യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ ഫ്ലൂ വ്യാപനം; ഒരാഴ്ചയ്ക്കിടെ ആശുപത്രി അഡ്മിഷനില്‍ 80% വര്‍ധന

ഇംഗ്ലണ്ടില്‍ ഫ്ലൂ ബാധിച്ച് ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നു. ഒരാഴ്ചയ്ക്കിടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ നിരക്കില്‍ 80 ശതമാനം വര്‍ധനയുണ്ടായതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി അറിയിച്ചു. കോവിഡ് മഹാമാരിക്ക് മുമ്പുള്ള കാലത്തിനുശേഷം ഈ സമയത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നും അധികൃതര്‍ വ്യക്തമാക്കി.

രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രോഗസാധ്യത കൂടുതലുള്ളവര്‍ എത്രയും വേഗം ഫ്‌ലൂ വാക്‌സിന്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. 65 വയസ്സിന് മുകളിലുള്ളവരില്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചവരുടെ നിരക്ക് 68 ശതമാനത്തില്‍ താഴെയാണ്. സാധാരണ ഈ സമയത്ത് രേഖപ്പെടുത്താറുള്ള നിരക്കിനേക്കാള്‍ കുറവാണിത്.

രോഗങ്ങളുടെ വ്യാപനം തടയുന്നതിനായി ചില എന്‍എച്ച്എസ് ആശുപത്രികളില്‍ മാസ്‌ക് ധരിക്കുന്നത് വീണ്ടും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ ശൈത്യകാലവും എന്‍എച്ച്എസ് കടുത്ത സമ്മര്‍ദ്ദത്തിലൂടെ കടന്നുപോകുമെന്ന ആശങ്ക ശക്തമാണ്.

  • ചെവിയിലെ അണുബാധയ്ക്കു ചികിത്സ; യുകെയില്‍ ഇന്ത്യന്‍ ദന്തഡോക്ടറുടെ മരണത്തില്‍ ദുരൂഹത
  • 70 കഴിഞ്ഞ ഡ്രൈവര്‍മാര്‍ 3 വര്‍ഷത്തിലൊരിക്കല്‍ കാഴ്ച പരിശോധിക്കണം
  • ഭവനഉടമകള്‍ക്ക് പ്രതിമാസ മോര്‍ട്ട്‌ഗേജ് തിരിച്ചടവില്‍ 500 പൗണ്ട് വര്‍ധന; മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • ട്യൂബ് ഡ്രൈവര്‍മാരുടെ സമരത്തില്‍ വലഞ്ഞ് ലണ്ടനിലെ യാത്രക്കാര്‍
  • യുകെയില്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ 75% പേര്‍ക്കും വംശീയ അധിക്ഷേപം നേരിടേണ്ടിവരുന്നു
  • യുകെയിലെ നെറ്റ് മൈഗ്രേഷന്‍ 29 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍; കുടിയേറ്റം 62% ഇടിഞ്ഞു
  • ഇംഗ്ലണ്ടില്‍ വേനല്‍ച്ചൂടുമായി ബന്ധപ്പെട്ട മരണങ്ങള്‍ റെക്കോര്‍ഡില്‍; 2026ല്‍ 5,258
  • കുടുംബങ്ങള്‍ക്കു ജീവിത ചെലവ് പ്രതിസന്ധി; ഭക്ഷ്യവിലക്കയറ്റം 5% വരെ ഉയരുമെന്ന് മുന്നറിയിപ്പ്
  • ജനുവരിയില്‍ എനര്‍ജി ബില്ലുകള്‍ ഷോക്കാകും; ബില്ലില്‍ 400 പൗണ്ട് വര്‍ധനവ്
  • ഗുരുതര രോഗികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ആനുകൂല്യം ഉടനടി ലഭ്യമാക്കാന്‍ ശുപാര്‍ശ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions