നാട്ടുവാര്‍ത്തകള്‍

തമിഴ് നടിക്കെതിരെ ട്രെയിനില്‍ ലൈംഗികാതിക്രമം; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റില്‍


കോട്ടയം: തമിഴ് നടിയും മോഡലുമായ യുവതിക്കെതിരെ ട്രെയിനില്‍ ലൈംഗികാതിക്രമമെന്ന് പരാതി. സംഭവത്തില്‍ കൊല്ലം ചവറ തയ്യില്‍ സ്വദേശിയായ അന്‍സാര്‍ ഖാനെ (25) കോട്ടയം റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രില്‍ 12ന് ചെന്നൈ- തിരുവനന്തപുരം എക്‌സ്‌പ്രസിലായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്.

യുവതി ഉറക്കത്തിലായിരുന്നപ്പോള്‍ പ്രതി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. യുവതി ഉണര്‍ന്നതോടെ ഇയാള്‍ ശുചിമുറിയില്‍ കയറി ഒളിച്ചു. ട്രെയിന്‍ കോട്ടയത്ത് എത്തിയപ്പോള്‍ പുറത്തേക്ക് ചാടി കടന്നുകളയുകയുമായിരുന്നു. യുവതി പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. തുടര്‍ന്ന് യുവതിയുടെ പരാതിയില്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അന്‍സാര്‍ പിടിയിലായത്. മുന്‍പ് കഞ്ചാവ് കേസില്‍ ഇയാള്‍ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

  • വീട്ടില്‍ വച്ച് രജിസ്റ്റര്‍ വിവാഹം; ലളിതമായ മാതൃക കാണിച്ചു ശ്രീധന്യ ഐഎഎസ്
  • പീഡനവീരന്‍ പ്രജ്വല്‍ രേവണ്ണ എംപിയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി
  • അപ്പന്റെയും മോന്റെയും വേട്ട: ക്രൂരം, പൈശാചികം!
  • സിപിഎം തിരിച്ചടയ്ക്കാനെത്തിച്ച ഒരു കോടി പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ്
  • യു.കെയിലേക്ക് പോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ നഴ്സ് കുഴഞ്ഞുവീണു മരിച്ചു
  • ലണ്ടനില്‍ വീടിനുള്ളിലേക്ക് വാഹനം ഇടിച്ചുകയറ്റി; നിരവധി പേരെ വാളുകൊണ്ട് വെട്ടിയ അക്രമി പിടിയില്‍
  • ടി20 ലോകകപ്പ്: ഇന്ത്യന്‍ ടീമില്‍ സഞ്ജുവും; സൂപ്പര്‍ താരം പുറത്ത്
  • തൃശൂരില്‍ നിന്നും കാണാതായ അമ്മയുടെയും കുഞ്ഞിന്റേയും മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തി
  • പാളയത്തെ പട്ടിഷോ!
  • ചെന്നൈയില്‍ മലയാളി ദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍; വീട്ടില്‍ നിന്ന് 100 പവനോളം കവര്‍ന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions