യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ 75% പേര്‍ക്കും വംശീയ അധിക്ഷേപം നേരിടേണ്ടിവരുന്നു

യുകെയില്‍ വംശീയ വിവേചനം വ്യാപകമാകുന്നതായി പുതിയ പഠന റിപ്പോര്‍ട്ട്. രാജ്യത്തെ അഞ്ച് പ്രധാന ന്യൂനപക്ഷ വംശീയ വിഭാഗങ്ങളില്‍പ്പെട്ട 75 ശതമാനം ആളുകളും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വംശീയ അധിക്ഷേപമോ അന്യായമായ പെരുമാറ്റമോ നേരിട്ടതായി സര്‍വേ കണ്ടെത്തി.

ജോലിസ്ഥലങ്ങളിലും വംശീയ വിവേചനം വ്യാപകമാണെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട 45 ശതമാനം ജീവനക്കാരും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജോലിസ്ഥലത്ത് വംശീയ അധിക്ഷേപം നേരിട്ടതായി വ്യക്തമാക്കി. ഇതില്‍ പല സംഭവങ്ങളും തമാശയെന്ന പേരിലാണ് ന്യായീകരിക്കപ്പെടുന്നത്. പരാതിപ്പെട്ടാല്‍ എച്ച്ആര്‍ വിഭാഗം ഗൗരവമായി പരിഗണിക്കുമെന്ന വിശ്വാസമില്ലെന്ന് 56 ശതമാനം പേരും പ്രതികരിച്ചു.

വംശീയ അധിക്ഷേപം നേരിട്ടവരില്‍ 75 ശതമാനം പേരുടെയും മാനസികാരോഗ്യത്തെ ഇത് ഏതെങ്കിലും തരത്തില്‍ ബാധിച്ചതായും പഠനം വ്യക്തമാക്കുന്നു.

കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങളും വംശീയ അധിക്ഷേപത്തിന് കാരണമാകുന്നതായി പഠനം കണ്ടെത്തി. വംശീയ വിവേചനം നേരിട്ടവരില്‍ 42 ശതമാനം പേര്‍ ഇത്തരം പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടാണ് അനുഭവങ്ങള്‍ ഉണ്ടായതെന്ന് പറഞ്ഞു. കുടിയേറ്റക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ വിദ്വേഷപരമായ പോസ്റ്റുകള്‍ സാമൂഹികമാധ്യമങ്ങളില്‍ ആഴ്ചതോറും കാണുന്നവരാണ് 57 ശതമാനം പേര്‍. രാജ്യത്തെ പ്രശ്‌നങ്ങള്‍ക്ക് കുടിയേറ്റക്കാരെ കുറ്റപ്പെടുത്തുന്ന രാഷ്ട്രീയ നേതാക്കളുടെ പരാമര്‍ശങ്ങള്‍ പതിവായി കേള്‍ക്കുന്നതായി 46 ശതമാനം പേരും വ്യക്തമാക്കി. 2,506 മുതിര്‍ന്നവരില്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

അതിനിടെ, യുകെയിലെ പ്രശസ്തമായ ഓക്സ്ഫഡ് സര്‍വകലാശാലയില്‍ പഠിക്കുന്ന ഇന്ത്യന്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിനിക്ക് നേരെ വംശീയ അധിക്ഷേപമുണ്ടായതായി പരാതി ഉയര്‍ന്നു. കാമാക്ഷി എന്ന വിദ്യാര്‍ത്ഥിനിയാണ് ക്യാമ്പസിലെ കടയില്‍വെച്ച് അപരിചിതയായ യുവതിയില്‍നിന്ന് ദുരനുഭവം നേരിട്ട കാര്യം വെളിപ്പെടുത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് കാമാക്ഷി സംഭവം വിവരിച്ചത്. സാധനങ്ങള്‍ വാങ്ങാനായി സന്തോഷത്തോടെ കടയിലെത്തിയപ്പോഴാണ് വെള്ളക്കാരിയായ യുവതി അടുത്തെത്തി അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയത്. ആദ്യം ഇത് കാര്യമാക്കിയില്ലെങ്കിലും പിന്നീട് വീണ്ടും അടുത്തെത്തിയ യുവതി തനിക്ക് ദുര്‍ഗന്ധമാണെന്ന് പറഞ്ഞ് അധിക്ഷേപിക്കുകയായിരുന്നു. പ്രതികരിക്കാന്‍ ശ്രമിക്കുന്നതിനുമുമ്പ് യുവതി അവിടെനിന്ന് കടന്നുകളഞ്ഞെന്നും അപ്രതീക്ഷിത സംഭവത്തില്‍ താന്‍ മരവിച്ചുപോയെന്നും കാമാക്ഷി പറഞ്ഞു.

  • ട്യൂബ് ഡ്രൈവര്‍മാരുടെ സമരത്തില്‍ വലഞ്ഞ് ലണ്ടനിലെ യാത്രക്കാര്‍
  • യുകെയിലെ നെറ്റ് മൈഗ്രേഷന്‍ 29 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍; കുടിയേറ്റം 62% ഇടിഞ്ഞു
  • ഇംഗ്ലണ്ടില്‍ വേനല്‍ച്ചൂടുമായി ബന്ധപ്പെട്ട മരണങ്ങള്‍ റെക്കോര്‍ഡില്‍; 2026ല്‍ 5,258
  • കുടുംബങ്ങള്‍ക്കു ജീവിത ചെലവ് പ്രതിസന്ധി; ഭക്ഷ്യവിലക്കയറ്റം 5% വരെ ഉയരുമെന്ന് മുന്നറിയിപ്പ്
  • ജനുവരിയില്‍ എനര്‍ജി ബില്ലുകള്‍ ഷോക്കാകും; ബില്ലില്‍ 400 പൗണ്ട് വര്‍ധനവ്
  • ഗുരുതര രോഗികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ആനുകൂല്യം ഉടനടി ലഭ്യമാക്കാന്‍ ശുപാര്‍ശ
  • ഇ യുവിലേക്ക് മടങ്ങാന്‍ ഹിതപരിശോധന അനുകൂലമാവണമെന്ന് ആന്‍ഡി ബേണ്‍ഹാം
  • വംശീയ വിവേചനം; യുകെയിലെ ഏഷ്യന്‍ ഡോക്ടര്‍ക്ക് ഒരു ലക്ഷം പൗണ്ടിലേറെ നഷ്ടപരിഹാരം
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുതിച്ചുയര്‍ന്നതോടെ സ്വന്തം വീടിലും നല്ലത് വാടക വീട്; പട്ടിക പുറത്ത്
  • ചികിത്സയും ജീവനക്കാരെയും വെട്ടിക്കുറയ്‌ക്കേണ്ടി വരുമെന്ന് എന്‍എച്ച്എസ് ട്രസ്റ്റുകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions