ബിസിനസ്‌

പൗണ്ടിന്റെ മൂല്യം കുത്തനെ ഇടിഞ്ഞു: 130ല്‍ നിന്ന് 121 രൂപയായി

പൗണ്ടിന്റെ മൂല്യത്തില്‍ ഒരു മാസത്തിനിടെ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ഒരു പൗണ്ടിന്റെ വിനിമയ നിരക്ക് 121.25 രൂപയാണ്. നവംബര്‍ ആദ്യവാരം 127-ന് മുകളിലായിരുന്ന പൗണ്ടിന്റെ മൂല്യമാണ് ഒറ്റമാസം കൊണ്ട് ഏകദേശം 5 ശതമാനത്തോളം ഇടിഞ്ഞത്.നാട്ടിലേക്ക് പണം അയക്കുന്നവര്‍ക്ക് തിരിച്ചടിയാകുമ്പോള്‍ നാട്ടില്‍ നിന്ന് പണം അയക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മറ്റും ഇത് നേട്ടമാണ്.

വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപങ്ങളുടെ ശക്തമായ ഒഴുക്ക് രൂപയ്ക്ക് പിന്തുണ നല്‍കിയെങ്കിലും, കോര്‍പ്പറേറ്റ് മേഖലയില്‍ നിന്നുള്ള ഡോളറിനായുള്ള ആവശ്യകതയും ആഭ്യന്തര ഓഹരി വിപണിയിലെ തളര്‍ച്ചയും ഈ നേട്ടത്തെ മറികടന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ യുഎസ് ഡോളറിനെതിരെ 92.43-92.44 നിലവാരം വരെ രൂപ ഉയര്‍ന്നിരുന്നു - ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്. എന്നാല്‍ പിന്നീട് രൂപയുടെ മൂല്യം ഇടിയുകയായിരുന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 92.85 എന്ന നിലയിലായിരുന്ന രൂപ, മുന്‍ ദിവസത്തെ ക്ലോസിംഗ് നിരക്കിനേക്കാള്‍ 23 പൈസ താഴ്ന്നു. മുന്‍ ദിവസത്തെ ക്ലോസിംഗ് നിരക്കായ 92.67-ല്‍ നിന്ന് മാറി, രൂപ 92.8825 എന്ന നിലയിലാണ് വ്യാപാരം ചെയ്യപ്പെട്ടത്.

യുകെ മലയാളികള്‍ക്ക് ഓണം ബമ്പറായി രൂപയ്‌ക്കെതിരെ പൗണ്ട് മൂല്യം 130.50 രൂപ എത്തിയിരുന്നു.

  • യുകെയില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഒരു ശതമാനം ഡെപ്പോസിറ്റില്‍ ഭവനവായ്പ പദ്ധതി
  • കുതിച്ചുയര്‍ന്ന് പണപ്പെരുപ്പം 3.6 ശതമാനത്തില്‍; ബാങ്ക് ഓഫ് ഇംഗ്ലണ്ട് വീണ്ടും പലിശ ഉയര്‍ത്താന്‍ സാധ്യത
  • പലിശനിരക്ക് 4 ശതമാനമായി ഉയര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; കുടുംബങ്ങള്‍ക്ക് മോര്‍ട്ട്‌ഗേജ് തിരിച്ചടി
  • ബ്രക്സിറ്റിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മൂല്യത്തില്‍ പൗണ്ട്; ഡോളറിനും യൂറോയ്ക്കുമെതിരെ മുന്നേറ്റം
  • പണപ്പെരുപ്പം 3.5 ശതമാനത്തിലേക്ക് കുതിച്ചു; പലിശ നിരക്കുകള്‍ കൂടിയേക്കും
  • പണപ്പെരുപ്പം 3.1%; മിഡില്‍ ഈസ്റ്റ് യുദ്ധം യുകെ എനര്‍ജി മേഖലയ്ക്ക് കനത്ത തിരിച്ചടിയാകും
  • ഉയരുന്ന പണപ്പെരുപ്പം, പലിശ നിരക്കുകള്‍ സമ്മര്‍ദത്തില്‍
  • ഒടുവില്‍ ആശ്വാസവാര്‍ത്ത പുറത്തുവിട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍
  • പൗണ്ട് റെക്കോര്‍ഡില്‍; രൂപയ്‌ക്കെതിരെ 130.50ല്‍ എത്തി; നാട്ടിലേയ്ക്ക് പണമയക്കല്‍ കൂടും
  • പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; യുദ്ധം രൂക്ഷമായാല്‍ സ്ഥിതി മാറും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions