ആരോഗ്യം

അബോര്‍ഷന്‍ മാസം തികയാതെയുള്ള പ്രസവത്തിന് കാരണമാവും

ലണ്ടന്‍ : അപ്രതീക്ഷിതമായി വരുന്ന ആദ്യ ഗര്‍ഭം അബോര്‍ട്ട്‌ ചെയ്യുന്നവര്‍ ജാഗ്രതൈ! പിന്നീട് ആരോഗ്യമുള്ള കുട്ടികളെ പ്രസവിക്കാന്‍ അമ്മമാര്‍ക്ക് കഴിയില്ല. ഇത്തരം അബോര്‍ഷന്‍ മാസംതികയാതെ പ്രസവിക്കുന്നതിന് ഇടയാക്കുമെന്ന് അബര്‍ഡീന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു.

മരുന്ന് ഉപയോഗിച്ചുള്ള അബോര്‍ഷനാണ് ഏറെ ദോഷവശങ്ങളുള്ളതെന്നും ഇത്തരത്തില്‍ അബോര്‍ഷന്‍ ചെയ്യുന്നവര്‍ തങ്ങളുടെയും പുതിയതായി ജനിക്കുന്ന കുഞ്ഞിന്റെയും ആരോഗ്യം അപകടപ്പെടുത്തുകയാണെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

37 ശതമാനം സ്ത്രീകളിലാണ് രണ്ടാമത്തെ പ്രസവം മാസം തികയാതെ സംഭവിക്കാന്‍ സാധ്യതയുള്ളത്. 1981 മുതല്‍ 2007 വരെ സ്‌കോട്ട്‌ലന്‍ഡിലെ 6,20,000 സ്ത്രീകളിലാണ് പഠനം നടത്തിയത്.

മാസംതികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളുടെ ജീവന്‍തന്നെ അപകടത്തിലാകുന്നതിനു പുറമെ ഭാവിയില്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങളും അവരെ ബാധിക്കുന്നതായും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ശ്വാസകോശ രോഗങ്ങള്‍, സെറിബ്രല്‍ പാള്‍സി, മഞ്ഞപ്പിത്തം, വിളര്‍ച്ച രോഗങ്ങള്‍, മാനസിക രോഗങ്ങള്‍ എന്നിവ ഭാവിയില്‍ ഉണ്ടായേക്കാമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്.

  • യുകെയില്‍ ഒരോ 80 സെക്കന്റിലും ഒരാള്‍ക്ക് കാന്‍സര്‍ സ്ഥിരീകരിക്കുന്നു
  • നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും; യുകെയില്‍ കാന്‍സര്‍ മരണനിരക്ക് മൂന്നിലൊന്നു കുറഞ്ഞു
  • യുകെയില്‍ ഓരോ 75 സെക്കന്‍ഡിലും ഒരാളില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നു; രോഗം കണ്ടെത്താന്‍ പുതിയ പദ്ധതികളുമായി സര്‍ക്കാര്‍
  • യുകെയിലെ പ്രസവാനന്തര പരിചരണ സംവിധാനം മോശം; 87% സ്ത്രീകളും അമിത സമ്മര്‍ദ്ദത്തില്‍
  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions