ആരോഗ്യം

കാല്‍പാദം വളര്‍ന്ന് ശരീരത്തേക്കാള്‍ വലുതായി; ദിവസവും വളരുന്ന കാല്‍പാദം മൂലം ചെരുപ്പ് ധരിക്കാന്‍ പോലും കഴിയാത്ത ഒരു മൂന്നുവയസുകാരി

ബെയ്ജിംഗ്: കാല്‍പാദം വളര്‍ന്ന് ശരീരത്തേക്കാള്‍ വലുതാവുക, ദിവസവും വളരുന്ന കാല്‍പാദം മൂലം ചെരുപ്പ് പോലും ധരിക്കാന്‍ കഴിയാതെ നടക്കാന്‍ നന്നേ വിഷമിക്കുന്ന മൂന്ന് വയസുകാരി ആരുടേയും കരളലിയിക്കും. ചൈനയിലെ ഷാന്ക്ഷി പ്രവിശ്യയിലെ സിയാന്‍ സ്വദേശിനിയായ യു യു എന്ന കുട്ടിയ്ക്കാണ് കാല്‍പാദം അമിതമായി വളരുന്ന അപൂര്‍വ രോഗം ബാധിച്ചു ജീവിതം ദുരിത പൂര്‍ണമായത്‌.

വളഞ്ഞു വലുതായ കാല്‍പാദം കൊണ്ട് കുട്ടിക്ക് പരസഹായമില്ലാതെ നടക്കാന്‍ കഴിയില്ല. മുത്തശ്ശിയുടെ കൈപിടിച്ച് വളരെ വിഷമിച്ചുള്ള യു യുവിന്റെ നടപ്പ് കണ്ട് നില്‍ക്കുന്നവര്‍ക്കും പ്രയാസമുണ്ടാക്കുന്ന കാഴ്ചയാണ്.

അമിത വേഗതയില്‍ കുട്ടിയുടെ കാല്‍പാദം വളരുകയാണ്. കാല്‍പാദം ഒഴിച്ച് കുട്ടിയുടെ ശരീര അവയവങ്ങളെല്ലാം സാധാരണ വളര്‍ച്ചയാണ്. എക്സ് റേ പരിസോധനയില്‍ കാല്‍പാദത്തിന്റെ എല്ലുകള്‍ വളഞ്ഞു വികൃതമായ നിലയിലാണ്. പക്ഷേ ഈ അസുഖം എന്താണെന്ന് ഇതുവരെ ആരോഗ്യ വിദഗ്ദ്ധര്‍ക്കും പിടികിട്ടിയിട്ടില്ല.

യു യുവിനെ ബെയ്ജിംഗില്‍ എത്തിച്ചു വിദഗ്ധ ചികിത്സ നല്‍കണമെന്നാണ് മുത്തശ്ശന്റെ ആഗ്രഹം.എന്നാല്‍ ദാരിദ്യം അതിന്‌ അനുവദിക്കുന്നില്ല. ചികിത്സയ്ക്കായി ഫണ്ട് സ്വരൂപിക്കാനുള്ള ശ്രമത്തിലാണ് ഈ കുടുംബം.

  • എന്‍എച്ച്എസില്‍ കാന്‍സര്‍ ചികിത്സയ്ക്ക് പ്രതീക്ഷയായി 'സൈറ്റോകൈന്‍ റിലീസ് സിന്‍ഡ്രോം' തടയാന്‍ മരുന്ന് പരീക്ഷണം തുടങ്ങി
  • സ്തനാര്‍ബുദ രോഗികളില്‍ പലര്‍ക്കും കീമോതെറാപ്പി ഒഴിവാക്കാം; പുതിയ കണ്ടെത്തല്‍
  • യുകെയില്‍ ഒരോ 80 സെക്കന്റിലും ഒരാള്‍ക്ക് കാന്‍സര്‍ സ്ഥിരീകരിക്കുന്നു
  • നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും; യുകെയില്‍ കാന്‍സര്‍ മരണനിരക്ക് മൂന്നിലൊന്നു കുറഞ്ഞു
  • യുകെയില്‍ ഓരോ 75 സെക്കന്‍ഡിലും ഒരാളില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നു; രോഗം കണ്ടെത്താന്‍ പുതിയ പദ്ധതികളുമായി സര്‍ക്കാര്‍
  • യുകെയിലെ പ്രസവാനന്തര പരിചരണ സംവിധാനം മോശം; 87% സ്ത്രീകളും അമിത സമ്മര്‍ദ്ദത്തില്‍
  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions