കോഴിക്കോട്: താമരശ്ശേരിയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ബസില്‍ 20 കാരിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ 2 സ്വകാര്യ ബസ് ജീവനക്കാര്‍ പിടിയിലായി. നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പലതവണ പെണ്‍കുട്ടിയെ ബസ് ഡ്രൈവര്‍ കെ.കെ. അനീഷ്, ക്ലീനര്‍ പി.എസ്. സജിത്ത് എന്നിവര്‍പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന്റെ സുഹൃത്തുക്കളാണ് ഇവരെന്നാണ് വിവരം.
നരിക്കുനിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് 20 കാരി. നേരത്തെ ഇവര്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സമയത്ത് പ്രതികള്‍ കാറിലെത്തി പെണ്‍കുട്ടിയ്ക്ക് ജ്യൂസില്‍ മയക്കുമരുന്ന് കലക്കി നല്‍കുകയും ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. ഈ സമയത്താണ് ഇവര്‍ നഗ്ന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ഇക്കാര്യം കാണിച്ചുകൊണ്ട് പലതവണ ഭീഷണിപ്പെടുത്തി പീഡനം നടത്തുകയായിരുന്നു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകുമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പ്രതികളെ റിമാന്‍ഡ് ചെയ്തു.