നാട്ടുവാര്‍ത്തകള്‍

ബെംഗളൂരുവില്‍ മലയാളി നഴ്‌സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശി പിടിയില്‍

ബെംഗളൂരു: ബെംഗളൂരുവിലെ ലോഡ്ജില്‍ മലയാളി നഴ്‌സ് കൊല്ലപ്പെട്ടു. അടൂര്‍ സ്വദേശിനി ഗംഗ (22) ആണ് കൊല്ലപ്പെട്ടത്. തവക്കല്‍ മസ്താന്‍ ദര്‍ഗയ്ക്ക് സമീപമുള്ള ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ സുഹൃത്ത് ഗോകുല്‍ കൃഷ്ണ(23)യെ അറസ്റ്റ് ചെയ്തു. നാലുവര്‍ഷമായി ഇരുവരും അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. പ്രതിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

നഴ്സിങ് കോഴ്സ് പൂര്‍ത്തിയാക്കിയ ഗംഗ ജോലിയ്ക്കായുള്ള അന്വേഷണത്തിലായിരുന്നു. ബിഎസ്‌സി നഴ്സിങ് ബിരുദധാരിയാണ് ഗോകുല്‍. നഴ്സിങ് വിദ്യാര്‍ഥികള്‍ക്ക് കോളജ് അഡ്മിഷന്‍ നേടിക്കൊടുക്കുന്ന കണ്‍സള്‍ട്ടന്റായി ജോലി ചെയ്തു വരികയായിരുന്നു പ്രതി.

  • കാനഡയില്‍ ലൈംഗീക അതിക്രമ കേസില്‍ മലയാളി അറസ്റ്റില്‍
  • ജയിലുകളില്‍ പാര്‍ട്ടി പത്രങ്ങള്‍ക്ക് വിലക്ക്; 55 ജയിലുകളിലെ ദേശാഭിമാനി വിതരണവും അവസാനിക്കും
  • ഇ യു വിദ്യാര്‍ഥികള്‍ക്ക് ബ്രിട്ടീഷ് വിദ്യാര്‍ഥികളുടേതിന് തുല്യമായ ട്യൂഷന്‍ ഫീസ് അനുവദിക്കില്ല
  • ഷാഫിക്കെതിരായ പരാമര്‍ശം: ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിന് നേരെ സൈബര്‍ ആക്രമണം
  • ജയരാജന്‍മാരുടെ പോര്‌; സിപിഎമ്മില്‍ വിവാദം കനക്കുന്നു
  • ബലാത്സംഗ കേസില്‍ പ്രതിയായ ലിവര്‍പൂളിലെ മലയാളി യുവാവിന് 12 വര്‍ഷം തടവ്
  • പത്തുവയസുകാരിയെ 70 കാരന്‍ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി; 46 കാരന്‍ അറസ്റ്റില്‍
  • പടക്കം വേണ്ടെന്ന് വധുവിന്റെ വീട്ടുകാര്‍; പടക്കം പൊട്ടിച്ച് വരന്റെ സംഘം; നാദാപുരത്ത് വിവാഹ ചടങ്ങില്‍ കൂട്ടത്തല്ല്
  • പത്മജയ്ക്കു പിന്നാലെ പത്മിനി തോമസും ബിജെപി വിട്ടു
  • ഇന്ത്യാ സന്ദര്‍ശനം പൂര്‍ത്തിയാക്കി വില്യമും കെയ്റ്റും; നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions