നാട്ടുവാര്‍ത്തകള്‍

കാനഡയില്‍ ലൈംഗീക അതിക്രമ കേസില്‍ മലയാളി അറസ്റ്റില്‍

കാനഡയിലെ ആല്‍ബര്‍ട്ട പ്രവിശ്യയില്‍ മലയാളി ലൈംഗീക അതിക്രമ കേസില്‍ അറസ്റ്റില്‍. ജോസ് മാജോ പുലിക്കോട്ടിലിനെയാണ് (44) പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ചു കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളില്‍ നിന്ന് സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ള കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തിയേക്കുമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.

കഴിഞ്ഞ ഓഗസ്ത് 17നാണ് കേസിനാസ്പദമായ ആദ്യ പരാതി പൊലീസിന് ലഭിച്ചത്. ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടെ തന്റെ സമ്മതമില്ലാതെ ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചെന്നായിരുന്നു യുവതിയുടെ പരാതി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെ മറ്റൊരു യുവതിയും പരാതിയുമായി രംഗത്തെത്തി.

2016 ല്‍ താന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയായിരിക്കേ പ്രതിചൂഷണം ചെയ്‌തെന്നായിരുന്നു ഇവരുടെ പരാതി. അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ഒക്ടോബര്‍ 19നാണ് ജോസ് മാജോ പുലിക്കോട്ടിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് ലൈംഗീക അതിക്രമ കേസുകള്‍, ലൈംഗീക ചൂഷണം, ലൈംഗീക സ്പര്‍ശനത്തിന് പ്രേരിപ്പിക്കല്‍, പ്രായപൂര്‍ത്തിയാകാത്തയാളുമായി ലൈംഗീക ഇടപെടല്‍ എന്നിങ്ങനെ അഞ്ചു കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിയെ കര്‍ശന നിബന്ധനകളോടെയാണ് വിട്ടയച്ചത്.

പൊതുജനങ്ങള്‍ക്കായുള്ള നീന്തല്‍കുളങ്ങള്‍, സ്‌കൂളുകള്‍, ഡെ കെയര്‍ കേന്ദ്രങ്ങള്‍, കളി സ്ഥലങ്ങള്‍, ലൈബ്രറികള്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കുന്നതിന് പ്രതിയ്ക്കു വിലക്കുണ്ട്. 16 വയസ്സോ അതില്‍ താഴെ പ്രായമുള്ളവരുമായി തൊഴില്‍പരമായ സാഹചര്യങ്ങള്‍ ഒഴികേ ഇടപെടാന്‍ പാടില്ല. പരാതിക്കാരുമായി ബന്ധപ്പെടരുതെന്നും തോക്കോ മറ്റ് ആയുധങ്ങളോ കൈവശം വയ്ക്കരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

  • ബെംഗളൂരുവില്‍ മലയാളി നഴ്‌സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശി പിടിയില്‍
  • ജയിലുകളില്‍ പാര്‍ട്ടി പത്രങ്ങള്‍ക്ക് വിലക്ക്; 55 ജയിലുകളിലെ ദേശാഭിമാനി വിതരണവും അവസാനിക്കും
  • ഇ യു വിദ്യാര്‍ഥികള്‍ക്ക് ബ്രിട്ടീഷ് വിദ്യാര്‍ഥികളുടേതിന് തുല്യമായ ട്യൂഷന്‍ ഫീസ് അനുവദിക്കില്ല
  • ഷാഫിക്കെതിരായ പരാമര്‍ശം: ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിന് നേരെ സൈബര്‍ ആക്രമണം
  • ജയരാജന്‍മാരുടെ പോര്‌; സിപിഎമ്മില്‍ വിവാദം കനക്കുന്നു
  • ബലാത്സംഗ കേസില്‍ പ്രതിയായ ലിവര്‍പൂളിലെ മലയാളി യുവാവിന് 12 വര്‍ഷം തടവ്
  • പത്തുവയസുകാരിയെ 70 കാരന്‍ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി; 46 കാരന്‍ അറസ്റ്റില്‍
  • പടക്കം വേണ്ടെന്ന് വധുവിന്റെ വീട്ടുകാര്‍; പടക്കം പൊട്ടിച്ച് വരന്റെ സംഘം; നാദാപുരത്ത് വിവാഹ ചടങ്ങില്‍ കൂട്ടത്തല്ല്
  • പത്മജയ്ക്കു പിന്നാലെ പത്മിനി തോമസും ബിജെപി വിട്ടു
  • ഇന്ത്യാ സന്ദര്‍ശനം പൂര്‍ത്തിയാക്കി വില്യമും കെയ്റ്റും; നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions