യു.കെ.വാര്‍ത്തകള്‍

വീട്ടിലുള്ള പ്രായമായവരെയും അംഗവൈകല്യം വന്നവരെയും പരിചരിക്കാന്‍ 4200 പൗണ്ട് കെയറര്‍ അലവന്‍സ്

കുടുംബത്തില്‍ ഉള്ള രോഗം ബാധിച്ചയാളെയോ അംഗവൈകല്യം സംഭവിച്ചയാളെയോ പ്രായമായവരെയോ പരിപാലിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. എന്നാല്‍ ഇത് ചെയ്യുമ്പോള്‍ നമുക്ക് പതിവ് ജോലികള്‍ക്ക് പോകാന്‍ സാധിക്കാത്ത അവസ്ഥയും വന്നുചേരും. ഈ സാഹചര്യത്തില്‍ യുകെയില്‍ ഇത്തരം ഉത്തരവദിത്വം വഹിക്കുന്നവര്‍ക്ക് കെയറര്‍ അലവന്‍സ് ലഭ്യമാണ്.

എന്നാല്‍ അര മില്ല്യണോളം കെയറര്‍മാരും 4200 പൗണ്ട് വരുന്ന വാര്‍ഷിക കെയറര്‍ അലവന്‍സ് കൈപ്പറ്റുന്നില്ലെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. കെയര്‍ ഡ്യൂട്ടിക്ക് പുറമെ ജോലി ചെയ്ത് നേടാന്‍ കഴിയുന്ന തുക സംബന്ധിച്ച് കര്‍ശനമായ പരിധികള്‍ ഉള്ളതാണ് ബെനഫിറ്റ് നേടുന്നതില്‍ നിന്നും ശമ്പളം വാങ്ങാത്ത കെയറര്‍മാരെ പിന്തിരിപ്പിക്കുന്നതെന്നാണ് കാമ്പയിനര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്.

നിയമം ലംഘിക്കുന്നവര്‍ക്ക് ഗുരുതരമായ പെനാല്‍റ്റിയും ഈടാക്കുന്നത് തിരിച്ചടിയാണ്. കെയറര്‍ അലവന്‍സിനെ വരുമാന പരിധി സംബന്ധിച്ച് ചെറിയ ലംഘനം പോലും നടത്തുന്നത് വലിയ കുറ്റമായി കാണുന്നതാണ് പ്രശ്‌നമെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ആഴ്ചയില്‍ 35 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കെയര്‍ നല്‍കിയാല്‍ 151 പൗണ്ട് വീതമാണ് അണ്‍പെയ്ഡ് കെയറര്‍മാര്‍ക്ക് ലഭിക്കുക.

എന്നാല്‍ ഈ കെയറര്‍ തുക കൈപ്പറ്റാത്ത 529,000 കെയറര്‍മാരാണ് ഉള്ളതെന്ന് പോളിസി ഇന്‍ പ്രാക്ടീസ് കണക്കാക്കുന്നു. യുകെയിലെ 6 മില്ല്യണ്‍ വരുന്ന അണ്‍പെയ്ഡ് കെയറര്‍മാരില്‍ 1 മില്ല്യണ്‍ പേരാണ് കെയറര്‍ അലവന്‍സ് കൈപ്പറ്റുന്നത്.

  • ചൂടേറുന്നതിനിടെ മഴ മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്; ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലും
  • 13 ബലാത്സംഗങ്ങള്‍: മെറ്റ് പോലീസ് ഓഫീസര്‍ക്ക് ആജീവനാന്ത ജയില്‍ശിക്ഷ
  • ഡിഗ്രി പഠനമുപേക്ഷിച്ച് ബിട്ടനിലെ ചെറുപ്പക്കാര്‍; അന്വേഷണം അപ്രന്റീസ്ഷിപ് കോഴ്സുകള്‍
  • ഇംഗ്ലണ്ടിലും, വെയില്‍സിലും ലോക്കല്‍ ഇലക്ഷന്‍; സാമ്പിള്‍ വെടിക്കെട്ടാകും
  • റോഡ് മുറിച്ചു കടക്കുന്നതിനിടെ വയോധികന്‍ മരിച്ച സംഭവം; മലയാളി വിദ്യാര്‍ത്ഥിയ്ക്ക് ജയില്‍
  • ലണ്ടനില്‍ കത്തിയാക്രമണം 14 കാരന്‍ കൊല്ലപ്പെട്ടു; 36 കാരന്‍ പിടിയില്‍
  • നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ബ്രിട്ടന്റെ റെക്കോര്‍ഡ് ഇമിഗ്രേഷന്‍ കുറഞ്ഞ് തുടങ്ങി
  • എന്‍എച്ച്എസ് പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജ് വര്‍ധന പ്രാബല്യത്തില്‍
  • ചിചെസ്റ്റര്‍ മലയാളി ജോണിയെ ഉറക്കത്തിനിടെ മരണം തേടിയെത്തി
  • യുകെയിലെ പ്രധാന ബാങ്കുകളില്‍ ഇന്നു മുതല്‍ മോര്‍ട്ട്‌ഗേജ് പലിശ നിരക്കുയര്‍ത്തുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions