സിനിമ

അമിതാഭ് ബച്ചന്റെ വസതിക്കു ബോംബ് ഭീഷണി


ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ വസതിക്കു ബോംബ് ഭീഷണി. മുംബൈ മേയര്‍ ഋതു താവ്ഡെയ്ക്കും മുനിസിപ്പല്‍ കമ്മീഷണര്‍ അശ്വിനി ഭിഡെയ്ക്കും ലഭിച്ച ഭീഷണി ഇ-മെയിലിലാണ് നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സ്ഫോടനം നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയത്. സംഭവത്തെ തുടര്‍ന്ന് മുംബൈയില്‍ സുരക്ഷ ശക്തമാക്കി.

ജൂഹുവിലെ അമിതാഭ് ബച്ചന്റെ വസതിയായ ജല്‍സ, മേയറുടെ ഓഫീസ്, മെട്രോ സ്റ്റേഷനുകള്‍, മഹാലക്ഷ്മി റേസ്‌കോഴ്സ് തുടങ്ങിയ സ്ഥലങ്ങളില്‍ സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഇ-മെയിലിലെ അവകാശവാദം. നവംബര്‍ 27 മുതല്‍ ഡിസംബര്‍ 31 വരെ മെട്രോ സ്റ്റേഷനുകളില്‍ ഐഇഡി സ്ഫോടനങ്ങള്‍ നടത്തുമെന്നും മുംബൈയില്‍ തുടര്‍ച്ചയായി 30 ദിവസം ഗ്രനേഡ് ആക്രമണം നടത്തുമെന്നും ഭീഷണിയുണ്ട്.

നവംബര്‍ 27ന് മുംബൈയിലെ മഹാലക്ഷ്മി റേസ്‌കോഴ്സില്‍ നടക്കാനിരിക്കുന്ന ഗായകന്‍ ദില്‍ജിത് ദോസാഞ്ചിന്റെ സംഗീത പരിപാടി റദ്ദാക്കണമെന്നും ഇ-മെയിലില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരിപാടി നടത്തിയാല്‍ വേദിയില്‍ ഡ്രോണ്‍ ആക്രമണം നടത്തുമെന്നും ഭീഷണിയുണ്ട്. ഖലിസ്ഥാന്‍ അനുകൂല പരാമര്‍ശങ്ങളും 1984ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളും സന്ദേശത്തിലുണ്ട്.

2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ 18-ാം വാര്‍ഷിക ദിനത്തിലാണ് പുതിയ ഭീഷണി ലഭിച്ചത്.

  • ആര്‍എസ്എസ് വേദിയില്‍ മോഹന്‍ലാല്‍; 'രാജ്യസ്‌നേഹവും ദേശീയബോധവും സംസ്‌കാരം'
  • പോക്‌സോ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ഒരു കൊല്ലം തടവ് ശിക്ഷ
  • 'സിനിമ പ്രൊമോഷന്‍ സമയത്ത് മാത്രം മാളത്തില്‍ നിന്നിറങ്ങി വായില്‍ തോന്നിയത് വിളിച്ചു പറയുന്ന കമ്മിണി' ; പാര്‍വതിക്കെതിരെ മായ മേനോന്‍
  • വില്യം രാജകുമാരന് സെയ്ഫ് അലിഖാനും കരീന കപൂറും വിരുന്നൊരുക്കി
  • നയന്‍താരയുടെ 42-ാം പിറന്നാളിന് അപൂര്‍വ പ്രണയനിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ സമ്മാനവുമായി വിഘ്നേഷ് ശിവന്‍
  • 'അതിമനോഹരം' ബെസ്റ്റ് ആയിരുന്നുവെന്ന് ലോകം പറയും'; ഷാജി കുമാറിനെ അനുസ്മരിച്ചു തരുണ്‍മൂര്‍ത്തി
  • തിയേറ്റര്‍ ഇളക്കിമറിക്കാന്‍ 'ബാച്ച്‌ലര്‍ പാര്‍ട്ടി 'deux'; അഡ്വാന്‍സ് ബുക്കിംഗിന് തുടക്കം
  • ബോക്സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തിരുത്തി 'രാമായണം'; ആഗോള കളക്ഷന്‍ 1000 കോടിയിലേക്ക്
  • ഛായാഗ്രാഹകന്‍ ഷാജികുമാര്‍ വിടവാങ്ങി; അന്തരിച്ചത് അന്‍പതിലേറെ സിനിമകള്‍ക്ക് ദൃശ്യഭംഗിയൊരുക്കിയ കലാകാരന്‍
  • നടന്‍ റസ്സല്‍ ബ്രാന്‍ഡിനെതിരെ കൂടുതല്‍ പീഡന കേസുകളില്‍ അന്വേഷണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions