന്നു. നോര്‍ത്ത് ഈസ്റ്റില്‍ പ്രോപ്പര്‍ട്ടി മൂല്യം 4.6% വര്‍ദ്ധിച്ച് ശരാശരി 166,649 പൗണ്ടിലേക്ക് എത്തി. നോര്‍ത്ത് വെസ്റ്റിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 3.2% വില വര്‍ദ്ധിച്ച് ശരാശരി ഭവനവില 220,477 പൗണ്ടിലേക്ക് എത്തി.
പലിശ നിരക്ക് കൂട്ടുന്നതിനാല്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂടി നില്‍ക്കുന്നു. വരും മാസങ്ങളില്‍ പലിശകള്‍ വീണ്ടും കൂടുമെന്ന് തന്നെയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കുന്നത്.

ഇതിനിടയില്‍ യുകെയിലെ വീടുകള്‍ക്ക് ചോദിക്കുന്ന വില നവംബര്‍ 7 വരെയുള്ള നാല് ആഴ്ചയില്‍ 1.8% താഴ്ന്നു. വീട് വാങ്ങുന്നവരുടെ ഡിമാന്‍ഡ് 8 ശതമാനമാണ് ഇടിഞ്ഞത്. വില്‍ക്കാനുള്ള വീടുകളുടെ എണ്ണം 12 വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍ എത്തി.

വീട് വാങ്ങുന്നവരുടെ ബജറ്റ് കൂടുതല്‍ കടുപ്പത്തിലേക്ക് മാറുന്നതിനാല്‍ വീട് വില്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ഇതിനൊത്ത് അഡ്ജസ്റ്റ് ചെയ്യേണ്ടി വരുന്നു.

രണ്ട് വര്‍ഷത്തെ ശരാശരി ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് നിരക്ക് 5.51 ശതമാനത്തിലേക്ക് കുറഞ്ഞിട്ടുണ്ട്. മൂന്ന് വര്‍ഷത്തിനിടെ ആദ്യമായാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈ മാസം പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചത്. മോര്‍ട്ട്‌ഗേജ് നിരക്കുകളാണ് ഭവനവിപണിയെ ദുര്‍ബലപ്പെടുത്തുന്ന പ്രധാന ഘടകമായി മാറുന്നത്.

ലാന്‍ഡ്‌ലോര്‍ഡ്‌സ് പ്രോപ്പര്‍ട്ടികള്‍ വില്‍ക്കാന്‍ തീരുമാനിക്കുന്നത് മൂലം വാടക വിപണിയില്‍ കടുത്ത മത്സരമാണ് രൂപപ്പെടുന്നത്. ഇംഗ്ലണ്ടിലെ റെന്റേഴ്‌സ് റൈറ്റ്‌സ് ആക്ട് വാടകക്കാര്‍ക്ക് പുതിയ സുരക്ഷ നല്‍കിയെങ്കിലും വാടക വിപണിയിലെ സപ്ലൈയും, അഫോര്‍ഡബിലിറ്റി പ്രശ്‌നവും മാറ്റാന്‍ ഇതിന് സാധിച്ചിട്ടില്ല.

  • പൗണ്ടിന്റെ മൂല്യം കുത്തനെ ഇടിഞ്ഞു: 130ല്‍ നിന്ന് 121 രൂപയായി
  • കുതിച്ചുയര്‍ന്ന് പണപ്പെരുപ്പം 3.6 ശതമാനത്തില്‍; ബാങ്ക് ഓഫ് ഇംഗ്ലണ്ട് വീണ്ടും പലിശ ഉയര്‍ത്താന്‍ സാധ്യത
  • പലിശനിരക്ക് 4 ശതമാനമായി ഉയര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; കുടുംബങ്ങള്‍ക്ക് മോര്‍ട്ട്‌ഗേജ് തിരിച്ചടി
  • ബ്രക്സിറ്റിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മൂല്യത്തില്‍ പൗണ്ട്; ഡോളറിനും യൂറോയ്ക്കുമെതിരെ മുന്നേറ്റം
  • പണപ്പെരുപ്പം 3.5 ശതമാനത്തിലേക്ക് കുതിച്ചു; പലിശ നിരക്കുകള്‍ കൂടിയേക്കും
  • പണപ്പെരുപ്പം 3.1%; മിഡില്‍ ഈസ്റ്റ് യുദ്ധം യുകെ എനര്‍ജി മേഖലയ്ക്ക് കനത്ത തിരിച്ചടിയാകും
  • ഉയരുന്ന പണപ്പെരുപ്പം, പലിശ നിരക്കുകള്‍ സമ്മര്‍ദത്തില്‍
  • ഒടുവില്‍ ആശ്വാസവാര്‍ത്ത പുറത്തുവിട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍
  • പൗണ്ട് റെക്കോര്‍ഡില്‍; രൂപയ്‌ക്കെതിരെ 130.50ല്‍ എത്തി; നാട്ടിലേയ്ക്ക് പണമയക്കല്‍ കൂടും
  • പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; യുദ്ധം രൂക്ഷമായാല്‍ സ്ഥിതി മാറും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions