യു.കെ.വാര്‍ത്തകള്‍

ഭവനഉടമകള്‍ക്ക് പ്രതിമാസ മോര്‍ട്ട്‌ഗേജ് തിരിച്ചടവില്‍ 500 പൗണ്ട് വര്‍ധന; മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്



65 ലക്ഷം ഉപഭോക്താക്കളുടെ പ്രതിമാസ മോര്‍ട്ട്‌ഗേജ് തിരിച്ചടവുകളില്‍ കുതിച്ചുചാട്ടം ഉണ്ടാകുമെന്ന് മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. അടുത്ത മൂന്ന് വര്‍ഷത്തില്‍ ഇത്രയേറെ ആളുകളുടെ ഫിക്‌സഡ് ഡീലുകള്‍ അവസാനിക്കുന്നതോടെയാണ് ഇത്.

4 ലക്ഷത്തോളം പേരുടെ പ്രതിമാസ തിരിച്ചടവില്‍ 500 പൗണ്ടിന്റെയെങ്കിലും വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പില്‍ പറയുന്നത്. ഇത് വാര്‍ഷിക മോര്‍ട്ട്‌ഗേജ് ബില്ലില്‍ 6000 പൗണ്ടാണ് കൂട്ടിച്ചേര്‍ക്കുക.

ബാക്കിയുള്ള ഭവനഉടമകള്‍ക്ക് 100 പൗണ്ട് വര്‍ദ്ധനവും നേരിടണം. ഇത് വര്‍ഷത്തില്‍ 1200 പൗണ്ടായി മാറുമെന്ന് പുതിയ ബാങ്ക് ഓഫ് ഇംഗ്ലണ്ട് കണക്കുകള്‍ പറയുന്നു. പലിശ നിരക്കുകള്‍ വര്‍ദ്ധിച്ച് തുടങ്ങിയതോടെയാണ് മോര്‍ട്ട്‌ഗേജ് എടുത്തവര്‍ക്ക് ഈ തിരിച്ചടി ഒഴിവാക്കാന്‍ കഴിയാത്ത നിലയിലേക്ക് എത്തിയത്.

എടുത്ത മോര്‍ട്ട്‌ഗേജിന്റെ വലുപ്പവും, തിരിച്ചടയ്ക്കാനുള്ള കാലാവധിയുമാണ് എത്രത്തോളം വര്‍ദ്ധന നേരിടേണ്ടി വരുമെന്നത് നിര്‍ണ്ണയിക്കുന്നത്. 2029 അവസാനിക്കുമ്പോള്‍ 100 പൗണ്ടില്‍ താഴെ വര്‍ദ്ധന നേരിടുന്ന 3.4 മില്ല്യണ്‍ ആളുകള്‍ ഉണ്ടാകുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കണക്ക്. 2.7 മില്ല്യണ്‍ ആളുകളുടെ പ്രതിമാസ തിരിച്ചടവ് 100 പൗണ്ടിനും, 500 പൗണ്ടിനും ഇടയിലാകും.

430,000 പേര്‍ക്കാണ് ഏറ്റവും വലിയ തിരിച്ചടി നേരിടുക. ഇവര്‍ക്ക് 500 പൗണ്ടിലേറെ മോര്‍ട്ട്‌ഗേജ് തിരിച്ചടവ് വര്‍ദ്ധനയാണ് നേരിടേണ്ടി വരിക. എനര്‍ജി ബില്ലുകള്‍, ഇന്ധനവില എന്നിങ്ങനെ എല്ലാ മേഖലയിലും കുടുംബങ്ങള്‍ സാമ്പത്തിക ഞെരുക്കം നേരിടുകയാണെന്ന് ബാങ്ക് ചൂണ്ടിക്കാണിക്കുന്നു. ജനുവരിയില്‍ എനര്‍ജി ബില്ലുകള്‍ 26% വര്‍ദ്ധിക്കുമെന്നാണ് റെഗുലേറ്റര്‍ ഓഫ്‌ജെം സ്ഥിരീകരിച്ചിരിക്കുന്നത്.

ഈ മാസമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിന്നും 4 ശതമാനത്തിലേക്ക് ഉയര്‍ത്തിയത്. ഇറാന്‍ യുദ്ധം സൃഷ്ടിക്കുന്ന പണപ്പെരുപ്പ സമ്മര്‍ദം നേരിടാന്‍ മറ്റൊരു പലിശ നിരക്ക് വര്‍ദ്ധന കൂടി പ്രതീക്ഷിക്കാമെന്ന് ബാങ്ക് സൂചന നല്‍കിയിട്ടുണ്ട്.

ജീവിതച്ചെലവ് സമ്മര്‍ദം കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന ലേബര്‍ ഗവണ്‍മെന്റിനും, പ്രധാനമന്ത്രി ബേണ്‍ഹാമിനും ഈ വാര്‍ത്ത കൂടുതല്‍ സമ്മര്‍ദമാണ് സമ്മാനിക്കുക.

  • ചെവിയിലെ അണുബാധയ്ക്കു ചികിത്സ; യുകെയില്‍ ഇന്ത്യന്‍ ദന്തഡോക്ടറുടെ മരണത്തില്‍ ദുരൂഹത
  • 70 കഴിഞ്ഞ ഡ്രൈവര്‍മാര്‍ 3 വര്‍ഷത്തിലൊരിക്കല്‍ കാഴ്ച പരിശോധിക്കണം
  • ഇംഗ്ലണ്ടില്‍ ഫ്ലൂ വ്യാപനം; ഒരാഴ്ചയ്ക്കിടെ ആശുപത്രി അഡ്മിഷനില്‍ 80% വര്‍ധന
  • ട്യൂബ് ഡ്രൈവര്‍മാരുടെ സമരത്തില്‍ വലഞ്ഞ് ലണ്ടനിലെ യാത്രക്കാര്‍
  • യുകെയില്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ 75% പേര്‍ക്കും വംശീയ അധിക്ഷേപം നേരിടേണ്ടിവരുന്നു
  • യുകെയിലെ നെറ്റ് മൈഗ്രേഷന്‍ 29 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍; കുടിയേറ്റം 62% ഇടിഞ്ഞു
  • ഇംഗ്ലണ്ടില്‍ വേനല്‍ച്ചൂടുമായി ബന്ധപ്പെട്ട മരണങ്ങള്‍ റെക്കോര്‍ഡില്‍; 2026ല്‍ 5,258
  • കുടുംബങ്ങള്‍ക്കു ജീവിത ചെലവ് പ്രതിസന്ധി; ഭക്ഷ്യവിലക്കയറ്റം 5% വരെ ഉയരുമെന്ന് മുന്നറിയിപ്പ്
  • ജനുവരിയില്‍ എനര്‍ജി ബില്ലുകള്‍ ഷോക്കാകും; ബില്ലില്‍ 400 പൗണ്ട് വര്‍ധനവ്
  • ഗുരുതര രോഗികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ആനുകൂല്യം ഉടനടി ലഭ്യമാക്കാന്‍ ശുപാര്‍ശ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions