ആരോഗ്യം

വെയിലു കൊണ്ടും മീന്‍ കഴിച്ചും പക്ഷാഘാതത്തെ തടയാം

ലണ്ടന്‍: പക്ഷാഘാതം തടയുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം വെയിലുകൊള്ളുന്നതും മീന്‍ കഴിക്കുന്നതും. സൂര്യപ്രകാശത്തിലും മത്സ്യവിഭവങ്ങളിലും ധാരാളമായി ജീവകം ഡി അടങ്ങിയതിനാല്‍ ഇത്‌ മനുഷ്യരില്‍ പക്ഷാഘാതത്തിനുള്ള സാധ്യത ഗണ്യമായി കുറക്കുമെന്നാണു പഠനം. ഹവായ് യൂനിവേഴ്സിറ്റിയിലെ ഗവേഷകരാണ് 34 വര്‍ഷം നീണ്ട ഗവേഷണങ്ങള്‍ക്കൊടുവില്‍ പക്ഷാഘാതത്തെ കുറിച്ചുള്ള അപൂര്‍വ വിവരങ്ങള്‍ പുറത്തുവിട്ടത്. മധ്യവയസ്കരും പ്രായമുള്ളവരുമടങ്ങിയ 7,500 വ്യക്തികളില്‍ നടത്തിയ പഠനത്തില്‍ ജീവകം-ഡിയുടെ കുറവ് കണ്ടെത്തിയ 25 ശതമാനം പേരിലും രക്തം കട്ടപിടിക്കാനും അതുവഴി പക്ഷാഘാതം ഉണ്ടാവാനുമുള്ള സാധ്യത ആറിരട്ടിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ജീവകം ഡിയുടെ കുറവ് പക്ഷഘാതം സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനത്തില്‍ തെളിഞ്ഞിരുന്നു. ജീവകം-ഡി യുടെ കുറവുമൂലം മസ്തിഷ്കത്തിലെ സൂക്ഷ്മങ്ങളായ രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കുന്നത് പക്ഷാഘാതത്തത്തിന് കാരണമാവുന്നു.
സൂര്യപ്രകാശത്തിലും മത്സ്യവിഭവങ്ങളിലും ധാരാളമായി കണ്ടുവരുന്ന ജീവകം-ഡി മനുഷ്യ മസ്തിഷ്കത്തിലെ ഞരമ്പുകളില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യത കുറക്കുന്നതായി ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഡോ. ഗോട്ടാറോ കോജിമോ പറഞ്ഞു.

  • യുകെയില്‍ ഓരോ 75 സെക്കന്‍ഡിലും ഒരാളില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നു; രോഗം കണ്ടെത്താന്‍ പുതിയ പദ്ധതികളുമായി സര്‍ക്കാര്‍
  • യുകെയിലെ പ്രസവാനന്തര പരിചരണ സംവിധാനം മോശം; 87% സ്ത്രീകളും അമിത സമ്മര്‍ദ്ദത്തില്‍
  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions